പിണക്കം മാറി; ജോസഫ് വിഭാഗം യു.ഡി.എഫില്‍ സജീവമായി
കാഞ്ഞങ്ങാട്: യു.ഡി.എഫിലെ സീറ്റ് വിഭജന തര്‍ക്കത്തെത്തുടര്‍ന്ന് ജില്ലയില്‍ സ്വതന്ത്ര നിലപാടെടുത്തിരുന്ന കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം പിണക്കം മാറ്റി യു.ഡി.എഫില്‍ സജീവമായി. കഴിഞ്ഞദിവസം ജില്ലയിലെത്തിയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്‍ദേശം മാനിച്ചും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കേരള കോണ്‍ഗ്രസ് പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ. ജോസഫ് എന്നിവരുടെ നിലപാടും അംഗീകരിച്ചാണ് തീരുമാനം. ഇതേത്തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് ചിറ്റാരിക്കല്‍ ഡിവിഷന്‍ സ്ഥാനാര്‍ഥിത്വത്തില്‍ നിന്നും ജെയിംസ് മാരൂര്‍ പിന്‍വാങ്ങുവാന്‍ തീരുമാനിച്ചു. ഈസ്റ്റ് എളേരി പഞ്ചായത്തിലെ എട്ട്, 10 വാര്‍ഡുകളിലെ സ്ഥാനാര്‍ഥികളെയും […]

കാഞ്ഞങ്ങാട്: യു.ഡി.എഫിലെ സീറ്റ് വിഭജന തര്‍ക്കത്തെത്തുടര്‍ന്ന് ജില്ലയില്‍ സ്വതന്ത്ര നിലപാടെടുത്തിരുന്ന കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം പിണക്കം മാറ്റി യു.ഡി.എഫില്‍ സജീവമായി. കഴിഞ്ഞദിവസം ജില്ലയിലെത്തിയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്‍ദേശം മാനിച്ചും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കേരള കോണ്‍ഗ്രസ് പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ. ജോസഫ് എന്നിവരുടെ നിലപാടും അംഗീകരിച്ചാണ് തീരുമാനം. ഇതേത്തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് ചിറ്റാരിക്കല്‍ ഡിവിഷന്‍ സ്ഥാനാര്‍ഥിത്വത്തില്‍ നിന്നും ജെയിംസ് മാരൂര്‍ പിന്‍വാങ്ങുവാന്‍ തീരുമാനിച്ചു. ഈസ്റ്റ് എളേരി പഞ്ചായത്തിലെ എട്ട്, 10 വാര്‍ഡുകളിലെ സ്ഥാനാര്‍ഥികളെയും പിന്‍വലിക്കുവാന്‍ തീരുമാനമായി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായാണ് ചര്‍ച്ചകള്‍ നടന്നത്. മുന്‍ എം.എല്‍.എ. കെ.പി. കുഞ്ഞിക്കണ്ണന്‍, യു.ഡി.എഫ്. ജില്ലാ കണ്‍വീനര്‍ എ. ഗോവിന്ദന്‍ നായര്‍, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് ജെറ്റോ ജോസഫ്, നേതാക്കളായ എം. ജയിംസ്, ജോര്‍ജ് പൈനാപ്പള്ളി എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.