ഡ്യൂറബിലിറ്റിക്ക് പ്രാധാന്യം നല്‍കി ഒപ്പോ എഫ്29 സീരീസ് സ്മാര്‍ട്ട് ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു; വിലയും സവിശേഷതകളും അറിയാം

ഡ്യൂറബിലിറ്റിക്ക് പ്രാധാന്യം നല്‍കി ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡായ ഒപ്പോ എഫ്29 സീരീസ് സ്മാര്‍ട്ട് ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഡസ്റ്റ്, വാട്ടര്‍ സുരക്ഷയ്ക്കായി ഐപി66, ഐപി68, ഐപി69 എന്നിങ്ങനെ ട്രിപ്പിള്‍ ഐപി റേറ്റിംഗുമായി OPPO F29 5G, F29 Pro 5G എന്നീ ഫോണുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. 360 ഡിഗ്രി ആര്‍മോര്‍ ബോഡി ഡിസൈനിലാണ് ഒപ്പോ എഫ്29 സീരീസ് സ്മാര്‍ട്ട്‌ഫോണുകള്‍ തയ്യാറാക്കിയിരിക്കുന്നത്.

ഒപ്പോ എഫ്29 സീരീസ്: വേരിയന്റുകളും വിലയും

ഒപ്പോ എഫ്29 പ്രോ 5ജി

8 ജിബി റാം + 128 ജിബി സ്റ്റോറേജ്: 27,999 രൂപ

8 ജിബി റാം + 256 ജിബി സ്റ്റോറേജ്: 29,999 രൂപ

12 ജിബി റാം + 256 ജിബി സ്റ്റോറേജ്: 29,999 രൂപ

നിറങ്ങള്‍: മാര്‍ബിള്‍ വൈറ്റ്, ഗ്രാനൈറ്റ് വൈറ്റ്

ഒപ്പോ എഫ്29 5ജി

8 ജിബി റാം + 128 ജിബി സ്റ്റോറേജ്: 23,999 രൂപ

8 ജിബി റാം + 256 സ്റ്റോറേജ്: 25,999 രൂപ

നിറങ്ങള്‍: സോളിഡ് പര്‍പ്പിള്‍, ഗ്ലേഷ്യര്‍ ബ്ലൂ

ഒപ്പോ എഫ്29 പ്രോ 5ജി: സ്‌പെസിഫിക്കേഷനുകള്‍

6.7 ഇഞ്ച് ക്വാഡ് ഫുള്‍എച്ച്ഡി+ ഡിസ്‌പ്ലെ (2412ഃ1080), 120Hz റിഫ്രഷ് റേറ്റ്, മീഡിയടെക് ഡൈമന്‍സിറ്റി 7300 ചിപ്പ്, 12 ജിബി വരെ റാം, 256 ജിബി വരെ സ്റ്റോറേജ്, 50 എംപി പ്രൈമറി ക്യാമറ, 2 എംപി ഡെപ്ത്, 16 എംപി ഫ്രണ്ട് ക്യാമറ, 6000 എംഎഎച്ച് ബാറ്ററി, 80 വാട്‌സ് വയേര്‍ഡ് ചാര്‍ജര്‍, ആന്‍ഡ്രോയ്ഡ് അടിസ്ഥാനത്തിലുള്ള കളര്‍ ഒഎസ് 15.

ഒപ്പോ എഫ്29 5ജി: സ്‌പെസിഫിക്കേഷനുകള്‍

6.7 ഇഞ്ച് അമോലെഡ് ഫുള്‍എച്ച്ഡി+ (2412ഃ1080) ഡിസ്പ്ലെ, 120Hz റിഫ്രഷ് റേറ്റ്, ക്വാല്‍കോം സ്‌നാപ് ഡ്രാഗണ്‍ 6 ജെന്‍ 1 പ്രൊസസര്‍, 8 ജിബി വരെ റാം, 256 ജിബി വരെ സ്റ്റോറേജ്, 50 എംപി പ്രൈമറി ക്യാമറ, 2 എംപി ഡെപ്ത് ക്യാമറ, 16 എംപി ഫ്രണ്ട് ക്യാമറ, 6500 എംഎഎച്ച് ബാറ്ററി, 45 വാട്‌സ് വയേര്‍ഡ് ചാര്‍ജര്‍, ആന്‍ഡ്രോയ്ഡ് 15 അധിഷ്ഠിത കളര്‍ഒഎസ് 15.

