കോവിഡ് ചികില്‍സാ കേന്ദ്രത്തിലേക്കുള്ള പത്ത് ഓക്‌സിമീറ്ററുകള്‍ സംഭാവന ചെയ്ത് വധൂവരന്‍മാര്‍ മാതൃകയായി

കാസര്‍കോട്: വിവാഹ ചടങ്ങില്‍ കോവിഡ് ചികില്‍സാ കേന്ദ്രത്തിലേക്കുള്ള പത്ത് ഓക്‌സിമീറ്ററുകള്‍ സംഭാവന ചെയ്ത് വധൂവരന്‍മാര്‍ മാതൃകയായി. ചെമനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകന്‍ പി.ഇ.എ റഹ്‌മാന്‍ പാണത്തൂരിന്റെ മകള്‍ ആയിഷത്ത് മുബഷിറയും ഡോ. നുബൈല്‍ ബഷീറും തമ്മിലുള്ള നിക്കാഹ് വേദിയില്‍ വെച്ചാണ് പത്ത് ഓക്‌സിമീറ്ററുകള്‍ ചെമനാട് പഞ്ചായത്ത് പ്രസിഡണ്ട് സുഫൈജ അബൂബക്കറിന് കൈമാറിയത്. ചെമനാട് പഞ്ചായത്ത് ഇരുപത്തിമൂന്നാം വാര്‍ഡ് മെമ്പര്‍ ചന്ദ്രശേഖരന്‍ കുളങ്ങര സന്നിഹിതനായിരുന്നു.

Related Articles
Next Story
Share it