സര്‍ക്കാര്‍ രൂപീകരണം; മുന്‍ അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായിയുമായി താലിബാന്‍ കൂടിക്കാഴ്ച നടത്തി

കാബൂള്‍: അഫ്ഗാനില്‍ അധികാരം പിടിച്ചെടുത്ത താലിബാന്‍ സര്‍ക്കാര്‍ രൂപീകരണ നടപടികള്‍ ഊര്‍ജിതമാക്കി. മുന്‍ അഫ്ഗാന്‍ പ്രസിഡന്റുമായി താലിബാന്‍ നേതാക്കള്‍ ചര്‍ച്ച നടത്തി. താലിബാന്‍ കമാന്‍ഡറും ഹഖാനി നെറ്റ്വര്‍ക്ക് ഭീകര സംഘടനയുടെ മുതിര്‍ന്ന നേതാവുമായ അനസ് ഹഖാനിയും മുന്‍ അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായിയും കൂടിക്കാഴ്ച നടത്തി. താലിബാന്‍ വൃത്തങ്ങള്‍ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. കര്‍സായിക്കൊപ്പം അഫ്ഗാനിലെ മുഖ്യ സമാധാന ഇടനിലക്കാരന്‍ അബ്ദുല്ല അബ്ദുല്ലയും ചര്‍ച്ചയില്‍ പങ്കെടുത്തുവെന്നും താലിബാന്‍ പ്രതിനിധി അറിയിച്ചു. താലിബാന്റെ പ്രമുഖ ഘടകമായ ഹഖാനി […]

കാബൂള്‍: അഫ്ഗാനില്‍ അധികാരം പിടിച്ചെടുത്ത താലിബാന്‍ സര്‍ക്കാര്‍ രൂപീകരണ നടപടികള്‍ ഊര്‍ജിതമാക്കി. മുന്‍ അഫ്ഗാന്‍ പ്രസിഡന്റുമായി താലിബാന്‍ നേതാക്കള്‍ ചര്‍ച്ച നടത്തി. താലിബാന്‍ കമാന്‍ഡറും ഹഖാനി നെറ്റ്വര്‍ക്ക് ഭീകര സംഘടനയുടെ മുതിര്‍ന്ന നേതാവുമായ അനസ് ഹഖാനിയും മുന്‍ അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായിയും കൂടിക്കാഴ്ച നടത്തി.

താലിബാന്‍ വൃത്തങ്ങള്‍ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. കര്‍സായിക്കൊപ്പം അഫ്ഗാനിലെ മുഖ്യ സമാധാന ഇടനിലക്കാരന്‍ അബ്ദുല്ല അബ്ദുല്ലയും ചര്‍ച്ചയില്‍ പങ്കെടുത്തുവെന്നും താലിബാന്‍ പ്രതിനിധി അറിയിച്ചു. താലിബാന്റെ പ്രമുഖ ഘടകമായ ഹഖാനി നെറ്റ്വര്‍ക്ക് പാകിസ്താന്‍ അതിര്‍ത്തിയില്‍ താവളമടിച്ചാണ് പ്രവര്‍ത്തിക്കുന്നത്.

രണ്ട് പതിറ്റാണ്ടിന് ശേഷം അമേരിക്കന്‍ സൈന്യം പിന്‍വാങ്ങിയതിന് പിന്നാലെയാണ് താലിബാന്‍ അഫ്ഗാനില്‍ ഭരണം പിടിച്ചെടുത്തത്. നയതന്ത്ര ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തിയാണ് താലിബാന്റെ രണ്ടാം വരവ്. അധികാരത്തിലേറിയതിന് പിന്നാലെ നിരവധി രാഷ്ട്രങ്ങളുടെ പിന്തുണ നേടാന്‍ അവര്‍ക്കായിട്ടുണ്ട്. അതേസമയം ഇന്ത്യ താലിബാന്‍ സര്‍ക്കാരിന്റെ കാര്യത്തില്‍ ഇതുവരെ വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടില്ല.

Related Articles
Next Story
Share it