കുമ്പള: കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ ബജറ്റിനെതിരെ അധ്യാപകരും ജീവനക്കാരും എഫ്.എസ്.ഇ.ടി.ഒ മഞ്ചേശ്വരം മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുമ്പള ടൗണില്‍ സായാഹ്ന ധര്‍ണ്ണ നടത്തി. എന്‍.ജി.ഒ യൂണിയന് ജില്ല സെക്രട്ടറിയേറ്റംഗം ഉണ്ണികൃഷ്ണന്. വി ഉദ്ഘാടനം ചെയ്തു. കെ.ജി.ഒ.യു സംസ്ഥാന കമ്മിറ്റി അംഗം പ്രകാശന്. പി അധ്യക്ഷത വഹിച്ചു. ജോസ്. എം.എസ് സ്വാഗതം പറഞ്ഞു. സുരേന്ദ്രന്. എം, ഷെരീഫ്. പി സംസാരിച്ചു.