ബദിയടുക്കയില്‍ പ്രചരണ രംഗം സജീവമായി

ബദിയടുക്ക: ബദിയടുക്ക പഞ്ചായത്ത് ഭരണം നിലനിര്‍ത്താന്‍ യു. ഡി. എഫും നഷ്ടപ്പെട്ട ഭരണം പിടിച്ചെടുക്കാന്‍ ബി.ജെ.പിയും നില മെച്ചപ്പെടുത്താന്‍ എല്‍.ഡി. എഫും മത്സര രംഗത്ത്. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. നോമിനേഷന്‍ നല്‍കുന്നതോടെ പ്രചരണ രംഗം സജീവമാകും. 19 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ നിലവില്‍ യു.ഡി.എഫിന് പത്തും, ബി.ജെ.പിക്ക് എട്ടും എല്‍.ഡി.എഫിലെ സി.പി.എമ്മന് ഒരു വാര്‍ഡുമാണുള്ളത്. യു.ഡി.എഫില്‍ 12 വാര്‍ഡുകളില്‍ കോണ്‍ഗ്രസും ഏഴ് വാര്‍ഡുകളില്‍ മുസ്ലീം ലീഗും മത്സരിക്കും. കോണ്‍ഗ്രസ് മത്സരിക്കുന്ന ഒന്ന്, അഞ്ച്, എട്ട് എന്നീ മൂന്ന് വാര്‍ഡുകളില്‍ സ്വതന്ത്ര […]

ബദിയടുക്ക: ബദിയടുക്ക പഞ്ചായത്ത് ഭരണം നിലനിര്‍ത്താന്‍ യു. ഡി. എഫും നഷ്ടപ്പെട്ട ഭരണം പിടിച്ചെടുക്കാന്‍ ബി.ജെ.പിയും നില മെച്ചപ്പെടുത്താന്‍ എല്‍.ഡി. എഫും മത്സര രംഗത്ത്. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. നോമിനേഷന്‍ നല്‍കുന്നതോടെ പ്രചരണ രംഗം സജീവമാകും. 19 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ നിലവില്‍ യു.ഡി.എഫിന് പത്തും, ബി.ജെ.പിക്ക് എട്ടും എല്‍.ഡി.എഫിലെ സി.പി.എമ്മന് ഒരു വാര്‍ഡുമാണുള്ളത്. യു.ഡി.എഫില്‍ 12 വാര്‍ഡുകളില്‍ കോണ്‍ഗ്രസും ഏഴ് വാര്‍ഡുകളില്‍ മുസ്ലീം ലീഗും മത്സരിക്കും. കോണ്‍ഗ്രസ് മത്സരിക്കുന്ന ഒന്ന്, അഞ്ച്, എട്ട് എന്നീ മൂന്ന് വാര്‍ഡുകളില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെയാണ് മത്സരത്തിനിറക്കുക. ബി.ജെ.പി 19 വാര്‍ഡുകളില്‍ മത്സരിക്കുമ്പോള്‍ എല്‍.ഡി.എഫില്‍ സി.പി.എം. 14 വാര്‍ഡ്, സി.പി.ഐ 4, ആര്‍.ജെ.ഡി ഒന്നിലും മത്സരിക്കും. പഞ്ചായത്തിലെ പതിനാലാം വാര്‍ഡായ പട്ടാജെയില്‍ ഈ പ്രാവശ്യം ശകതമായ ത്രികോണ മത്സരത്തിനാണ് കളമോരുകുക. യു.ഡി.എഫില്‍ നിന്ന് രണ്ട് തവണ 15-ാം വാര്‍ഡില്‍ നിന്ന് ബി.ജെ.പിയുമായി ശക്തമായ മത്സരത്തിലൂടെ വിജയിച്ച ശ്യാം പ്രസാദ് മാന്യയെയാണ് യു.ഡി.എഫിലെ കോണ്‍ഗ്രസ് മത്സരത്തിനിറക്കുക. കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് ഈയിടെ ബി.ജെ.യില്‍ ചേര്‍ന്ന മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ. എന്‍. കൃഷ്ണ ഭട്ടും എല്‍. ഡി.എഫില്‍ നിന്നും സി.പി.എമ്മിലെ അഡ്വ. വെങ്കിട്ട രമണ ഭട്ടുമാണ് മത്സര രംഗത്ത്. നിലവില്‍ ബി.ജെ.പി യുടെ സിറ്റിംഗ് സീറ്റാണ് പട്ടാജെ. അത്‌കൊണ്ട് തന്നെ പഞ്ചായത്തിലെ ജനങ്ങള്‍ ഉറ്റുനോക്കുന്ന വാര്‍ഡാവും പട്ടാജെ.

Related Articles
Next Story
Share it