ഒപ്പോ എഫ്29 സീരീസ്: വില്‍പന, ഓഫര്‍

ഒപ്പോ എഫ്29 പ്രോ 5ജി സ്മാര്‍ട്ട് ഫോണ്‍ ഇന്ത്യയില്‍ ഒപ്പോ ഇ-സ്റ്റോറും ആമസോണും ഫ് ളിപ് കാര്‍ട്ടും അടക്കമുള്ള ഇ-കൊമേഴ്‌സ് പ്ലാറ്റ് ഫോമുകളും തെരഞ്ഞെടുക്കപ്പെട്ട റീടൈല്‍ ഔട്ട് ലറ്റുകളും വഴി ഏപ്രില്‍ 1 മുതല്‍ ഫോണുകള്‍ വാങ്ങിക്കാം.

ഒപ്പോ എഫ്29 5ജി മാര്‍ച്ച് 27 മുതല്‍ ലഭ്യമായിരിക്കും. എസ്.ബി.ഐ, എച്ച്.ഡി.എഫ്.സി, ആക്‌സിസ്, ബറോഡ, ഐ.ഡി.എഫ്.സി തുടങ്ങി തെരഞ്ഞെടുക്കപ്പെട്ട ബാങ്ക് കാര്‍ഡുകള്‍ക്ക് ആരംഭ ഓഫറിന്റെ ഭാഗമായി 10 ശതമാനം ക്യാഷ് ബാക്ക് ലഭിക്കും. ട്രേഡ്-ഇന്‍ ഡീലുകളില്‍ 10 ശതമാനം എക്‌സ്ചേഞ്ച് ബോണസും, ആറ് മാസം വരെ നോ-കോസ്റ്റ് ഇഎംഐ സൗകര്യവും ലഭ്യമായിരിക്കും.

OPPO F29 സീരീസ്: വിശദാംശങ്ങള്‍

F29 സീരീസ് സ്മാര്‍ട്ട് ഫോണുകളുടെ ഈട് നിലനിര്‍ത്തുന്നതിലാണ് OPPO കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഉയര്‍ന്ന മര്‍ദവും ഉയര്‍ന്ന താപനിലയുമുള്ള വാട്ടര്‍ ജെറ്റുകളെ സ്മാര്‍ട്ട് ഫോണുകള്‍ക്ക് താങ്ങാന്‍ കഴിയുമെന്ന് IP69 റേറ്റിംഗ് സൂചിപ്പിക്കുന്നു. അതേസമയം, IP68 റേറ്റിംഗ് 1.5 മീറ്റര്‍ വെള്ളത്തില്‍ 30 മിനിറ്റ് വരെ മുങ്ങി നില്‍ക്കാന്‍ ഈ ഫോണിന് കഴിയും.

കൂടാതെ, OPPO F29 സീരീസ് സ്മാര്‍ട്ട്ഫോണുകളില്‍ 360-ഡിഗ്രി ആര്‍മര്‍ ബോഡി സാങ്കേതികവിദ്യയുണ്ട്, ഇത് ഷോക്കുകള്‍ ആഗിരണം ചെയ്യാനും ഡ്രോപ്പ് റെസിസ്റ്റന്‍സ് മെച്ചപ്പെടുത്താനും 'സ്‌പോഞ്ച് ബയോണിക് കുഷ്യനിംഗ്' ഉപയോഗിക്കുന്നുണ്ടെന്നും കമ്പനി അവകാശപ്പെട്ടു. F29 സീരീസ് ഉപകരണങ്ങളില്‍ AM04 അലുമിനിയം അലോയ് ഫ്രെയിമും ഉണ്ട്, കൂടാതെ MIL-STD810ഒ2022 സാക്ഷ്യപ്പെടുത്തിയതുമാണ്, ഇത് അങ്ങേയറ്റത്തെ സാഹചര്യങ്ങളില്‍ ഈട് ഉറപ്പാക്കുന്നുവെന്നും കമ്പനി അവകാശപ്പെടുന്നു.

Related Articles
Next Story
Share it