തലശ്ശേരി ഇരട്ടക്കൊല: മൂന്നുപേര്‍ കസ്റ്റഡിയില്‍

കണ്ണൂര്‍: തലശ്ശേരി ഇരട്ട കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തലശ്ശേരി നിട്ടൂര്‍ സ്വദേശികളും സി.പി.എം പ്രവര്‍ത്തകരുമായ കെ ഖാലിദ് (52), ഷമീര്‍ (40) എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ തലശേരി സ്വദേശികളായ ജാക്ക്സണ്‍, ഫര്‍ഹാന്‍, നവീന്‍ എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. മറ്റൊരു പ്രതിയായ പാറായി ബാബുവിനായി തിരച്ചില്‍ തുടരുന്നു.ബാബുവും ജാക്സണുമാണ് കുത്തിയതെന്ന് ഖാലിദിന്റെ മരണ മൊഴിയില്‍ പറഞ്ഞിരുന്നു. ഇന്നലെയാണ് തലശേരിയില്‍ വാക്കുതര്‍ക്കത്തിനിടെ ഖാലിദും സഹോദരീ ഭര്‍ത്താവ് ഷെമീറും ലഹരിമാഫിയാസംഘത്തിന്റെ കുത്തേറ്റ് മരിച്ചത്. നിട്ടൂരിലെ ഷാനിബ്(29) ഗുരുതരമായ പരിക്കുകളോടെ […]

കണ്ണൂര്‍: തലശ്ശേരി ഇരട്ട കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തലശ്ശേരി നിട്ടൂര്‍ സ്വദേശികളും സി.പി.എം പ്രവര്‍ത്തകരുമായ കെ ഖാലിദ് (52), ഷമീര്‍ (40) എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ തലശേരി സ്വദേശികളായ ജാക്ക്സണ്‍, ഫര്‍ഹാന്‍, നവീന്‍ എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. മറ്റൊരു പ്രതിയായ പാറായി ബാബുവിനായി തിരച്ചില്‍ തുടരുന്നു.
ബാബുവും ജാക്സണുമാണ് കുത്തിയതെന്ന് ഖാലിദിന്റെ മരണ മൊഴിയില്‍ പറഞ്ഞിരുന്നു. ഇന്നലെയാണ് തലശേരിയില്‍ വാക്കുതര്‍ക്കത്തിനിടെ ഖാലിദും സഹോദരീ ഭര്‍ത്താവ് ഷെമീറും ലഹരിമാഫിയാസംഘത്തിന്റെ കുത്തേറ്റ് മരിച്ചത്. നിട്ടൂരിലെ ഷാനിബ്(29) ഗുരുതരമായ പരിക്കുകളോടെ ആസ്പത്രിയില്‍ ചികിത്സയിലാണ്. ലഹരി വില്‍പ്പന ചോദ്യം ചെയ്ത വിരോധമാണ് കൊലപാതകത്തിന് കാരണം. ഇന്നലെ വൈകിട്ട് നാല് മണിയോടെ തലശേരി സിറ്റി സെന്ററിനടുത്തുവച്ചാണ് മൂന്നുപേര്‍ക്കും കുത്തേറ്റത്.
ലഹരി വില്‍പന ചൊദ്യം ചെയ്ത ഷമീറിന്റെ മകനെ ഇന്നലെ ഉച്ചക്ക് നെട്ടൂര്‍ ചിറക്കക്കാവിനടുത്ത് വച്ച് ജാക്‌സണ്‍ മര്‍ദിച്ചിരുന്നു. ഇവര്‍ തമ്മില്‍ വാഹനം വിറ്റ പണം സംബന്ധിച്ച തര്‍ക്കവുമുണ്ടായിരുന്നു. മകനെ സഹകരണാസ്പത്രിയില്‍ പ്രവേശിപ്പിച്ചതറിഞ്ഞ് ഒത്തൂതീര്‍പ്പിനെന്ന നിലയിലാണ് ജാക്സണും സംഘവും ഖാലിദിനേയും മറ്റും റോഡിലേക്ക് വിളിച്ചിറക്കിയത്. സംസാരത്തിനിടയില്‍ കൈയില്‍ കരുതിയ കത്തിയെടുത്ത് ജാക്സണ്‍ ഖാലിദിനെ കുത്തി. തടയാന്‍ ശ്രമിച്ച ഷമീറിനും ഷാനിബിനും കുത്തേറ്റു. ഖാലിദിനും ഷമീറിനും കഴുത്തിനും വയറിലുമാണ് കുത്തേറ്റത്.

Related Articles
Next Story
Share it