കരവിരുതില്‍ കൗതുകങ്ങള്‍ തീര്‍ത്ത് പാക്കം സ്വദേശി

പാലക്കുന്ന്: ചിത്രത്തിലും ശില്‍പത്തിലും കരവിരുതിന്റെ കമനീയത തീര്‍ത്ത് അച്ഛനും മകനും ശ്രദ്ധേയരാകുന്നു. പള്ളിക്കര പാക്കം ചരല്‍കടവ് അടുക്കത്തില്‍ കുഞ്ഞികൃഷ്ണനും മകന്‍ പാക്കം ജി.എച്ച്.എസ്. സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ഥിയുമായ മകന്‍ ശ്രീഹരിയുമാണ് ഏവരുടേയും കയ്യടി നേടുന്നത്. കുഞ്ഞികൃഷ്ണന്‍ കല്ലും സിമെന്റും പെയിന്റും ഉപയോഗിച്ച് മൂന്നടി ഉയരത്തില്‍ ബേക്കല്‍ കോട്ടയുടേയും അഞ്ചടി നീളത്തില്‍ ബുര്‍ജ് ഖലീഫയുടേയും മാതൃക തന്റെ വീട്ടുമുറ്റത്ത് ഒരുക്കിയിട്ടുണ്ട്. ശ്രീഹരി ചിത്രരചനയില്‍ നിരവധി സമ്മാനങ്ങള്‍ നേടിയിട്ടിട്ടുണ്ട്. കരവിരുതിന്റെ ചാരുതയില്‍ വീട്ടിനകത്തും പുറത്തും ഇവര്‍ വരച്ച വര്‍ണ ചിത്രങ്ങളും […]

പാലക്കുന്ന്: ചിത്രത്തിലും ശില്‍പത്തിലും കരവിരുതിന്റെ കമനീയത തീര്‍ത്ത് അച്ഛനും മകനും ശ്രദ്ധേയരാകുന്നു. പള്ളിക്കര പാക്കം ചരല്‍കടവ് അടുക്കത്തില്‍ കുഞ്ഞികൃഷ്ണനും മകന്‍ പാക്കം ജി.എച്ച്.എസ്. സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ഥിയുമായ മകന്‍ ശ്രീഹരിയുമാണ് ഏവരുടേയും കയ്യടി നേടുന്നത്. കുഞ്ഞികൃഷ്ണന്‍ കല്ലും സിമെന്റും പെയിന്റും ഉപയോഗിച്ച് മൂന്നടി ഉയരത്തില്‍ ബേക്കല്‍ കോട്ടയുടേയും അഞ്ചടി നീളത്തില്‍ ബുര്‍ജ് ഖലീഫയുടേയും മാതൃക തന്റെ വീട്ടുമുറ്റത്ത് ഒരുക്കിയിട്ടുണ്ട്. ശ്രീഹരി ചിത്രരചനയില്‍ നിരവധി സമ്മാനങ്ങള്‍ നേടിയിട്ടിട്ടുണ്ട്. കരവിരുതിന്റെ ചാരുതയില്‍ വീട്ടിനകത്തും പുറത്തും ഇവര്‍ വരച്ച വര്‍ണ ചിത്രങ്ങളും രൂപങ്ങളും ഏറെയാണ് . കല്ല് കെട്ട് ജോലിക്കാരനായ കുഞ്ഞികൃഷ്ണന്‍ 25 വര്‍ഷം മുമ്പാണ് ദുബായിലെത്തിയത്. പ്രവാസ ജീവിതത്തോട് വിടപറഞ്ഞ് പിന്നീട് നാട്ടില്‍ മരമില്‍ ജോലിയിലേര്‍പ്പെട്ടു. വിവിധ ശില്‍പ നിര്‍മാണത്തിന്റെ തിരക്കിലാണ് ഇപ്പോള്‍ കുഞ്ഞികൃഷ്ണന്‍. മകന്‍ ശ്രീഹരിയും കൂട്ടിനുണ്ട്.

Related Articles
Next Story
Share it