ആദൂരില്‍ കാട്ടാന ശല്യം രൂക്ഷം; നിരവധി കവുങ്ങുകള്‍ നശിപ്പിച്ചു

മുള്ളേരിയ: ആദൂരില്‍ കാട്ടാനശല്യം രൂക്ഷമായി. ഇന്നലെ രാത്രി ആദൂര്‍ കക്കങ്കൈ തൂക്കുപാലത്തിന് സമീപത്തെ കെ. ബാവ ഹാജിയുടെ കവുങ്ങിന്‍ തോട്ടം ആനകള്‍ നശിപ്പിച്ചു. കുലച്ചതും അല്ലാത്തതുമായ നൂറില്‍പരം കവുങ്ങുകളാണ് ആനകൂട്ടം നശിപ്പിച്ചത്. ഈ ഭാഗത്ത് ആന ശല്യം രൂക്ഷമായിരിക്കുകയാണ്. അടുത്തകാലത്തായി വ്യാപകമായ കൃഷിനാശമാണ് ഉണ്ടായത്. ആനശല്യം കാരണം കര്‍ഷകര്‍ പൊറുതിമുട്ടുകയാണ്. അധികൃതരുടെ ഭാഗത്ത് നിന്ന് വേണ്ട നടപടിയുണ്ടാകണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെടുന്നു.

മുള്ളേരിയ: ആദൂരില്‍ കാട്ടാനശല്യം രൂക്ഷമായി. ഇന്നലെ രാത്രി ആദൂര്‍ കക്കങ്കൈ തൂക്കുപാലത്തിന് സമീപത്തെ കെ. ബാവ ഹാജിയുടെ കവുങ്ങിന്‍ തോട്ടം ആനകള്‍ നശിപ്പിച്ചു.
കുലച്ചതും അല്ലാത്തതുമായ നൂറില്‍പരം കവുങ്ങുകളാണ് ആനകൂട്ടം നശിപ്പിച്ചത്. ഈ ഭാഗത്ത് ആന ശല്യം രൂക്ഷമായിരിക്കുകയാണ്.
അടുത്തകാലത്തായി വ്യാപകമായ കൃഷിനാശമാണ് ഉണ്ടായത്. ആനശല്യം കാരണം കര്‍ഷകര്‍ പൊറുതിമുട്ടുകയാണ്. അധികൃതരുടെ ഭാഗത്ത് നിന്ന് വേണ്ട നടപടിയുണ്ടാകണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെടുന്നു.

Related Articles
Next Story
Share it