വിദ്യാര്‍ത്ഥിനിയുടെ വീടിന് സഹായം നല്‍കി ഗുരു-ശിഷ്യബന്ധം ഊട്ടിയുറപ്പിച്ച് നെല്ലിക്കുന്ന് ഗേള്‍സ് സ്‌കുളിലെ അധ്യാപകര്‍

കാസര്‍കോട്: ഗുരു-ശിഷ്യബന്ധം ഊട്ടി ഉറപ്പിക്കുന്നതായി കഴിഞ്ഞ ദിവസം കാസര്‍കോട് നെല്ലിക്കുന്ന് ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഹൈസ്‌കൂളിലെ അധ്യാപകരുടെ മാതൃക. പഠിപ്പിക്കുക അതിനപ്പുറം ഒന്നുമില്ലെന്ന സമൂഹത്തിന് തിരിച്ചറിവ് നല്‍കിയായിരുന്നു നെല്ലിക്കുന്ന് ഗവ. വി.എച്ച്.എസ്.എസിലെ അധ്യാപകര്‍ നല്‍കിയ വലിയ സമ്മാനം. വിദ്യാര്‍ത്ഥിനിയുടെ പാതി വഴിയിലായ വീടിനായി അധ്യാപകര്‍ കൈകോര്‍ക്കുകയായിരുന്നു. അധ്യാപകര്‍ സമാഹരിച്ച തുക വിദ്യാര്‍ത്ഥിനിക്ക് നല്‍കി. സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട് റാഷിദ് പൂരണം അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ശാരദ ടീച്ചര്‍, എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ മിനി ജോണ്‍, വി.എച്ച്.സി. […]

കാസര്‍കോട്: ഗുരു-ശിഷ്യബന്ധം ഊട്ടി ഉറപ്പിക്കുന്നതായി കഴിഞ്ഞ ദിവസം കാസര്‍കോട് നെല്ലിക്കുന്ന് ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഹൈസ്‌കൂളിലെ അധ്യാപകരുടെ മാതൃക.
പഠിപ്പിക്കുക അതിനപ്പുറം ഒന്നുമില്ലെന്ന സമൂഹത്തിന് തിരിച്ചറിവ് നല്‍കിയായിരുന്നു നെല്ലിക്കുന്ന് ഗവ. വി.എച്ച്.എസ്.എസിലെ അധ്യാപകര്‍ നല്‍കിയ വലിയ സമ്മാനം.
വിദ്യാര്‍ത്ഥിനിയുടെ പാതി വഴിയിലായ വീടിനായി അധ്യാപകര്‍ കൈകോര്‍ക്കുകയായിരുന്നു. അധ്യാപകര്‍ സമാഹരിച്ച തുക വിദ്യാര്‍ത്ഥിനിക്ക് നല്‍കി. സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട് റാഷിദ് പൂരണം അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ശാരദ ടീച്ചര്‍, എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ മിനി ജോണ്‍, വി.എച്ച്.സി. പ്രിന്‍സിപ്പല്‍ ശ്രീജ, മുജീബ്, അശ്വനി പ്രസംഗിച്ചു.
ബെറ്റി എബ്രഹാം സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സൂര്യ നാരായണാഭട്ട് നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it