ബി. എസ്. എന്‍. എലിന്റെ മാതൃദിന ഓഫര്‍; 2 റീചാര്‍ജ് പ്ലാനുകള്‍ക്ക് അധിക വാലിഡിറ്റി
മെയ് 7 മുതല്‍ മെയ് 14 വരെയാണ് പ്രത്യേക ഓഫര്‍ സാധുതയുള്ളത്.

മാതൃദിനത്തോടനുബന്ധിച്ച് തങ്ങളുടെ വരിക്കാര്‍ക്കായി പുതിയ ഓഫറുകള്‍ അവതരിപ്പിച്ച് ബി.എസ്.എന്‍.എല്‍. പരിമിതമായ കാലയളവിലേക്ക് രണ്ട് റീചാര്‍ജ് പ്ലാനുകള്‍ക്കൊപ്പം അധിക വാലിഡിറ്റിയാണ് ഈ ഓഫറുകളിലൂടെ ബി.എസ്.എന്‍.എല്‍ വാഗ്ദാനം ചെയ്യുന്നത്. മെയ് 7 മുതല്‍ മെയ് 14 വരെയാണ് പ്രത്യേക ഓഫര്‍ സാധുതയുള്ളത്. ബി.എസ്.എന്‍.എല്‍ വെബ് സൈറ്റ് വഴി റീചാര്‍ജ് ചെയ്യുന്ന ഉപയോക്താക്കള്‍ക്ക് മാത്രമേ ഈ ഓഫര്‍ ബാധകമാകൂ.
1499 രൂപ, 1999 രൂപ പ്ലാനുകളില്‍ 29 ദിവസത്തെ അധിക വാലിഡിറ്റിയാണ് വാഗ്ദാനം ചെയ്യുന്നത്. ഇപ്പോള്‍ ഉപയോക്താക്കള്‍ക്ക് ഈ പ്ലാനുകളില്‍ ലഭ്യമായ ആനുകൂല്യങ്ങള്‍ മുമ്പത്തേക്കാള്‍ കൂടുതല്‍ ദിവസത്തേക്ക് ലഭിക്കും. ബി.എസ്.എന്‍.എല്‍ അവരുടെ ഔദ്യോഗിക എക്‌സ് ഹാന്‍ഡിലില്‍ ആണ് ഇക്കാര്യം പങ്കുവച്ചത്. മെയ് 11നാണ് മാതൃദിനം ആഘോഷിക്കുന്നത്.
മാതൃദിനത്തോടനുബന്ധിച്ച് 1,999 രൂപയുടെ റീചാര്‍ജ് പ്ലാനില്‍ ബി.എസ്.എന്‍.എല്‍ 380 ദിവസത്തെ വാലിഡിറ്റി വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാന്‍ സാധാരണയായി 365 ദിവസത്തെ വാലിഡിറ്റി ആണ് നല്‍കിയിരുന്നത്. അതുപോലെ, 1,499 രൂപയുടെ റീചാര്‍ജ് പ്ലാനില്‍ 365 ദിവസത്തെ വാലിഡിറ്റിയും കമ്പനി വാഗ്ദാനം ചെയ്യുന്നു. ഇത് സാധാരണയായി 336 ദിവസത്തെ വാലിഡിറ്റിയാണ് വാഗ്ദാനം ചെയ്തിരുന്നത്.
1999 രൂപ പ്ലാനിന്റെ ആനുകൂല്യങ്ങള്‍ അറിയാം
ബി.എസ്.എന്‍.എല്ലിന്റെ 1999 രൂപ പ്ലാനിനെക്കുറിച്ച് പറയുകയാണെങ്കില്‍, ഈ പ്ലാന്‍ 365 ദിവസത്തെ വാലിഡിറ്റിയോടെയാണ് വരുന്നത്. ഇപ്പോള്‍ ഇത് 380 ദിവസത്തെ വാലിഡിറ്റി നല്‍കും. ഈ പ്ലാനില്‍ പരിധിയില്ലാത്ത വോയ്സ് കോളിംഗ്, 600 ജിബി ഡാറ്റ, 100 എസ്.എം.എസ് ആനുകൂല്യങ്ങള്‍ എന്നിവ വാഗ്ദാനം ചെയ്യുന്നു.
1499 രൂപയുടെ പ്ലാന്‍ ആനുകൂല്യങ്ങള്‍ അറിയാം
ബി.എസ്.എന്‍.എല്ലിന്റെ 1499 രൂപയുടെ പ്ലാനിനെക്കുറിച്ച് പറയുകയാണെങ്കില്‍, ഈ പ്ലാന്‍ 336 ദിവസത്തെ വാലിഡിറ്റിയോടെയാണ് വരുന്നത്. ഇപ്പോള്‍ ഇത് 365 ദിവസത്തെ വാലിഡിറ്റി നല്‍കും. ഈ പ്ലാനില്‍ അണ്‍ലിമിറ്റഡ് വോയ്സ് കോളിംഗ്, 24 ജിബി ഡാറ്റ, പ്രതിദിനം 100 എസ്.എം.എസ് എന്നിവ ലഭിക്കും.