കാഞ്ഞങ്ങാട്: കോവിഡിനെതിരെയുള്ള പോരാട്ടം ശക്തമാക്കാന്‍ ലഘുലേഖകള്‍ വിതരണം ചെയ്യാന്‍ പൊലീസുകാര്‍ക്കൊപ്പം ജില്ലാ പൊലീസ് ചീഫ് പി.ബി. രാജീവും സജീവമായി. ഇന്ന് രാവിലെ കാഞ്ഞങ്ങാട്ട് നഗരത്തിലാണ് ജില്ലാ പൊലീസ് ചീഫ് കൊവിഡിനെതിരെ ബോധവല്‍ക്കരണം നടത്താനാറങ്ങിയത്. ഈ പോരാട്ടത്തില്‍ പൊതുജനങ്ങളുടെ സഹകരണം അത്യവശ്യമാണെന്ന് പോലീസ് ചീഫ് പറഞ്ഞു. ഹോസ്ദുര്‍ഗ് പൊലീസിന്റെ നേതൃത്ത്വത്തില്‍ നടന്ന ലഘുലേഖ വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാന കവലകളിലും ടൗണുകളിലും പൊലീസ് പരിശോധന കര്‍ശനമാക്കി. സാനിറ്റൈസര്‍ ഇല്ലാത്തതും സാമൂഹ്യ അകലം പാലിക്കാത്തതുമായ കടകള്‍ക്കെതിരെ ശക്തമായ നടപടിയടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. കൃത്യമായി മാസ്ക് ധരിക്കാത്തവര്‍ക്കെതിരെയുള്ള നടപടിയും കര്‍ശനമാക്കി. കോട്ടച്ചേരി ബസ് സ്റ്റാന്റ് ബില്‍ഡിംഗിലെ ഫ്രുട്സ് സ്റ്റാളിനു സമീപത്തുകൂടി സ്റ്റാന്റിനുള്ളിലേക്കു കയറുന്ന വഴി അടപ്പിച്ചു.
സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി. പ്രദീപ്, ഹോസ്ദുര്‍ഗ് ഡിവൈഎസ്പി സജേഷ് വാഴളപ്പില്, ഇന്‍സ്പെക്ടര്‍ പി. കെ. മണി, എസ്.ഐമാരായ ഗണേഷ്, വിജേഷ്, സിദ്ധിഖ്, കെ. മധു, ജനമൈത്രി പൊലീസ് എന്നിവരും ലഘുലേഖ വിതരണത്തില്‍ പങ്കെടുത്തു.