തളങ്കര: തളങ്കര മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിയുടെ 1420-ാം സ്ഥാപക വാര്‍ഷികം നാളെ നടക്കും. മഗ്രിബ് നിസ്കാരത്തിന് ശേഷം നടക്കുന്ന പ്രാര്‍ത്ഥനാ പരിപാടി ഖാസി കെ. ആലിക്കുട്ടി മുസ്ലിയാര് ഉദ്ഘാടനം ചെയ്യും. മഹല്ല് കമ്മിറ്റി പ്രസിഡണ്ട് മുക്രി ഇബ്രാഹിം ഹാജി അധ്യക്ഷത വഹിക്കും. ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി മുഖ്യ പ്രഭാഷണം നടത്തും. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായിരിക്കും പരിപാടിയെന്ന് മഹല്ല് കമ്മിറ്റി സെക്രട്ടറി പി.എ. റഷീദ് ഹാജി അറിയിച്ചു.