നൂറ്റാണ്ടുകള്‍ പഴക്കമുള്ള മൊഗ്രാല്‍ കിണര്‍ ഇനി ഇല്ല
മൊഗ്രാല്‍: നൂറ്റാണ്ടുകള്‍ പഴക്കമുള്ളതും മൊഗ്രാല്‍ ടൗണിനെ അറിയപ്പെടുന്നതുമായ മൊഗ്രാല്‍ കിണര്‍ ഇനി ഓര്‍മ്മ. ദേശീയപാത വികസനത്തിന്റെ ഭാഗമായാണ് മൊഗ്രാല്‍ കിണര്‍ ജെല്ലി പൊടിയിട്ട് മൂടിയത്. ഇന്നലെ വൈകിട്ട് കിണറിന്റെ മുക്കാല്‍ഭാഗവും മൂടപ്പെട്ടു. മൊഗ്രാലേക്ക് ബസ്സില്‍ യാത്ര ചെയ്യുന്നവര്‍ ഇറങ്ങാന്‍ മൊഗ്രാല്‍ ടൗണിനെ ബസ് ജീവനക്കാര്‍ക്ക് പരിചയപ്പെടുത്തുന്നത് മൊഗ്രാല്‍ കിണര്‍ ബസ് സ്റ്റോപ്പ് എന്നാണ്. ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മ്മിച്ചതാണ് കിണര്‍ എന്ന് ഒരു വിഭാഗം നാട്ടുകാര്‍ പറയുമ്പോള്‍, കന്നുകാലി കൂട്ടങ്ങള്‍ക്ക് വെള്ളം കൊടുക്കാന്‍ നാട്ടുകാര്‍ തന്നെ ജന്മിമാരുടെ സഹായത്തോടെ […]

മൊഗ്രാല്‍: നൂറ്റാണ്ടുകള്‍ പഴക്കമുള്ളതും മൊഗ്രാല്‍ ടൗണിനെ അറിയപ്പെടുന്നതുമായ മൊഗ്രാല്‍ കിണര്‍ ഇനി ഓര്‍മ്മ. ദേശീയപാത വികസനത്തിന്റെ ഭാഗമായാണ് മൊഗ്രാല്‍ കിണര്‍ ജെല്ലി പൊടിയിട്ട് മൂടിയത്. ഇന്നലെ വൈകിട്ട് കിണറിന്റെ മുക്കാല്‍ഭാഗവും മൂടപ്പെട്ടു. മൊഗ്രാലേക്ക് ബസ്സില്‍ യാത്ര ചെയ്യുന്നവര്‍ ഇറങ്ങാന്‍ മൊഗ്രാല്‍ ടൗണിനെ ബസ് ജീവനക്കാര്‍ക്ക് പരിചയപ്പെടുത്തുന്നത് മൊഗ്രാല്‍ കിണര്‍ ബസ് സ്റ്റോപ്പ് എന്നാണ്. ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മ്മിച്ചതാണ് കിണര്‍ എന്ന് ഒരു വിഭാഗം നാട്ടുകാര്‍ പറയുമ്പോള്‍, കന്നുകാലി കൂട്ടങ്ങള്‍ക്ക് വെള്ളം കൊടുക്കാന്‍ നാട്ടുകാര്‍ തന്നെ ജന്മിമാരുടെ സഹായത്തോടെ നിര്‍മിച്ചതാണ് കിണറെന്നും പറയപ്പെടുന്നു. ഈയടുത്ത കാലംവരെ മൊഗ്രാല്‍ ടൗണിലും പരിസരപ്രദേശങ്ങളിലും നിരവധി വീട്ടുകാരും ഹോട്ടല്‍ വ്യാപാരികളും വെള്ളത്തിനായി ഈ കിണറിനെ ആശ്രയിച്ചിരുന്നു. മൊഗ്രാല്‍-പേരാല്‍ റോഡ് പുനരുദ്ധാരണ സമയത്ത് കിണര്‍ മൂടാന്‍ ശ്രമം നടന്നിരുന്നു. ഇതിനെ നാട്ടുകാരും സന്നദ്ധസംഘടനകളും പ്രതിരോധിച്ചതോടെ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. പേര് നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ പോംവഴികള്‍ ആരായുകയാണ് ഇപ്പോള്‍ നാട്ടുകാര്‍.