ഇനി ഭാഷ തടസ്സമല്ല; ഗൂഗിള്‍ മീറ്റില്‍ ഇനി ലൈവ് വോയ്‌സ് ട്രാന്‍സ്ലേഷനും

ഗൂഗിള്‍ മീറ്റില്‍ വ്യത്യസ്ത ഭാഷകള്‍ സംസാരിക്കുന്നവരുണ്ടെങ്കില്‍ ഇനി ആശയവിനിമയം ബാലികേറാമലയാകില്ല. എ.ഐ അധിഷ്ഠിത വോയ്‌സ് ട്രാന്‍സ്ലേഷന്‍ സംവിധാനം ഒരുക്കുകയാണ് ഗൂഗിള്‍ മീറ്റ്. ഒരു ഗൂഗിള്‍ മീറ്റില്‍ വ്യത്യസ്ത ഭാഷ സംസാരിക്കുന്നവരുണ്ടെങ്കില്‍ ഇനി ആശയവിനിമയം എളുപ്പമാക്കിത്തരും പുതിയ സംവിധാനം. സംസാരിക്കുന്ന ആളുടെ ശബ്ദ്ം പതിയെ കുറച്ച് വിവര്‍ത്തനം ചെയ്ത ഭാഷ അതിനേക്കാള്‍ ഉറക്കെ സംസാരിക്കുന്ന ആളുടെ ശ്ബ്ദത്തില്‍ തന്നെ കേള്‍ക്കാനാവും എന്നതാണ് ഇതിന്റെ പ്രത്യേകത. ജെമിനി എ.ഐയുടെ സഹായത്തോടെയാണ് ഇത് സാധ്യമാക്കുന്നത്.

പുതിയ സംവിധാനത്തിന്റെ മാതൃക ഗൂഗില്‍ സി.ഇ.ഒ സുന്ദര്‍ പിച്ചെ അവതരിപ്പിച്ചു. ഇംഗ്ലീഷ്, സ്പാനിഷ് ഭാഷകളില്‍ സംസാരിക്കുന്ന രണ്ട് പേര്‍ തമ്മിലുള്ള ഗൂഗിള്‍ മീറ്റ് സംഭാഷണമാണ് അവതരിപ്പിച്ചത്.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it