കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ ശ്രമിച്ച് സി.പിഎം സ്വയം ഇല്ലാതായി, പല നിലപാടുകളും ബി.ജെ.പി.യെ സഹായിക്കാന്‍-കുഞ്ഞാലിക്കുട്ടി

ചെര്‍ക്കള: വര്‍ഗ്ഗീയ കക്ഷിയായ ബി.ജെ.പിയുടെ വളര്‍ച്ച രാജ്യത്തിന്റെ തളര്‍ച്ചയാണെന്നും കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ നടന്ന് സ്വയം ഇല്ലാതായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാട് അന്നും ഇന്നും ബി.ജെ.പിയെ സഹായിക്കാനാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലികുട്ടി പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ മതേതര കക്ഷി കോണ്‍ഗ്രസാണ്. ലീഗിന്റെയും കോണ്‍ഗ്രസിന്റെയും സഹകരണം മതേതരത്വത്തിന് കരുത്താണെന്നും കാസര്‍കോട്ടെ മത്സരം ബി.ജെ.പിയുമായിട്ടാണെന്നും ഫാസിസത്തെ ചെറുക്കാന്‍ എന്‍.എ. നെല്ലിക്കുന്നിനെ വിജയിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ചെര്‍ക്കളയില്‍ നടന്ന യു.ഡി.എഫ് യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അഡ്വ. എ. […]

ചെര്‍ക്കള: വര്‍ഗ്ഗീയ കക്ഷിയായ ബി.ജെ.പിയുടെ വളര്‍ച്ച രാജ്യത്തിന്റെ തളര്‍ച്ചയാണെന്നും കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ നടന്ന് സ്വയം ഇല്ലാതായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാട് അന്നും ഇന്നും ബി.ജെ.പിയെ സഹായിക്കാനാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലികുട്ടി പറഞ്ഞു.
രാജ്യത്തെ ഏറ്റവും വലിയ മതേതര കക്ഷി കോണ്‍ഗ്രസാണ്. ലീഗിന്റെയും കോണ്‍ഗ്രസിന്റെയും സഹകരണം മതേതരത്വത്തിന് കരുത്താണെന്നും കാസര്‍കോട്ടെ മത്സരം ബി.ജെ.പിയുമായിട്ടാണെന്നും ഫാസിസത്തെ ചെറുക്കാന്‍ എന്‍.എ. നെല്ലിക്കുന്നിനെ വിജയിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ചെര്‍ക്കളയില്‍ നടന്ന യു.ഡി.എഫ് യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അഡ്വ. എ. ഗോവിന്ദന്‍ നായര്‍ അധ്യക്ഷത വഹിച്ചു. അബ്ദുള്ള കുഞ്ഞി ചെര്‍ക്കള സ്വാഗതം പറഞ്ഞു. സി.ടി.അഹമ്മദലി, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, ടി.ഇ. അബ്ദുല്ല, എ.അബ്ദുല്‍ റഹ്‌മാന്‍, മൂസ ബി.ചെര്‍ക്കള, പി.എം. മുനീര്‍ ഹാജി, വി.കെ. ബാവ, അബ്ബാസ് ബീഗം, സി.എച്ച്. മുഹമ്മദ് കുഞ്ഞി ചായിന്റടി, അഡ്വ.യു.എസ് ബാലന്‍, ബി.എ.ഇസ്മായില്‍, ജലീല്‍ എരുതുംകടവ്, ഖാദര്‍ ചെങ്കള, നാസര്‍ ചായിന്റടി, ബേര്‍ക്ക അബ്ദുല്ല കുഞ്ഞി ഹാജി, ഖാദര്‍ ബദ്രിയ, അഷ്‌റഫ് എടനീര്‍, സി.വി ജെയിംസ്, സിദ്ധിഖ് സന്തോഷ് നഗര്‍, ഹരിസ് ബെദിര, ഷെഫിഖ് പി.ബി, എം അബുബക്കര്‍, കുഞ്ഞികൃഷ്ണന്‍ നായര്‍, അബ്ബാസ് ടി.എം, ഖാദര്‍ പാലോത്ത്, ഹനീഫ കരിങ്ങപ്പള്ളം, സമീര്‍ വി.കെ.പാറ, സലാം പി.ബി, ഇഖ്ബാല്‍ ചെരുര്‍, എം.എംനൗഷാദ്, കെ.ഖാലിദ്, പുരുഷോത്തമന്‍ നായര്‍, ഹാരിസ് ബേവിഞ്ച, അജ്മല്‍ മീര്‍ഷാന്‍ പ്രസംഗിച്ചു.

Related Articles
Next Story
Share it