ജില്ലാ പഞ്ചായത്തില്‍ എല്‍.ഡി.എഫ് സീറ്റ് വിഭജനം പൂര്‍ത്തിയായി

കാസര്‍കോട്: കാസര്‍കോട് ജില്ലാ പഞ്ചായത്തില്‍ എല്‍.ഡി.എഫിന്റെ സീറ്റ് വിഭജനം പൂര്‍ത്തിയായി. ജില്ലാ പഞ്ചായത്തിലെ 17 ഡിവിഷനുകളില്‍ ഒമ്പതില്‍ സി.പി.എമ്മും മൂന്നില്‍ സി.പി.ഐയും രണ്ടില്‍ ഐ.എന്‍.എല്ലും മത്സരിക്കും. കേരളാകോണ്‍ഗ്രസ്(എം), എല്‍.ജെ.ഡി കക്ഷികള്‍ ഓരോ സീറ്റുകളിലാണ് മത്സരിക്കുന്നത്. ചെങ്കള, മഞ്ചേശ്വരം, കുമ്പള, പുത്തിഗെ, ദേലമ്പാടി, പെരിയ, മടിക്കൈ, കരിന്തളം, ചെറുവത്തൂര്‍ ഡിവിഷനുകളിലാണ് സി.പി.എം മത്സരിക്കുന്നത്. ബേഡകം, വോര്‍ക്കാടി, എടനീര്‍ ഡിവിഷനുകളില്‍ സി.പി.ഐ മത്സരിക്കുന്നു. ഉദുമ, സിവില്‍ സ്റ്റേഷന്‍ ഡിവിഷനുകളിലാണ് ഐ.എന്‍.എല്‍ മത്സരിക്കുന്നത്. ഐ.എന്‍.എല്‍ കഴിഞ്ഞതവണ മത്സരിച്ച ചെങ്കളയില്‍ ഇക്കുറി സി.പി.എം […]

കാസര്‍കോട്: കാസര്‍കോട് ജില്ലാ പഞ്ചായത്തില്‍ എല്‍.ഡി.എഫിന്റെ സീറ്റ് വിഭജനം പൂര്‍ത്തിയായി. ജില്ലാ പഞ്ചായത്തിലെ 17 ഡിവിഷനുകളില്‍ ഒമ്പതില്‍ സി.പി.എമ്മും മൂന്നില്‍ സി.പി.ഐയും രണ്ടില്‍ ഐ.എന്‍.എല്ലും മത്സരിക്കും. കേരളാകോണ്‍ഗ്രസ്(എം), എല്‍.ജെ.ഡി കക്ഷികള്‍ ഓരോ സീറ്റുകളിലാണ് മത്സരിക്കുന്നത്. ചെങ്കള, മഞ്ചേശ്വരം, കുമ്പള, പുത്തിഗെ, ദേലമ്പാടി, പെരിയ, മടിക്കൈ, കരിന്തളം, ചെറുവത്തൂര്‍ ഡിവിഷനുകളിലാണ് സി.പി.എം മത്സരിക്കുന്നത്. ബേഡകം, വോര്‍ക്കാടി, എടനീര്‍ ഡിവിഷനുകളില്‍ സി.പി.ഐ മത്സരിക്കുന്നു. ഉദുമ, സിവില്‍ സ്റ്റേഷന്‍ ഡിവിഷനുകളിലാണ് ഐ.എന്‍.എല്‍ മത്സരിക്കുന്നത്. ഐ.എന്‍.എല്‍ കഴിഞ്ഞതവണ മത്സരിച്ച ചെങ്കളയില്‍ ഇക്കുറി സി.പി.എം സ്ഥാനാര്‍ത്ഥിയാണ് മത്സരരംഗത്തുള്ളത്. ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും സി.പി.എം ജില്ലാകമ്മിറ്റിയംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന നേതാവുമായ ഇ. പത്മാവതി വിജയിച്ച കള്ളാര്‍ ഡിവിഷന്‍ കേരളാകോണ്‍ഗ്രസ് എമ്മിന് നല്‍കുകയായിരുന്നു. സി.പി.എം മത്സരിച്ചിരുന്ന പിലിക്കോട് ഡിവിഷനാണ് എല്‍.ജെ.ഡിക്ക് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കേരളാകോണ്‍ഗ്രസ് എമ്മും എല്‍.ജെ.ഡിയും യു.ഡി.എഫിലായിരുന്നു. രണ്ട് കക്ഷികളും എല്‍.ഡി.എഫിലേക്കുവന്നതോടെ സീറ്റുകളുടെ കാര്യത്തില്‍ സി.പി.എമ്മിനും ഐ.എന്‍.എല്ലിനും വിട്ടുവീഴ്ച ചെയ്യേണ്ടിവന്നു. ചിറ്റാരിക്കാലില്‍ ഡി.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് എല്‍.ഡി.എഫ് പിന്തുണ നല്‍കുമെന്ന് കണ്‍വീനര്‍ കെ.പി സതീഷ്ചന്ദ്രന്‍ പറഞ്ഞു.

Related Articles
Next Story
Share it