ബേക്കല്‍: കേരള ഗെയിംസ് ഭാഗ്യ ചിഹ്നമായ 20 അടി നീളമുള്ള ബലൂണ്‍ രൂപം ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ സ്ഥാപിച്ചു. ടോക്കിയോ ഒളിമ്പിക് സ്വര്‍ണ്ണ മെഡല്‍ ജേതാവായ നീരജ് ചോപ്രയോടുള്ള ബഹുമാനാര്‍ത്ഥമാണ് പ്രഥമ കേരള ഗെയിംസിന്റെ ചിഹ്നമായി ഉപയോഗിക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. ബേബി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് എം. കുമാരന് അധ്യക്ഷതവഹിച്ചു. നീലേശ്വരം നഗരസഭ ചെയര്‍പേഴ്സണ്‍ ടി.വി ശാന്ത, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠന്, പഞ്ചായത്ത് പ്രസിഡണ്ടുമാരായ ടി.കെ രവി, പി. ശോഭ, എസ്. പ്രീത, വി.വി സഞ്ജീവന്, എ.പി ഉഷ, ടി.കെ അഹമ്മദ് റഫീക്, ജില്ലാ പഞ്ചായത്തംഗം കെ. ശകുന്തള, സര്‍വ ശിക്ഷ അഭിയാന് ജില്ലാ ഓഫീസര്‍ രവീന്ദ്രന്, ജില്ലാ ഒളിമ്പിക് അസോസിയേഷന് പ്രസിഡണ്ട് ശോഭ ബാലന്, മൂസ പാലക്കുന്ന്, സെബാസ്റ്റ്യന്‍, ഗംഗാധരന്, മനോജ് പള്ളിക്കര സംസാരിച്ചു. ഒളിമ്പിക് ജില്ലാ സെക്രട്ടറി എം. അച്ചുതന് സ്വാഗതം പറഞ്ഞു.