മികച്ച ഫീച്ചറുകളും ഡിസൈനും, റിയല്‍മി പി3 അള്‍ട്ര 5ജി ഇന്ത്യയില്‍ അവതരിപ്പിച്ചു; വിലയും മറ്റ് സവിശേഷതകളും അറിയാം

മികച്ച ഫീച്ചറുകളോടെയും ഡിസൈനോടെയും റിയല്‍മി പി3 അള്‍ട്ര 5ജി (Realme P3 Ultra 5G) ഇന്ത്യയില്‍ അവതരിപ്പിച്ചു. ഇവ പുറത്തിറക്കുന്നതിലൂടെ ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡായ റിയല്‍മി ഇന്ത്യയില്‍ തങ്ങളുടെ പി3 സീരീസ് വിപുലീകരിക്കാന്‍ ഒരുങ്ങുകയാണ്. നിലവിലുള്ള പി3 പ്രോ, പി3എക്സ് എന്നിവയ്ക്കൊപ്പം ഈ മോഡലുകളും നിരയില്‍ ചേരും.

ലോഞ്ചിന് മുന്നോടിയായി, ചിപ് സെറ്റ്, ഡിസ് പ്ലേ, ബാറ്ററി വിശദാംശങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള പ്രധാന സവിശേഷതകള്‍ റിയല്‍മി സ്ഥിരീകരിച്ചു.

റിയല്‍മി പി3 അള്‍ട്രാ 5ജി: എന്താണ് പ്രതീക്ഷിക്കേണ്ടത്

പി3 അള്‍ട്രാ സ്മാര്‍ട്ട് ഫോണിന് മീഡിയടെക് ഡൈമെന്‍സിറ്റി 8350 അള്‍ട്രാ ചിപ്പ്, 12 ജിബി വരെ എല്‍.പി.ഡി.ഡി.ആര്‍.5എക്‌സ് റാമും 256 ജിബി യു.എഫ്.എസ് 3.1 സ്റ്റോറേജും നല്‍കുമെന്ന് റിയല്‍മി സ്ഥിരീകരിച്ചു.

ബാറ്റില്‍ഗ്രൗണ്ട് മൊബൈല്‍ ഇന്ത്യ (ബിജിഎംഐ) ഗെയിമിനായി സ്മാര്‍ട്ട് ഫോണിന്റെ പ്രകടനം ഒപ്റ്റിമൈസ് ചെയ്യുന്നതിനായി വീഡിയോ ഗെയിം ഡെവലപ്പര്‍ ക്രാഫ്റ്റണുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടതായും കമ്പനി അറിയിച്ചു. പവര്‍ കണക്റ്റ് ചെയ്തിരിക്കുമ്പോള്‍ പ്ലേ ചെയ്യുമ്പോള്‍ ബൈപാസ് ചാര്‍ജിംഗ് പോലുള്ള നിരവധി ഗെയിമിംഗ് കേന്ദ്രീകൃത സവിശേഷതകളും ഇതില്‍ ഉള്‍പ്പെടുന്നു.

മീഡിയടെക് ചിപ് സെറ്റില്‍ വരുന്ന റിയല്‍മി പി3 അള്‍ട്രയില്‍ അമോലെഡ് ഡിസ് പ്ലെയും 50 എംപി പ്രധാന ക്യാമറയും 6,000 എം.എ.എച്ച് ബാറ്ററി കപ്പാസിറ്റിയുമുണ്ട്.

ഫോണിന്റെ ഫീച്ചറുകളും സ്‌പെസിഫിക്കേഷനുകളും

റിയല്‍മി പി3 അള്‍ട്ര 5ജി 6.83 ഇഞ്ച് കര്‍വ്ഡ് അമോലെഡ് ഡിസ് പ്ലെ സഹിതം വരുന്ന സ്മാര്‍ട്ട് ഫോണാണ്. 1272ഃ2800 ആണ് പിക്‌സല്‍ റെസലൂഷന്‍. ഈ ഡിസ്‌പ്ലെ 120Hz റിഫ്രഷ് റേറ്റ് വാഗ്ദാനം ചെയ്യുന്നു. ഒക്റ്റാ-കോര്‍ മീഡിയടെക് ഡൈമന്‍സിറ്റി 8350 ചിപ്സെറ്റില്‍ വരുന്ന ഫോണില്‍ 50 എംപി പ്രധാന ക്യാമറ, 8 എംപി അള്‍ട്രാ-വൈഡ് എന്നിവയാണ് ഡുവല്‍ റീയര്‍ ക്യാമറ പാനലില്‍ വരുന്നത്.

സെല്‍ഫിക്കും വീഡിയോ കോളിംഗിനുമായുള്ളത് 16 എംപിയുടെ ഫ്രണ്ട് ക്യാമറ. ഇന്‍-ഡിസ്‌പ്ലെ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ഐപി69 റേറ്റിംഗ്, 6,000 എം.എ.എച്ച് ബാറ്ററി, 80 വാട്‌സ് ഫാസ്റ്റ് ചാര്‍ജര്‍, ഡുവല്‍ സിം, ആന്‍ഡ്രോയ്ഡ് 15 ഓപ്പറേറ്റിംഗ് സിസ്റ്റം, റിയല്‍മി യുഐ 6.0., രണ്ട് വര്‍ഷത്തെ ആന്‍ഡ്രോയ്ഡ് ഒഎസ് അപ്ഡേറ്റ്, മൂന്ന് വര്‍ഷ സെക്യൂരിറ്റി പാച്ച് എന്നിവയാണ് മറ്റ് പ്രധാന സ്‌പെസിഫിക്കേഷനുകള്‍.

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 6 ജെൻ 4 ചിപ്‌സെറ്റ് ഫീച്ചർ ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ സ്മാർട്ട്‌ഫോണായിരിക്കും റിയൽമി പി3 5ജി. അൾട്രാ വേരിയന്റ് പോലെ, ഇത് 6000mAh ബാറ്ററിയും സജ്ജീകരിക്കും. 120Hz റിഫ്രഷ് റേറ്റും 2000 nits പീക്ക് ബ്രൈറ്റ്‌നസ്സും ഉള്ള AMOLED ഡിസ്‌പ്ലേയായിരിക്കും ഈ ഉപകരണത്തിന്റെ സവിശേഷത. കൂടാതെ, പൊടി, ജല പ്രതിരോധം എന്നിവയ്‌ക്കുള്ള IP69 റേറ്റിംഗും ഇതിനുണ്ടാകും.

വേരിയന്റുകളും വിലയും

8GB+128GB, 8GB+256GB, 12GB+256GB എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് റിയല്‍മി പി3 അള്‍ട്ര 5ജി ഇന്ത്യയില്‍ എത്തിയിരിക്കുന്നത്. യഥാക്രം 26,999, 27,999, 29,999 എന്നിങ്ങനെയാണ് ഫോണുകളുടെ വില. മൂന്ന് കളര്‍ ഓപ്ഷനുകളില്‍ ഫോണ്‍ ലഭ്യമാണ്. റിയല്‍മി ഡോട് കോമും ഫ്‌ലിപ്കാര്‍ട്ടും വഴി മാര്‍ച്ച് 26 മുതല്‍ റിയല്‍മി പി3 അള്‍ട്ര വാങ്ങാം. ഈ ഫോണിന്റെ പ്രീ-ബുക്കിംഗ് ഇന്ത്യയില്‍ ആരംഭിച്ചു. വില്‍പനയുടെ ആരംഭത്തില്‍ തന്നെ ഓഫറുകളും ലഭ്യം.

Related Articles
Next Story
Share it