ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു
കണ്ണൂര്‍: പൊടിക്കുണ്ടില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. ദേശീയ പാതയില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനടുത്ത് രാവിലെ പത്തോടെയാണ് സംഭവം. പാലിയത്ത് വളപ്പ്- കണ്ണൂര്‍ റൂട്ടിലോടുന്ന മായാസ് എന്ന ബസിനാണ് തീപിടിച്ചത്. തീപിടിത്തതില്‍ ബസ് പൂര്‍ണമായും കത്തി നശിച്ചു. 50-ല്‍ അധികം യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഒരാള്‍ക്ക് പോലും പരിക്കേറ്റില്ല. ബസ് പൂര്‍ണമായും തീ പിടിക്കുന്നതിന് മുമ്പ് എല്ലാ യാത്രക്കാരേയും സുരക്ഷിതരായി പുറത്തിറക്കാന്‍ ജീവനക്കാര്‍ക്ക് സാധിച്ചു. ഡ്രൈവറുടെ സീറ്റിന്റെ സൈഡില്‍ നിന്ന് തീപ്പൊരി ഉയരുന്നതാണ് ആദ്യം ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് […]

കണ്ണൂര്‍: പൊടിക്കുണ്ടില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. ദേശീയ പാതയില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനടുത്ത് രാവിലെ പത്തോടെയാണ് സംഭവം. പാലിയത്ത് വളപ്പ്- കണ്ണൂര്‍ റൂട്ടിലോടുന്ന മായാസ് എന്ന ബസിനാണ് തീപിടിച്ചത്. തീപിടിത്തതില്‍ ബസ് പൂര്‍ണമായും കത്തി നശിച്ചു. 50-ല്‍ അധികം യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഒരാള്‍ക്ക് പോലും പരിക്കേറ്റില്ല. ബസ് പൂര്‍ണമായും തീ പിടിക്കുന്നതിന് മുമ്പ് എല്ലാ യാത്രക്കാരേയും സുരക്ഷിതരായി പുറത്തിറക്കാന്‍ ജീവനക്കാര്‍ക്ക് സാധിച്ചു. ഡ്രൈവറുടെ സീറ്റിന്റെ സൈഡില്‍ നിന്ന് തീപ്പൊരി ഉയരുന്നതാണ് ആദ്യം ശ്രദ്ധയില്‍പ്പെട്ടത്.
തുടര്‍ന്ന് പുക ഉയരാന്‍ തുടങ്ങി. ശക്തമായ പുക ഉയര്‍ന്നതോടെ ബസ് ജീവനക്കാര്‍ യാത്രക്കാരെ പുറത്തിറക്കി. യാത്രക്കാര്‍ പുറത്തിറങ്ങിയതിന് പിന്നാലെ ബസ് പൂര്‍ണമായും ആളിക്കത്തി തീപിടിച്ചു. അഗ്നിരക്ഷാ സേനാ അംഗങ്ങള്‍ എത്തി തീ പൂര്‍ണമായും അണച്ചു.