ജനറല്‍ ആസ്പത്രിയിലെ നോമ്പുതുറ കൂട്ടിരിപ്പുകാര്‍ക്ക് അനുഗ്രഹമാകുന്നു

കാസര്‍കോട്: റമദാന്റെ തുടക്കം മുതല്‍ കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ നടന്നു വരുന്ന നോമ്പുതുറ ശ്രദ്ധേയമാകുന്നു. രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഇത് ഏറെ സഹായകമാവുകയാണ്. സാമൂഹ്യ പ്രവര്‍ത്തകന്‍ മാഹിന്‍ കുന്നിലിന്റെ നേതൃത്വത്തിലാണ് നോമ്പുതുറ നടന്നു വരുന്നത്. മാഹിന്‍ തന്റെ സുഹൃത്തുക്കളുടെ സഹായത്തോടെയാണ് തുടങ്ങിയത്. പിന്നീട് പല സംഘടനകളും വ്യക്തികളും സഹായവുമായി മുന്നോട്ട് വന്നു. ആസ്പത്രിയിലെ ഡോക്ടര്‍മാരും ജീവനക്കാരും സഹായവുമായി മുന്നിലുണ്ട്. രാവിലെ വന്ന് വിവിധ ടെസ്റ്റുകള്‍ നടത്തി വൈകുന്നേരം അഡ്മിറ്റാകുന്ന രോഗികള്‍ നോമ്പ് തുറക്കാനായി ഒന്നും കിട്ടാതെ വരുന്ന അവസ്ഥ […]

കാസര്‍കോട്: റമദാന്റെ തുടക്കം മുതല്‍ കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ നടന്നു വരുന്ന നോമ്പുതുറ ശ്രദ്ധേയമാകുന്നു. രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഇത് ഏറെ സഹായകമാവുകയാണ്.
സാമൂഹ്യ പ്രവര്‍ത്തകന്‍ മാഹിന്‍ കുന്നിലിന്റെ നേതൃത്വത്തിലാണ് നോമ്പുതുറ നടന്നു വരുന്നത്. മാഹിന്‍ തന്റെ സുഹൃത്തുക്കളുടെ സഹായത്തോടെയാണ് തുടങ്ങിയത്. പിന്നീട് പല സംഘടനകളും വ്യക്തികളും സഹായവുമായി മുന്നോട്ട് വന്നു. ആസ്പത്രിയിലെ ഡോക്ടര്‍മാരും ജീവനക്കാരും സഹായവുമായി മുന്നിലുണ്ട്. രാവിലെ വന്ന് വിവിധ ടെസ്റ്റുകള്‍ നടത്തി വൈകുന്നേരം അഡ്മിറ്റാകുന്ന രോഗികള്‍ നോമ്പ് തുറക്കാനായി ഒന്നും കിട്ടാതെ വരുന്ന അവസ്ഥ ഉണ്ടാകാറുണ്ട്.
അത്തരക്കാര്‍ക്ക് ഈ നോമ്പുതുറ ഒരു പാട് അനുഗ്രഹമാണ്. കൂട്ടിരിപ്പുകാര്‍ക്കാണ് ഇത് ഏറെ പ്രയോജനപ്പെടുത്തുന്നത്. ചായ, സമൂസ, ഈത്തപ്പഴം, പഴം തുടങ്ങിയവയാണ് വിഭവങ്ങള്‍. ചില ദിവസങ്ങളില്‍ ചപ്പാത്തി, വെള്ളപ്പം, പൊറോട്ടയും കറിയും നല്‍കുന്നു. രോഗികള്‍ക്ക് റസ്‌ക്ക്, ബ്രഡ് എന്നിവയും നല്‍കുന്നു.
പലരും പിറന്നാള്‍ ആഘോഷം, വിവാഹ വാര്‍ഷികം എന്നിവയുമായി ബന്ധപ്പെട്ടും ഇവിടെ സാന്ത്വനം പകരാനെത്തി.
സാബിര്‍ ബെള്ളിപ്പാടി, സഫുവാന്‍ മായിപ്പാടി, റഹ്‌മാന്‍, വിജേഷ്, അറഫാത്ത്, പീതാംബരന്‍, രമേഷന്‍, രവി, ശ്രീധരന്‍, അശോകന്‍ തുടങ്ങിയവരും നേതൃത്വം നല്‍കുന്നു. ആസ്പത്രി സൂപ്രണ്ട് ഡോ. രാജാറാം ഉള്‍പ്പടെയുള്ളവരുടെ സഹകരണവുമുണ്ട്. നോമ്പു തീരും വരെ ഇതു തുടരുമെന്ന് മാഹിന്‍ കുന്നില്‍ പറഞ്ഞു.

Related Articles
Next Story
Share it