ഇന്ത്യക്കാരുടെ ആദ്യസംഘം അതിര്‍ത്തികടന്ന് റൊമാനിയയില്‍

കീവ്: 'ഇല്ല. അവര്‍ പറയുന്നതൊന്നും വിശ്വസിക്കരുത്. ഞാന്‍ എവിടേയും പോയിട്ടില്ല. കീവില്‍ തന്നെയുണ്ട്. അവസാന നിമിഷംവരെ നമ്മള്‍ പോരാടും. ആയുധം വെച്ച് കീഴടങ്ങില്ല. നമുക്ക് നമ്മുടെ രാജ്യത്തിന്റെ അഭിമാനം കാക്കണം...' യുക്രൈന്‍ തലസ്ഥാനമായ കീവിലെ പ്രസിഡണ്ടിന്റെ കൊട്ടാരത്തിന് മുന്നില്‍ നിന്ന് യുക്രൈന്‍ പ്രസിഡണ്ട് വോളോഡമിര്‍ സെലന്‍സ്‌കിയുടെ വാക്കുകള്‍. ഇതുകേട്ട് യുദ്ധകെടുതികള്‍ക്കിടയിലും യുക്രൈന്‍ ജനത അഭിമാനപുളകിതമായി. ഇന്ന് രാവിലെയാണ് ട്വിറ്ററിലൂടെ സെലന്‍സ്‌കി തന്റെ വീഡിയോ പങ്കുവെച്ചത്. സെലന്‍സ്‌കിയുടേതായി ഏറ്റവും ഒടുവില്‍ വന്ന വീഡിയോയാണിത്. അവസാന നിമിഷം വരെ പോരാട്ടം […]

കീവ്: 'ഇല്ല. അവര്‍ പറയുന്നതൊന്നും വിശ്വസിക്കരുത്. ഞാന്‍ എവിടേയും പോയിട്ടില്ല. കീവില്‍ തന്നെയുണ്ട്. അവസാന നിമിഷംവരെ നമ്മള്‍ പോരാടും. ആയുധം വെച്ച് കീഴടങ്ങില്ല. നമുക്ക് നമ്മുടെ രാജ്യത്തിന്റെ അഭിമാനം കാക്കണം...' യുക്രൈന്‍ തലസ്ഥാനമായ കീവിലെ പ്രസിഡണ്ടിന്റെ കൊട്ടാരത്തിന് മുന്നില്‍ നിന്ന് യുക്രൈന്‍ പ്രസിഡണ്ട് വോളോഡമിര്‍ സെലന്‍സ്‌കിയുടെ വാക്കുകള്‍. ഇതുകേട്ട് യുദ്ധകെടുതികള്‍ക്കിടയിലും യുക്രൈന്‍ ജനത അഭിമാനപുളകിതമായി. ഇന്ന് രാവിലെയാണ് ട്വിറ്ററിലൂടെ സെലന്‍സ്‌കി തന്റെ വീഡിയോ പങ്കുവെച്ചത്. സെലന്‍സ്‌കിയുടേതായി ഏറ്റവും ഒടുവില്‍ വന്ന വീഡിയോയാണിത്.
അവസാന നിമിഷം വരെ പോരാട്ടം തുടരുമെന്നും ആരുടെ മുമ്പിലും കീഴടങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു. വോളോഡമിര്‍ സെലന്‍സ്‌കി രാജ്യം വിട്ടതായി പ്രചരണങ്ങളുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് അദ്ദേഹം സ്വയം വീഡിയോ ചിത്രീകരിച്ച് പുറത്തുവിട്ടത്.
കീവില്‍ പോരാട്ടം തുടരുകയാണ്. കാര്‍കീവിലും റഷ്യന്‍ സൈനിക നടപടി അതിരൂക്ഷമാണ്. കപ്പലുകളില്‍ നിന്നുള്ള ആക്രമണങ്ങളും ആരംഭിച്ചിട്ടുണ്ട്. തീപടര്‍ന്ന് നില്‍ക്കുന്ന നിരവധി കെട്ടിടങ്ങളും ജീവനും കൊണ്ടോടുന്ന ജനങ്ങളേയുമാണ് യുക്രൈന്റെ എല്ലാ വീഥികളിലും കാണുന്നത്. യുക്രൈന്‍ ജനത ബങ്കറുകളില്‍ അഭയം പ്രാപിക്കുകയാണ്. പോരാട്ടം അതിരൂക്ഷമാണെന്നാണ് ഇന്നുച്ചയ്ക്കും യുക്രൈനില്‍ നിന്ന് ലഭിക്കുന്ന വിവരം.
അതേസമയം യുദ്ധഭൂമിയില്‍ നിന്നുള്ള ആദ്യ ഇന്ത്യന്‍ സംഘം അതിര്‍ത്തി കടന്ന് റൊമാനിയയിലെത്തി. 470 വിദ്യാര്‍ത്ഥികളുടെ ആദ്യ സംഘമാണ് റൊമാനിയയിലെത്തിയത്. ഇവരേയും കൊണ്ട് എയര്‍ഇന്ത്യ വിമാനം ഇന്ന് അര്‍ദ്ധരാത്രിയോടെ ഡല്‍ഹിയിലെത്തുമെന്നാണ് കരുതുന്നത്. സുഖേവ അതിര്‍ത്തി വഴിയാണ് സംഘം റൊമാനിയയിലെത്തിയത്. യുക്രൈനുമായി അതിര്‍ത്തി പങ്കിടുന്ന ഹങ്കറി, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിലേക്കും യുക്രൈനില്‍ നിന്ന് ഇന്ത്യന്‍ സംഘത്തെ രക്ഷാ പ്രവര്‍ത്തനം വഴി എത്തിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. പ്രത്യേക വിമാനങ്ങളിലെ യാത്ര സൗജന്യമായിരിക്കുമെന്നും ചെലവ് കേന്ദ്രസര്‍ക്കാര്‍ വഹിക്കുമെന്നും വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Related Articles
Next Story
Share it