സോണി ടി.വിയുടെ 'ഷാര്‍ക്ക് ടാങ്കില്‍' അതിഥികളായി എത്തുക എന്ന അത്യപൂര്‍വ്വ നേട്ടം സ്വന്തമാക്കി കാസര്‍കോട്ടെ ദമ്പതികള്‍

മുംബൈ: നമുക്കൊന്നും കഴിയില്ലെന്നും നമ്മെ ആരും ശ്രദ്ധിക്കില്ലെന്നുമുള്ള കാസര്‍കോട്ടുകാരുടെ മനോഭാവം മാറട്ടെ. ആത്മാര്‍ത്ഥതയും ലക്ഷ്യബോധവും കഠിനമായ പ്രയത്‌നവുമുണ്ടെങ്കില്‍ ആര്‍ക്കും എവിടേയും എത്താമെന്ന് കാലം വീണ്ടും തെളിയിച്ചുകൊണ്ടേയിരിക്കുന്നു. സോണി ടി.വിയുടെ 'ഷാര്‍ക്ക് ടാങ്കില്‍' അതിഥികളായി എത്തുക എന്ന അത്യപൂര്‍വ്വ നേട്ടം സ്വന്തമാക്കി കാസര്‍കോട്ടെ ദമ്പതികള്‍ ഇന്നലെ ആയിരങ്ങളുടെ ഹൃദയം കവര്‍ന്നു. തങ്ങളുടെ ബിസിനസ് സംരംഭമായ കുണാഫ വേള്‍ഡിന്റെ വിജയരഹസ്യം പങ്കുവെച്ചാണ് കാസര്‍കോട് ഫോര്‍ട്ട് റോഡില്‍ എം.കെ മഹലിലെ എം.കെ റൗഫിന്റെ (ഹോട്ടല്‍ സ്റ്റേറ്റ്‌സ്) മകള്‍ ജമീല റൂഹിയും ഭര്‍ത്താവ് […]

