മുടിയഴകല്ല, രോഗികളുടെ സന്തോഷമാണ് മുഖ്യം; മാതൃകയായി വനിതാ പൊലീസ് ഓഫീസര്‍

കാഞ്ഞങ്ങാട്: ആറ്റു നോറ്റു വളര്‍ത്തിയ തന്റെ അഴകുള്ള മുടി നല്‍കിയാല്‍ രോഗികള്‍ക്ക് സന്തോഷം വരുമെങ്കില്‍ അതിനപ്പുറം മനസംതൃപ്തി വേറെയില്ലെന്ന് അപര്‍ണയെന്ന സിവില്‍ പൊലീസ് ഓഫീസര്‍ നമുക്ക് കാട്ടിത്തരികയാണ്. കാന്‍സര്‍ രോഗികള്‍ത്ത് തന്റെ മുടി ദാനം ചെയ്തു ജീവകാരുണ്യത്തില്‍ പങ്കാളിയായ ബേക്കല്‍ സ്റ്റേഷനിലെ പിങ്ക് പൊലീസ് സേനാംഗമായ രാജപുരം സ്വദേശിനി എം.എസ് അപര്‍ണയാണ് സ്‌നേഹത്തിന്റെ പാഠം നല്‍കുന്നത്. ചികിത്സയ്ക്കിടെ മുടി കൊഴിയുന്ന രോഗികള്‍ക്കു കൃത്രിമ മുടി നിര്‍മിക്കുന്നതിനായാണ് പൊന്നുപോലെ നോക്കി വളര്‍ത്തിയ മുടി സൗന്ദര്യത്തെ ബാധിക്കുമൊയെന്ന ആശങ്കയില്ലാതെ അപര്‍ണ […]

കാഞ്ഞങ്ങാട്: ആറ്റു നോറ്റു വളര്‍ത്തിയ തന്റെ അഴകുള്ള മുടി നല്‍കിയാല്‍ രോഗികള്‍ക്ക് സന്തോഷം വരുമെങ്കില്‍ അതിനപ്പുറം മനസംതൃപ്തി വേറെയില്ലെന്ന് അപര്‍ണയെന്ന സിവില്‍ പൊലീസ് ഓഫീസര്‍ നമുക്ക് കാട്ടിത്തരികയാണ്. കാന്‍സര്‍ രോഗികള്‍ത്ത് തന്റെ മുടി ദാനം ചെയ്തു ജീവകാരുണ്യത്തില്‍ പങ്കാളിയായ ബേക്കല്‍ സ്റ്റേഷനിലെ പിങ്ക് പൊലീസ് സേനാംഗമായ രാജപുരം സ്വദേശിനി എം.എസ് അപര്‍ണയാണ് സ്‌നേഹത്തിന്റെ പാഠം നല്‍കുന്നത്. ചികിത്സയ്ക്കിടെ മുടി കൊഴിയുന്ന രോഗികള്‍ക്കു കൃത്രിമ മുടി നിര്‍മിക്കുന്നതിനായാണ് പൊന്നുപോലെ നോക്കി വളര്‍ത്തിയ മുടി സൗന്ദര്യത്തെ ബാധിക്കുമൊയെന്ന ആശങ്കയില്ലാതെ അപര്‍ണ മുറിച്ചു നല്‍കിയത്. കഴിഞ്ഞ ദിവസം ബേക്കല്‍ സ്റ്റേഷനില്‍ ജനമൈത്രിയുടെ നേതൃത്വത്തില്‍ നടന്ന മെഡിക്കല്‍ ക്യാമ്പില്‍ വെച്ചാണ് അപര്‍ണ കേശദാനം നടത്തിയത്. ഇന്‍സ്‌പെക്ടര്‍ യു.പി വിപിന്റെ സാന്നിധ്യത്തില്‍ ഉദുമ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ. എം. മുഹമ്മദ് അപര്‍ണയില്‍ നിന്നും മുടി ഏറ്റുവാങ്ങി. കാന്‍സര്‍ ചികിത്സയ്ക്കിടെ സ്ത്രീകള്‍ക്കു തലമുടി കൊഴിയുമ്പോഴുണ്ടാകുന്ന മാനസിക ബുദ്ധിമുട്ട് മനസിലാക്കിയാണ് മുടി ദാനം ചെയ്യാന്‍ തയാറായതെന്നും മറ്റുള്ളവര്‍ക്കും ഇതു പ്രചോദനമാകട്ടെയെന്നതും ലക്ഷ്യമാണെന്നും അപര്‍ണ പറഞ്ഞു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഇന്‍ചാര്‍ജ് ഗോപിനാഥ്, ജെ.പി.എച്ച്.എന്‍ ലത, സ്റ്റാഫ് നഴ്‌സ് സജിന, ആശ വര്‍ക്കര്‍മാര്‍, ജനമൈത്രി ബീറ്റ് ഓഫിസര്‍ എം.രാജേഷ് നേതൃത്വം നല്‍കി.

Related Articles
Next Story
Share it