കെ.എം ഷാജി എം.എല്‍.എയുടെ കണ്ണൂരിലെ വീട് അളന്നുതിട്ടപ്പെടുത്തി

കണ്ണൂര്‍: അനധികൃതമായി സ്വത്തുസമ്പാദനം നടത്തിയ കേസുമായി ബന്ധപ്പെട്ട് കെ.എം. ഷാജി എം.എല്‍.എ.യുടെ കണ്ണൂരിലെ വീടും അളന്ന് തിട്ടപ്പെടുത്തി. കോഴിക്കോട്ടെ വീട് അളന്നുതിട്ടപ്പെടുത്തിയതിനുപുറമേ പൊളിച്ചുനീക്കാനുള്ള നോട്ടീസും നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കണ്ണൂരിലെ വീടും അളന്നത്. ഇ.ഡി.യുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് മണലിലെ വീട് അളന്നത്. കെട്ടിടത്തിന്റെ വിശദാംശങ്ങള്‍, പെര്‍മിറ്റ്, ഓണര്‍ഷിപ്പ് തുടങ്ങിയ വിവരങ്ങളാണ് ഇ.ഡി. ആരാഞ്ഞത്. കെ.എം ഷാജി എം.എല്‍.എ.യുടെ ഭാര്യയുടെ പേരിലാണ് മണലിലെ വീട് 2012ല്‍ വാങ്ങിയത്.

Related Articles
Next Story
Share it