വാട്‌സ്ആപ്പിലെ അനാവശ്യ കോളുകള്‍ക്ക് തടയിടാം; പുതിയ ഫീച്ചര്‍ എത്തിക്കഴിഞ്ഞു
കോണ്‍ടാക്ടില്‍ ഇല്ലാത്ത നമ്പറില്‍ നിന്നുള്ള കോളുകള്‍ ഈ സെറ്റിംഗ്‌സ് ഓണ്‍ ആക്കുന്നതിലൂടെ തടയാനാവും

തട്ടിപ്പ് ലക്ഷ്യമിട്ടുള്ള കോളുകളും സന്ദേശങ്ങളും വാട്‌സ്ആപ്പില്‍ ഇപ്പോള്‍ വ്യാപകമാണ്. വിവിധ ജോലികള്‍ , പാര്‍ട്ട് ടൈം ജോലികള്‍ ഉള്‍പ്പെടെ വിവിധ ജോലികള്‍ വാഗ്ദാനം ചെയ്തും മറ്റ് വാഗ്ദാനങ്ങളുമായി നിരവധി സന്ദേശങ്ങളും കോളുകളും വരുന്നതുമായി ബന്ധപ്പെട്ട് നിരവധി ഉപയോക്താക്കളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത്തരം നിരവധി വാഗ്ദാനങ്ങള്‍ക്ക് പിറകെ പോയി തട്ടിപ്പിനിരയാവുന്നവരുടെ എണ്ണവും കൂടിക്കൂടി വരികയാണ്. വാട്‌സ്ആപ്പിന്റെ വ്യാപകമായ ഉപയോഗം തട്ടിപ്പ് സംഘത്തിന് കാര്യങ്ങള്‍ എളുപ്പമാക്കുകയാണ്. തട്ടിപ്പ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ സുരക്ഷ വര്‍ധിപ്പിക്കുന്നതെങ്ങനെയെന്ന ആലോചനയിലാണ് പല ഉപയോക്താക്കളും. ഈ സാഹചര്യത്തിലാണ് വാട്‌സ്ആപ്പ് പുതിയ സുരക്ഷാ സെറ്റിംഗ്‌സ് അവതരിപ്പിക്കുന്നത്. അനാവശ്യ കോളുകളും സന്ദേശങ്ങളും ബ്ലോക്ക് ചെയ്യാവുന്ന പുതിയ ഫീച്ചര്‍ ലഭ്യമായിത്തുടങ്ങി. സൈലന്‍സ് അണ്‍നോണ്‍ കോളേഴ്‌സ് ഫീച്ചര്‍ ഇനി സുരക്ഷ കൂട്ടും. ഫോണിലെ കോണ്‍ടാക്ടില്‍ ഇല്ലാത്ത നമ്പറില്‍ നിന്നുള്ള കോളുകള്‍ ഈ സെറ്റിംഗ്‌സ് ഓണ്‍ ആക്കുന്നതിലൂടെ തടയാനാവും. ഈ കോള്‍ പകരം കോള്‍ ലോഗില്‍ പിന്നീട് കാണാന്‍ ആവും.
ഫീച്ചര്‍ എങ്ങനെ ആക്ടിവേറ്റ് ചെയ്യാം
1. സ്മാര്‍ട്ട്‌ഫോണിലെ വാട്‌സ്ആപ്പ് ഓപ്പണ്‍ ആക്കുക
2. ഐഫോണില്‍ ആണെങ്കില്‍ സെറ്റിംഗ്‌സ് ഐക്കണ്‍ ക്ലിക്ക് ചെയ്യുക.
3. ആന്‍ഡ്രോയ്ഡ് ഫോണില്‍ ഏറ്റവും മുകളില്‍ വലതുവശത്തുള്ള ത്രീ ഡോട്ട്‌സ് ക്ലിക്ക് ചെയ്യുക. എന്നിട്ട് സെറ്റിംഗ്‌സ് എടുക്കുക
4. പ്രൈവസി ഓപ്ഷന്‍ സെലക്ട് ചെയ്യുക
5. സൈലന്‍സ് അണ്‍ക്‌നോണ്‍ കോളേഴ്‌സ് ഓണ്‍ ആക്കാം