ബോവിക്കാനം: ഭിന്നശേഷിക്കുട്ടികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന അക്കര ഫൗണ്ടേഷനില്‍ പുതിയ ഫിസിയോതെറാപ്പി ബ്ലോക്ക് ഉദുമ മണ്ഡല എം.എല്‍.എ അഡ്വ: സി. എച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു. സെറിബ്രല്‍ പാല്‍സി, വളര്‍ച്ചക്കുറവ്, സഞ്ചാര പ്രയാസം എന്നിവയുള്ള കുട്ടികള്‍ക്ക് അത്യാധുനിക സംവിധാനങ്ങളടങ്ങിയ പുതിയ ബ്ലോക്കാണ് ഉല്‍ഘാടനം ചെയ്തത്. ഒരാഴ്ചയോളം നീണ്ടു നിന്ന ലോക സെറിബ്രല്‍ പാല്‍സി ദിനാചരണത്തിന്റെ സമാപന ചടങ്ങിന്റെ ഭാഗമായാണ് പുതിയ തെറാപ്പി ബ്ലോക്ക് പ്രവര്‍ത്തനമാരംഭിച്ചത്. നിലവില്‍ നൂറ്റി എണ്‍പതോളം കുട്ടികള്‍ക്ക് ഇവിടെ സ്പീച്ച് തെറാപ്പി, ഒക്കുപ്പാഷന് തെറാപ്പി, ബിഹാവിയര്‍ തെറാപ്പി, സ്പെഷ്യല്‍ എഡ്യൂക്കേഷന്‍ എന്നിവ നല്കി വരുന്നുണ്ട്. അക്കര ഫൗണ്ടേഷന് പ്രൊജക്റ്റ് മാനേജര്‍ മുഹമ്മദ് യാസിര്‍ വാഫി സ്വാഗതം പറഞ്ഞു. മുളിയാര്‍ പഞ്ചായത്ത് പ്രസിഡണ്ട് മിനി അധ്യക്ഷത വഹിച്ചു. അക്കര ഫൗണ്ടേഷന് സ്പെഷ്യലി എബിള്‍ഡ് അവാര്‍ഡ് ദാനചടങ്ങും എംഎല്‍എയുടെ ആഭിമുഖ്യത്തില്‍ സദസ്സില്‍ നടന്നു. സൗത്ത് ഇന്ത്യയിലെ അഞ്ചു സംസ്ഥാനങ്ങളില്‍ നിന്നും മുപ്പത്തോളം പേരെ പിന്തള്ളി സ്പെഷ്യലി എബിള്‍ഡ് അവാര്‍ഡ് കണ്ണൂര്‍ സ്വദേശിയായ മന്‍സൂര്‍ അലിയും സ്പെഷ്യല്‍ ജൂറി അവാര്‍ഡ് ബോവിക്കാനം സ്വദേശി അനുരാഗും ഏറ്റുവാങ്ങി.