മാസ്‌ക് ധരിച്ചില്ല; തായ്‌ലാന്‍ഡ് പ്രധാനമന്ത്രിക്ക് 15,000 രൂപ പിഴയിട്ട് ഗവര്‍ണര്‍

ബാങ്കോക്ക്: കോവിഡ് പശ്ചാത്തലത്തില്‍ മാസ്‌ക് ധരിക്കാത്തതിന് തായ്‌ലാന്‍ഡ് പ്രധാനമന്ത്രിക്ക് പിഴ. നിയമം ലംഘിച്ചതിന് ബാങ്കോക്ക് ഗവര്‍ണര്‍ അശ്വിന്‍ ഖ്വാന്‍മുവാംഗ് ആണ് പ്രധാനമന്ത്രി പ്രയുഥ് ചാന്‍ ഓച്ചക്ക് ആറായിരം ബഹ്ത് (ഏകദേശം 15,000 രൂപ) പിഴ ചുമത്തിയത്. ഇക്കാര്യം പ്രധാനമന്ത്രിയെ താന്‍ അറിയിച്ചതായി അശ്വിന്‍ അറിയിച്ചു. ബാങ്കോക്കിലെ യോഗത്തില്‍ മാസ്‌ക് ധരിക്കാതെ പ്രധാനമന്ത്രി പങ്കെടുത്ത ഫോട്ടോ ഫേസ്ബുക്കില്‍ ചര്‍ച്ചയായതിനെ തുടര്‍ന്നാണ് നടപടി. ഈ ഫോട്ടോ പിന്നീട് പിന്‍വലിച്ചിരുന്നു. വീടിന് പുറത്തിറങ്ങുമ്പോഴെല്ലാം മാസ്‌ക് ധരിക്കണമെന്നാണ് ബാങ്കോക്കിലെ നിയമം.

ബാങ്കോക്ക്: കോവിഡ് പശ്ചാത്തലത്തില്‍ മാസ്‌ക് ധരിക്കാത്തതിന് തായ്‌ലാന്‍ഡ് പ്രധാനമന്ത്രിക്ക് പിഴ. നിയമം ലംഘിച്ചതിന് ബാങ്കോക്ക് ഗവര്‍ണര്‍ അശ്വിന്‍ ഖ്വാന്‍മുവാംഗ് ആണ് പ്രധാനമന്ത്രി പ്രയുഥ് ചാന്‍ ഓച്ചക്ക് ആറായിരം ബഹ്ത് (ഏകദേശം 15,000 രൂപ) പിഴ ചുമത്തിയത്. ഇക്കാര്യം പ്രധാനമന്ത്രിയെ താന്‍ അറിയിച്ചതായി അശ്വിന്‍ അറിയിച്ചു.

ബാങ്കോക്കിലെ യോഗത്തില്‍ മാസ്‌ക് ധരിക്കാതെ പ്രധാനമന്ത്രി പങ്കെടുത്ത ഫോട്ടോ ഫേസ്ബുക്കില്‍ ചര്‍ച്ചയായതിനെ തുടര്‍ന്നാണ് നടപടി. ഈ ഫോട്ടോ പിന്നീട് പിന്‍വലിച്ചിരുന്നു. വീടിന് പുറത്തിറങ്ങുമ്പോഴെല്ലാം മാസ്‌ക് ധരിക്കണമെന്നാണ് ബാങ്കോക്കിലെ നിയമം.

Related Articles
Next Story
Share it