തീപിടിത്തം തടയാന്‍ ജില്ലക്ക് ഇനി ഫോം ടെണ്ടര്‍ വാഹനവും

കാഞ്ഞങ്ങാട്: വന്‍ തീപിടിത്തം തടയാന്‍ പത ചീറ്റുന്ന ആദ്യത്തെ ഫോം ടെണ്ടര്‍ വാഹനം ജില്ലയിലുമെത്തി. തീപിടിത്തമുണ്ടായാല്‍ അതിവേഗം ഓടിയെത്തി നുരയും പതയും ചീറ്റി അണക്കുന്ന വാഹനം കാഞ്ഞങ്ങാട് അഗ്‌നിരക്ഷാ നിലയത്തിനാണ് ലഭിച്ചത്. ഇതിന്റെ ജില്ലയിലെ അഞ്ച് നിലയങ്ങളില്‍ ആദ്യമായാണ് ഇത്തരം വാഹനം ലഭിക്കുന്നത്. വലിയ തീപിടിത്തമോ ഗ്യാസ് ടാങ്കര്‍ ചോര്‍ച്ചയോ, പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍ക്കോ ബഹുനില കെട്ടിടങ്ങള്‍ക്കോ, വ്യവസായ ശാലകള്‍ക്കോ തീപടര്‍ന്നാല്‍ ഈ വാഹനം ഏറെ ഉപകരിക്കും. 4500 ലിറ്റര്‍ വെള്ളവും 750 ലിറ്റര്‍ ഫോമും ഒരേ സമയം […]

കാഞ്ഞങ്ങാട്: വന്‍ തീപിടിത്തം തടയാന്‍ പത ചീറ്റുന്ന ആദ്യത്തെ ഫോം ടെണ്ടര്‍ വാഹനം ജില്ലയിലുമെത്തി. തീപിടിത്തമുണ്ടായാല്‍ അതിവേഗം ഓടിയെത്തി നുരയും പതയും ചീറ്റി അണക്കുന്ന വാഹനം കാഞ്ഞങ്ങാട് അഗ്‌നിരക്ഷാ നിലയത്തിനാണ് ലഭിച്ചത്. ഇതിന്റെ ജില്ലയിലെ അഞ്ച് നിലയങ്ങളില്‍ ആദ്യമായാണ് ഇത്തരം വാഹനം ലഭിക്കുന്നത്. വലിയ തീപിടിത്തമോ ഗ്യാസ് ടാങ്കര്‍ ചോര്‍ച്ചയോ, പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍ക്കോ ബഹുനില കെട്ടിടങ്ങള്‍ക്കോ, വ്യവസായ ശാലകള്‍ക്കോ തീപടര്‍ന്നാല്‍ ഈ വാഹനം ഏറെ ഉപകരിക്കും. 4500 ലിറ്റര്‍ വെള്ളവും 750 ലിറ്റര്‍ ഫോമും ഒരേ സമയം ഇതില്‍ ലയിപ്പിച്ച് തീ അണക്കാന്‍ കഴിയും. സെന്‍സര്‍ സംവിധാനത്തോടെയാണ് ഇതിന്റെ മിക്ക പ്രവര്‍ത്തനങ്ങളും.
എത്ര വലിയ കയറ്റവും നിഷ്പ്രയാസം കയറാനും ഈ വാഹനത്തിന് സാധിക്കും. ഇതിന്റെ മൗണ്ടസ് മോണിറ്റര്‍ സിസ്റ്റം ഉപയോഗിച്ച് 40 മീറ്റര്‍ ഉയരത്തില്‍ വെള്ളം ചീറ്റാന്‍ കഴിയും. നിര്‍ത്തിയിട്ട വാഹനത്തില്‍ നിന്ന് ഏത് ദിശയിലേക്കും വെള്ളം പമ്പുചെയ്യാന്‍ സാധിക്കും. ഒരു മിനിറ്റില്‍ മൂവായിരത്തോളം ലിറ്റര്‍ വെള്ളം വരെ ഇങ്ങനെ ചീറ്റാന്‍ കഴിയും. വി.വി.ഐ.പികള്‍ ജില്ലയില്‍ എത്തുമ്പോള്‍ ഹെലിപ്പാഡില്‍ അത്യാവശ്യമുള്ള വാഹനം കൂടിയാണിത്. വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് കര്‍മ്മം ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ. നിര്‍വ്വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി. സുജാത, സ്റ്റേഷന്‍ ഓഫീസര്‍ കെ.വി. പ്രഭാകരന്‍, സേനാംഗങ്ങള്‍ ചടങ്ങിന് സാക്ഷ്യം വഹിച്ചു.

Related Articles
Next Story
Share it