ഇരട്ടഗോളില്‍ സെനഗലിനെ തളച്ച് ഡച്ച്; യു.എസ്.എ-വെയില്‍സ് പോര് സമനിലയില്‍
ദോഹ: കളിയുടെ അവസാന നിമിഷങ്ങളില്‍ നേടിയ ഇരട്ടഗോളില്‍ സെനഗലിനെതിരെ തിളക്കമാര്‍ന്ന വിജയം നേടി ഡച്ച് പട. സമനിലയിലേക്കെന്ന് ഉറപ്പിച്ച മത്സരത്തിന്റെ 84-ാം മിനിറ്റിലും ഇന്‍ജ്വറി ടൈമിലുമായി നേടിയ ഇരട്ടഗോളുകളിലാണ് നെതര്‍ലാന്റിന്റെ വിജയം. കോഡി ഗാക്പോ (84), ഡേവി ക്ലാസ്സന് (90+9) എന്നിവരാണ് ഡച്ച് പടയ്ക്കായി ഗോള്‍ നേടിയത്. ഇതോടെ ഗ്രൂപ്പ് എയില്‍ ഇക്വഡോറിനൊപ്പം നെതര്‍ലാന്റിനും മൂന്നു പോയിന്റായി. സൂപ്പര്‍ താരം സാദിയോ മാനെയുടെ അഭാവത്തിലും സെനഗല്‍ നെതര്‍ലന്‍ഡ്സിനെ ഒപ്പത്തിനൊപ്പം പിടിച്ചതുമാണ്. എന്നാല്‍, മത്സരം 80-ാം മിനിറ്റിനോട് അടുക്കുമ്പോള്‍ […]
ദോഹ: കളിയുടെ അവസാന നിമിഷങ്ങളില്‍ നേടിയ ഇരട്ടഗോളില്‍ സെനഗലിനെതിരെ തിളക്കമാര്‍ന്ന വിജയം നേടി ഡച്ച് പട. സമനിലയിലേക്കെന്ന് ഉറപ്പിച്ച മത്സരത്തിന്റെ 84-ാം മിനിറ്റിലും ഇന്‍ജ്വറി ടൈമിലുമായി നേടിയ ഇരട്ടഗോളുകളിലാണ് നെതര്‍ലാന്റിന്റെ വിജയം. കോഡി ഗാക്പോ (84), ഡേവി ക്ലാസ്സന് (90+9) എന്നിവരാണ് ഡച്ച് പടയ്ക്കായി ഗോള്‍ നേടിയത്. ഇതോടെ ഗ്രൂപ്പ് എയില്‍ ഇക്വഡോറിനൊപ്പം നെതര്‍ലാന്റിനും മൂന്നു പോയിന്റായി. സൂപ്പര്‍ താരം സാദിയോ മാനെയുടെ അഭാവത്തിലും സെനഗല്‍ നെതര്‍ലന്‍ഡ്സിനെ ഒപ്പത്തിനൊപ്പം പിടിച്ചതുമാണ്. എന്നാല്‍, മത്സരം 80-ാം മിനിറ്റിനോട് അടുക്കുമ്പോള്‍ […]
ദോഹ: കളിയുടെ അവസാന നിമിഷങ്ങളില്‍ നേടിയ ഇരട്ടഗോളില്‍ സെനഗലിനെതിരെ തിളക്കമാര്‍ന്ന വിജയം നേടി ഡച്ച് പട. സമനിലയിലേക്കെന്ന് ഉറപ്പിച്ച മത്സരത്തിന്റെ 84-ാം മിനിറ്റിലും ഇന്‍ജ്വറി ടൈമിലുമായി നേടിയ ഇരട്ടഗോളുകളിലാണ് നെതര്‍ലാന്റിന്റെ വിജയം. കോഡി ഗാക്പോ (84), ഡേവി ക്ലാസ്സന് (90+9) എന്നിവരാണ് ഡച്ച് പടയ്ക്കായി ഗോള്‍ നേടിയത്. ഇതോടെ ഗ്രൂപ്പ് എയില്‍ ഇക്വഡോറിനൊപ്പം നെതര്‍ലാന്റിനും മൂന്നു പോയിന്റായി. സൂപ്പര്‍ താരം സാദിയോ മാനെയുടെ അഭാവത്തിലും സെനഗല്‍ നെതര്‍ലന്‍ഡ്സിനെ ഒപ്പത്തിനൊപ്പം പിടിച്ചതുമാണ്. എന്നാല്‍, മത്സരം 80-ാം മിനിറ്റിനോട് അടുക്കുമ്പോള്‍ ഡച്ച് പരിശീലകന് ലൂയി വാന്ഗാള് ടീമില്‍ വരുത്തിയ മാറ്റങ്ങളാണ് നിര്‍ണായകമായത്. മത്സരം അവസാനിക്കാന്‍ ആറു മിനിറ്റ് മാത്രം ശേഷിക്കെ ഫ്രാങ്ക് ഡി യോങ് കോഡി ഗാക്പോ സഖ്യമാണ് ഡച്ച് പടയുടെ രക്ഷകരായത്.
