ആത്മഹത്യ ചെയ്യാന്‍ ഉദ്ദേശിക്കുന്നുവര്‍ക്ക് വേദനയില്ലാതെ ഒരു മിനിറ്റ് കൊണ്ട് മരിക്കാം; മെഷീന് അംഗീകാരം നല്‍കി സ്വിറ്റ്‌സര്‍ലാന്‍ഡ്

ബേണ്‍: ആത്മഹത്യ ചെയ്യാന്‍ പുതിയ മെഷീന്‍ കണ്ടുപിടിച്ചു. ജീവനൊടുക്കാന്‍ ഉദ്ദേശിക്കുന്നുവര്‍ക്ക് മെഷീനില്‍ കയറികിടന്നാല്‍ വേദനയില്ലാതെ ഒരു മിനിറ്റ് കൊണ്ട് മരിക്കാമെന്നതാണ് പ്രത്യേകത. സ്വിറ്റ്‌സര്‍ലാന്‍ഡിലാണ് പുതിയ കണ്ടുപിടുത്തം. സാര്‍ക്കോ എന്നാണ് മെഷീന് പേരിട്ടിരിക്കുന്നത്. മെഷീനില്‍ കയറികിടന്നാല്‍ വെറും ഒരു മിനിട്ടിനുള്ളില്‍ വേദനയില്ലാതെ മരണം സംഭവിക്കുമെന്ന് മെഷീന്റെ നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. ദയാവധത്തിന് നിയമപരമായി അനുവാദമുള്ള സ്വിറ്റ്‌സര്‍ലാന്‍ഡ് കഴിഞ്ഞ ദിവസം മെഷീനിന് അംഗീകാരവും നല്‍കി. ഡോക്ടര്‍ ഡെത്ത് എന്നറിയപ്പെടുന്ന ഡോ. ഫിലിപ്പ് നിഷ്‌കെയാണ് മെഷീന്‍ വികസിപ്പിച്ചത്. ദയാമരണത്തിന് സഹായിക്കുന്ന സന്നദ്ധ സംഘടനയായ […]

ബേണ്‍: ആത്മഹത്യ ചെയ്യാന്‍ പുതിയ മെഷീന്‍ കണ്ടുപിടിച്ചു. ജീവനൊടുക്കാന്‍ ഉദ്ദേശിക്കുന്നുവര്‍ക്ക് മെഷീനില്‍ കയറികിടന്നാല്‍ വേദനയില്ലാതെ ഒരു മിനിറ്റ് കൊണ്ട് മരിക്കാമെന്നതാണ് പ്രത്യേകത. സ്വിറ്റ്‌സര്‍ലാന്‍ഡിലാണ് പുതിയ കണ്ടുപിടുത്തം. സാര്‍ക്കോ എന്നാണ് മെഷീന് പേരിട്ടിരിക്കുന്നത്. മെഷീനില്‍ കയറികിടന്നാല്‍ വെറും ഒരു മിനിട്ടിനുള്ളില്‍ വേദനയില്ലാതെ മരണം സംഭവിക്കുമെന്ന് മെഷീന്റെ നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.

ദയാവധത്തിന് നിയമപരമായി അനുവാദമുള്ള സ്വിറ്റ്‌സര്‍ലാന്‍ഡ് കഴിഞ്ഞ ദിവസം മെഷീനിന് അംഗീകാരവും നല്‍കി. ഡോക്ടര്‍ ഡെത്ത് എന്നറിയപ്പെടുന്ന ഡോ. ഫിലിപ്പ് നിഷ്‌കെയാണ് മെഷീന്‍ വികസിപ്പിച്ചത്. ദയാമരണത്തിന് സഹായിക്കുന്ന സന്നദ്ധ സംഘടനയായ എക്സിറ്റ് ഇന്റര്‍നാഷണലിന്റെ ഡയറക്ടര്‍ കൂടിയാണ് ഡോ. ഫിലിപ്പ്. ശരീരത്തിനുള്ളിലെ ഓക്സിജന്റെയും കാര്‍ബണ്‍ ഡയോക്സൈഡിന്റെയും അളവ് നൈട്രജന്റെ സഹായത്തോടെ കൃത്രിമമായി കുറയ്ക്കുന്നത് കൊണ്ടാണ് മരണം സംഭവിക്കുന്നത്. എന്നാല്‍ ശ്വാസം മുട്ടിയല്ല രോഗി മരിക്കുന്നതെന്ന് ഡോ. ഫിലിപ്പ് പറയുന്നു.

ശരീരം പൂര്‍ണമായി തളര്‍ന്നവര്‍ക്ക് പോലും ഈ യന്ത്രം പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുമെന്നും ഉള്ളില്‍ കയറിയ ശേഷം കണ്ണിമ ഉപയോഗിച്ച് വരെ പ്രവര്‍ത്തിപ്പിക്കാം എന്നും നിര്‍മാതാക്കള്‍ പറയുന്നു. മരണം സംഭവിച്ചു കഴിഞ്ഞാല്‍ മൃതശരീരം സൂക്ഷിക്കാനുള്ള ശവപ്പെട്ടിയായും ഈ യന്ത്രം ഉപയോഗിക്കാം. ദീര്‍ഘകാലമായ കോമയില്‍ കിടക്കുന്ന രോഗികളെ മരുന്നു കുത്തിവച്ചാണ് നിലവില്‍ സംഘടനകള്‍ മരണത്തിലേക്ക് നയിക്കുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം ഏകദേശം 1300 പേരാണ് സ്വിറ്റ്‌സര്‍ലാന്‍ഡില്‍ ദയാവധം സ്വീകരിച്ചത്. ഇതിന് സഹായിക്കുന്ന നിരവധി സംഘടനകളും ഇവിടെയുണ്ട്.

Related Articles
Next Story
Share it