മുംബൈ: നമുക്കൊന്നും കഴിയില്ലെന്നും നമ്മെ ആരും ശ്രദ്ധിക്കില്ലെന്നുമുള്ള കാസര്‍കോട്ടുകാരുടെ മനോഭാവം മാറട്ടെ. ആത്മാര്‍ത്ഥതയും ലക്ഷ്യബോധവും കഠിനമായ പ്രയത്‌നവുമുണ്ടെങ്കില്‍ ആര്‍ക്കും എവിടേയും എത്താമെന്ന് കാലം വീണ്ടും തെളിയിച്ചുകൊണ്ടേയിരിക്കുന്നു. സോണി ടി.വിയുടെ 'ഷാര്‍ക്ക് ടാങ്കില്‍' അതിഥികളായി എത്തുക എന്ന അത്യപൂര്‍വ്വ നേട്ടം സ്വന്തമാക്കി കാസര്‍കോട്ടെ ദമ്പതികള്‍ ഇന്നലെ ആയിരങ്ങളുടെ ഹൃദയം കവര്‍ന്നു. തങ്ങളുടെ ബിസിനസ് സംരംഭമായ കുണാഫ വേള്‍ഡിന്റെ വിജയരഹസ്യം പങ്കുവെച്ചാണ് കാസര്‍കോട് ഫോര്‍ട്ട് റോഡില്‍ എം.കെ മഹലിലെ എം.കെ റൗഫിന്റെ (ഹോട്ടല്‍ സ്റ്റേറ്റ്‌സ്) മകള്‍ ജമീല റൂഹിയും ഭര്‍ത്താവ് മംഗലാപുരം സ്വദേശി സംസീര്‍ അഹമ്മദും താരമായത്. ലോകപ്രശസ്തമായ 'ഷാര്‍ക്ക് ടാങ്ക്' ടി.വി. ചാനല്‍ ഷോയുടെ സോണി ടി.വി. സംപ്രേഷണം ചെയ്യുന്ന ഇന്ത്യന്‍ പതിപ്പിലാണ് ഇന്നലെ രാത്രി ജമീല റൂഹിയും സംസീറും തങ്ങളുടെ ബിസിനസ് സംരംഭം അവതരിപ്പിച്ചത്. മൂന്ന് മാസം നീണ്ട നിരവധി കടമ്പകള്‍ താണ്ടിയും അനവധി ജഡ്ജിംഗ് പാനലിന്റെ അംഗീകാരങ്ങള്‍ക്ക് ശേഷവുമാണ് ഇങ്ങനെയൊരു അവസരം ഇവര്‍ക്ക് ലഭിച്ചത്. 69,000 അപേക്ഷകളില്‍ നിന്ന് 130 അപേക്ഷകളാണ് ഈ ചാനല്‍ ഷോക്ക് പരിഗണിക്കുന്നത്.
കമ്പ്യൂട്ടര്‍ എഞ്ചിനീയറായ ജമീല റൂഹി നേരമ്പോക്കിനെന്നോണമാണ് 'ബേക്ക് ഏഞ്ചല്‍' എന്ന പേരില്‍ ഹോം ബേക്കിംഗ് തുടങ്ങിയത്. ടെലികോം എഞ്ചിനീയറിംഗ് ബിരുദധാരി, മണിപ്പാല്‍ യൂണിവേര്‍സിറ്റിയില്‍ നിന്ന് ഇന്റര്‍നാഷണല്‍ ബിസിനസില്‍ എം.ബി.എ നേടിയ ഭര്‍ത്താവ് സംസീറും 'ഗുഡ് ഫുഡ് മാംഗളൂര്‍ ഫുഡ് ഗ്രൂപ്പ്' എന്ന പേരില്‍ രുചി വൈവിധ്യങ്ങള്‍ പരീക്ഷിച്ചിരുന്നു. മധുരവിഭവങ്ങള്‍ ഉണ്ടാക്കാന്‍ വിദഗ്ധയായ ജമീല റൂഹി ഒരു ദിവസം വീട്ടില്‍ ഉണ്ടാക്കിയ മിഡില്‍ ഈസ്റ്റ് മധുര പലഹാരമായ കുണാഫയുടെ രുചിയില്‍ ആകൃഷ്ടനായ സംസീറിന്റെ ചിന്ത ഇതിനെ എങ്ങനെ ഒരു ബ്രാന്റാക്കി മാറ്റാന്‍ പറ്റും എന്നായി. അങ്ങനെയാണ് ഇരുവരും തങ്ങളുടെ സംരംഭത്തെ ബാംഗ്ലൂരിലേക്ക് പറിച്ചുനട്ടത്. അവിടെ വെച്ച് സുഹൃത്ത് ഹാഫിസ് കുദ്രോളി ഇവരുടെ സംരംഭത്തില്‍ ആകൃഷ്ടനായത് വഴിത്തിരിവായി. അതോടെ 'കുണാഫ വേള്‍ഡ്' എന്ന ബ്രാന്റ് യാഥാര്‍ത്ഥ്യമായി. സംസീറിന്റെ ചിട്ടയായ കച്ചവട ശൈലിയും റൂഹിയുടെ വിട്ടുവീഴ്ചയില്ലാത്ത രുചി വൈദഗ്ധ്യവും കുണാഫ വേള്‍ഡിന് ഇന്ത്യയില്‍ പത്തോളം ബ്രാഞ്ചുകള്‍ വളരെ പെട്ടെന്ന് തന്നെ ഉണ്ടാക്കി. മംഗലാപുരത്തും ബാംഗ്ലൂരും വിജയവാഡയിലും മൈസൂരും എറണാകുളവും കാസര്‍കോട്ടുമെല്ലാം ഇപ്പോള്‍ കുണാഫ വേള്‍ഡിന്റെ ഫ്രാഞ്ചൈസിയുണ്ട്. കൂടുതല്‍ സ്ഥലങ്ങളിലേക്ക് കുണാഫ വേള്‍ഡ് വ്യാപിച്ചുവരികയാണ്.

Related Articles
Next Story
Share it