കൊ?ച്ചി: 14 വര്‍ഷം പലര്‍ക്കും ഭാഗ്യവില്പ്പന നടത്തിയ താരയെ തേടി ഒടുവില്‍ ഭാഗ്യമെത്തി. കാരുണ്യ പ്ലസ് കെഎന്‍ 357 ലോട്ടറിയുടെ ഒന്നാം സമ്മാനം വിറ്റുപോകാത്ത ടിക്കറ്റിന് ലഭിച്ചതോടെ ലോട്ടറി സെന്റര്‍ ഉടമ താരയ്ക്ക് ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ ലഭിച്ചു. വ്യാഴാഴ്ച നറുക്കെടുത്ത സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് കെഎന്‍ 357 ലോട്ടറിയുടെ ഒന്നാം സമ്മാനമാണ് ഇടപ്പള്ളി തിരുപ്പതി ലക്കി സെന്റര്‍ ഉടമ താരയ്ക്ക് ലഭിച്ചത്.
14 വര്‍ഷമായി ലോട്ടറി ടിക്കറ്റ് വിറ്റുനടന്ന താരയെ തേടി ഇത്രയും വലിയ സമ്മാനം വരുന്നത് ഇതാദ്യമാണ്. വില്‍ക്കാതെ ബാക്കിവന്ന ടിക്കറ്റുകളില്‍ ഒന്നായ പിപി 572677 നമ്പര്‍ ഭാഗ്യക്കുറി ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. 14 വര്‍ഷമായി പാലാരിവട്ടത്തു ഭര്‍ത്താവ് മുകുന്ദനൊപ്പം ഭാഗ്യക്കുറി വില്പന നടത്തുകയായിരുന്നു താര. ഇതിനിടെ ചെറുതും വലുതമായി നിരവധി തവണ ഭാഗ്യം കടാക്ഷിച്ചിട്ടുണ്ടെങ്കിലും ഇത്രയും വലിയ സമ്മാനം ഇതാദ്യമായാണ്. മുകുന്ദനും താരയും ആറുമാസം മുമ്പാണു ഇടപ്പള്ളിയിലും വില്പന ആരംഭിച്ചത്.