പാക്കിസ്ഥാനില്‍ ക്ഷേത്രം തകര്‍ത്ത കേസില്‍ 10 പേര്‍ കൂടി അറസ്റ്റില്‍; ആകെ അറസ്റ്റിലായവരുടെ എണ്ണം 55 ആയി

പെഷവാര്‍: പാക്കിസ്ഥാനില്‍ ക്ഷേത്രം തകര്‍ത്ത കേസില്‍ 10 പേര്‍ കൂടി അറസ്റ്റിലായി. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 55 ആയി ഉയര്‍ന്നു. ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ കരാക് ജില്ലയിലെ പരമഹംസ ജി മഹാരാജിന്റെ സമാധി സ്ഥലമുള്‍കൊള്ളുന്ന ക്ഷേത്രത്തിന് നേരെയാണ് ബുധനാഴ്ച ആക്രമണമുണ്ടായത്. ക്ഷേത്ര വിപുലീകരണത്തിനെതിരെ പ്രതിഷേധവുമായി എത്തിയവരാണ് അക്രമം നടത്തിയത്. ജംഇയ്യതുല്‍ ഉലമാ ഇസ്ലാം നേതാവ് റഹ്‌മത്ത് സലാം ഖട്ടക് അടക്കമുള്ളവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. സംഭവത്തില്‍ 350ഓളം പേര്‍ക്കെതിരെയാണ് പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അക്രമി സംഘത്തിലെ […]

പെഷവാര്‍: പാക്കിസ്ഥാനില്‍ ക്ഷേത്രം തകര്‍ത്ത കേസില്‍ 10 പേര്‍ കൂടി അറസ്റ്റിലായി. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 55 ആയി ഉയര്‍ന്നു. ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ കരാക് ജില്ലയിലെ പരമഹംസ ജി മഹാരാജിന്റെ സമാധി സ്ഥലമുള്‍കൊള്ളുന്ന ക്ഷേത്രത്തിന് നേരെയാണ് ബുധനാഴ്ച ആക്രമണമുണ്ടായത്. ക്ഷേത്ര വിപുലീകരണത്തിനെതിരെ പ്രതിഷേധവുമായി എത്തിയവരാണ് അക്രമം നടത്തിയത്. ജംഇയ്യതുല്‍ ഉലമാ ഇസ്ലാം നേതാവ് റഹ്‌മത്ത് സലാം ഖട്ടക് അടക്കമുള്ളവര്‍ നേരത്തെ അറസ്റ്റിലായിരുന്നു.

സംഭവത്തില്‍ 350ഓളം പേര്‍ക്കെതിരെയാണ് പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അക്രമി സംഘത്തിലെ കൂടുതല്‍ പേര്‍ക്കായി അന്വേഷണം തുടരുകയാണ്. ക്ഷേത്ര ആക്രമണത്തെ മനുഷ്യാവകാശ പ്രവര്‍ത്തകരും ന്യൂനപക്ഷ ഹിന്ദു സമുദായ നേതാക്കളും ശക്തമായി അപലപിച്ചിരുന്നു.

സമാധിസ്ഥലവുമായി ബന്ധപ്പെട്ട് പതിറ്റാണ്ടുകളായി വിവാദം നിലനില്‍ക്കുന്നുണ്ട്. 1997 വരെ ദര്‍ശനം നടന്ന ക്ഷേത്രത്തിന് ഒരു സംഘം കേടുവരുത്തിയിരുന്നു. 2014ല്‍ ക്ഷേത്രദര്‍ശനം പുനരാരംഭിക്കാനും പുനര്‍നിര്‍മിക്കാനും ഖൈബര്‍ പഖ്തൂണ്‍ഖ്വ സര്‍ക്കാറിന് പാക് സുപ്രീം കോടതി ഉത്തരവ് നല്‍കിയിരുന്നു.

Related Articles
Next Story
Share it