വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷായ്‌ക്കെതിരെ ഉത്തരവ്: നിരവധി തവണ തഴയപ്പെട്ട ജസ്റ്റീസ് അഖില്‍ ഖുറേഷി ഒടുവില്‍ ചീഫ് ജസ്റ്റീസായി

ന്യൂഡെല്‍ഹി: നിരവധി തവണ കേന്ദ്രസര്‍ക്കാരിന്റെ പ്രതികാര നടപടികള്‍ക്ക് വിധേയനായ മുതിര്‍ന്ന ന്യായാധിപന്‍ ജസ്റ്റീസ് അഖില്‍ ഖുറേഷി ഒടുവില്‍ ചീഫ് ജസ്റ്റീസായി. രാജസ്ഥാന്‍ ചീഫ് ജസ്റ്റിസായാണ് ഖുറേഷിയെ നിയമിച്ചത്. സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ നിലവിലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ 2010ല്‍ ഗുജറാത്ത് മന്ത്രിയായിരിക്കെ സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടത് മുതല്‍ ബി.ജെ.പിയുടെ കണ്ണിലെ കരടായിരുന്നു ഖുറേഷി. 2018ല്‍ സീനിയോറിറ്റി മാനദണ്ഡപ്രകാരം ഗുജറാത്ത് ചീഫ് ജസ്റ്റിസാകുമെന്നായ സാഹചര്യത്തില്‍ പെട്ടെന്ന് ബോംബെ ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റുകയായിരുന്നു. അവിടെ ഖുറേഷി […]

ന്യൂഡെല്‍ഹി: നിരവധി തവണ കേന്ദ്രസര്‍ക്കാരിന്റെ പ്രതികാര നടപടികള്‍ക്ക് വിധേയനായ മുതിര്‍ന്ന ന്യായാധിപന്‍ ജസ്റ്റീസ് അഖില്‍ ഖുറേഷി ഒടുവില്‍ ചീഫ് ജസ്റ്റീസായി. രാജസ്ഥാന്‍ ചീഫ് ജസ്റ്റിസായാണ് ഖുറേഷിയെ നിയമിച്ചത്. സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ നിലവിലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ 2010ല്‍ ഗുജറാത്ത് മന്ത്രിയായിരിക്കെ സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടത് മുതല്‍ ബി.ജെ.പിയുടെ കണ്ണിലെ കരടായിരുന്നു ഖുറേഷി.

2018ല്‍ സീനിയോറിറ്റി മാനദണ്ഡപ്രകാരം ഗുജറാത്ത് ചീഫ് ജസ്റ്റിസാകുമെന്നായ സാഹചര്യത്തില്‍ പെട്ടെന്ന് ബോംബെ ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റുകയായിരുന്നു. അവിടെ ഖുറേഷി സീനിയോറിറ്റിയില്‍ അഞ്ചാമനായതിനാല്‍ പെട്ടെന്നൊന്നും ചീഫ് ജസ്റ്റിസ് ആകില്ലെന്ന കണക്കുകൂട്ടലിലായിരുന്നു ഈ നീക്കം. പിന്നീട് 2019ല്‍ അഖില്‍ ഖുറേഷിയെ സുപ്രീം കോടതി കൊളീജിയം മധ്യപ്രദേശ് ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് കേന്ദ്ര സര്‍ക്കാറിന് ശുപാര്‍ശ ചെയ്‌തെങ്കിലും തീരുമാനമെടുക്കാതെ മാസങ്ങള്‍ക്ക് ശേഷം പ്രസ്തുത നാമനിര്‍ദേശം മടക്കി അയക്കുകയായിരുന്നു. 2019 സെപ്തംബര്‍ അഞ്ചിന് വീണ്ടും സുപ്രീം കോടതി കൊളീജിയം ചേര്‍ന്ന് ത്രിപുര ഹൈക്കോടതി ചീഫ് ജസ്റ്റിസായി ശുപാര്‍ശ ചെയ്തു. രാജ്യത്തെ ഏറ്റവും ചെറിയ ഹൈക്കോടതികളിലൊന്നായ ത്രിപുരയിലേക്ക് ജസ്റ്റിസ് ഖുറേഷിയെ നിര്‍ദേശിച്ചുള്ള ശുപാര്‍ശ ഒടുവില്‍ കേന്ദ്രം അംഗീകരിച്ചിരുന്നു.

ഇപ്പോള്‍ ജസ്റ്റിസ് അഖില്‍ ഖുറേഷിയെ രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കാനുള്ള കൊളീജിയം ശുപാര്‍ശ കേന്ദ്രം അംഗീകരിച്ചു. അഖിലിനു പുറമെ മറ്റ് 12 പേരെ വിവിധ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരായി നിര്‍ദേശിച്ചതും കേന്ദ്രം അംഗീകരിച്ചിട്ടുണ്ട്. നേരത്തെ സുപ്രീം കോടതി ജഡ്ജിയാകാനുള്ള യോഗ്യതകള്‍ ഉണ്ടായിട്ടും സീനിയോറിറ്റി പരിഗണിക്കാതെ തഴഞ്ഞതും വിവാദമായിരുന്നു.

Related Articles
Next Story
Share it