ബോക്സിന് പുറത്തുനിന്ന് ഡി യോങ് തളികയിലെന്നവണ്ണം ഉയര്‍ത്തി നല്കിയ പന്തിലേക്ക് അപകടം മണത്ത സെനഗല്‍ ഗോള്‍കീപ്പര്‍ എഡ്വാര്‍ഡോ മെന്‍ഡി ഓടിയെത്തിയതാണ്. എന്നാല്‍ മെന്‍ഡിക്കു പന്തില്‍ തൊടാനാകും മുമ്പ് ഉയര്‍ന്നു ചാടിയ ഗാക്പോ പന്ത് തലകൊണ്ടു ചെത്തി വലയിലാക്കി. ഗോള്‍…. സ്കോര്‍ 1-0. ഏകപക്ഷീയമായ ഒരു ഗോളിന് നെതര്‍ലാന്റ് ജയിക്കുമെന്ന് ഉറപ്പിച്ചിരിക്കെ, ഇന്‍ജ്വറി ടൈമിന്റെ അവസാന മിനിറ്റില്‍ അവര്‍ വീണ്ടും ഞെട്ടിച്ചു. ഇത്തവണ ലക്ഷ്യം കണ്ടത് പകരക്കാരന് താരം ഡേവി ക്ലാസ്സന്. പന്തുമായി ബോക്സിലേക്ക് ഓടിക്കയറി മെംഫിസ് ഡിപായ് തൊടുത്ത ഷോട്ട് സെനഗല്‍ ഗോള്‍കീപ്പര്‍ എഡ്വാര്‍ഡ് മെന്‍ഡി വീണുകിടന്ന് തട്ടിയകറ്റി. റീബൗണ്ട് പിടിച്ചെടുത്ത ഡേവി ക്ലാസ്സന്റെ ഷോട്ട് ആളൊഴിഞ്ഞ വലയിലേക്ക്. സ്കോര്‍ 2-0.
യു.എസ്.എയും വെയില്‍സും തമ്മിലുള്ള പോരാട്ടം സമനിലയില്‍ പിരിഞ്ഞു. യു.എസിനായി തിമോത്തി വിയയും വെയില്‍സിനായി ഗരെത് ബെയ്ലും സ്കോര്‍ ചെയ്തു. കളിയുടെ ആദ്യ പകുതിയില്‍ മുഴുവന്‍ മൈതാനത്ത് അമേരിക്കന്‍ ആധിപത്യമായിരുന്നു.
സൂപ്പര്‍താരം ഗരത് ബെയ്ലുള്പ്പെടെയുള്ള വെയില്‍സ് താരങ്ങള്‍ പന്തുകിട്ടാതെ വലഞ്ഞു. 36-ാം മിനിറ്റില്‍ മൈതാനമധ്യത്ത് നിന്നും പന്തുമായി കുതിച്ച ക്രിസ്റ്റ്യന്‍ പുലിസിച്ചിന്റെ പാസില്‍ തിമോത്തി വിയയുടെ ക്ലിനിക്കല്‍ ഫിനിഷ്. രണ്ടാം പകുതിയില്‍ കണ്ടത് വെയില്‍സിന്റെ തിരിച്ചുവരവ്. ഗോള്‍ മടക്കാനുള്ള വെയില്‍സിന്റെ ശ്രമങ്ങള്‍ക്ക് ഫലം ലഭിച്ചത് 82-ാം മിനിറ്റില്‍.
ഗരത് ബെയ്ലിനെ അമേരിക്കന്‍ പ്രതിരോധതാരം വീഴ്ത്തിയതിന് വെയില്‍സിന് അനുകൂലമായി പെനാല്‍റ്റി.
കിക്കെടുത്ത ബെയിലിന് പിഴച്ചില്ല, ലോകകപ്പിലെ ബെയ്ലിന്റെ ആദ്യഗോള്‍. ഇരു ടീമുകളും പരുക്കനടവുകള്‍ പുറത്തെടുത്തപ്പോള്‍ ആറുതവണയാണ് റഫറി മഞ്ഞക്കാര്‍ഡുയര്‍ത്തിയത്.
രണ്ടാം ദിനത്തിലെ ആദ്യ മത്സരത്തില്‍ ഇറാന്റെ വല നിറച്ച് ഇംഗ്ലണ്ട് വമ്പന്‍ ജയം നേടിയിരുന്നു. രണ്ടിനെതിരെ 6 ഗോളുകളുമായാണ് ഇംഗ്ലീഷുകാര്‍ ആറാടിയത്. ജൂഡ് ബെല്ലിങ്ഹാം (35), ബുകായോ സാക (43, 62), റഹീം സ്റ്റെര്‍ലിങ് (45+1), മാര്‍ക്കസ് റാഷ്ഫോര്‍ഡ് (72), ജാക്ക് ഗ്രീലിഷ് (90) എന്നിവരാണ് ഇംഗ്ലണ്ടിനായി വല കുലുക്കിയത്. മെഹ്ദി തരേമിയാണ് ഇറാന്റെ രണ്ടു ഗോളുകളും നേടിയത്. 65, 90+13 (പെനാല്‍റ്റി) മിനിറ്റുകളിലായിരുന്നു ഗോളുകള്‍.
ഇന്നത്തെ ആദ്യ മത്സരത്തില്‍ (3.30) അര്‍ജന്റീന സൗദി അറേബ്യയെ നേരിടും. 6.30ന് ഡെന്മാര്ക്കും ടുണീഷ്യയും തമ്മിലും 9.30ന് മെക്സിക്കോയും പോളണ്ടും തമ്മിലും ഏറ്റുമുട്ടും.