കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പെരിയ ഇരട്ടക്കൊലക്കേസിലെ മൂന്നാം പ്രതി സുരേഷിനെ അക്രമിച്ചു; ഡംബല്‍ കൊണ്ട് തലക്കടിയേറ്റ പ്രതിക്ക് ഗുരുതരപരിക്ക്
കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസിലെ മൂന്നാംപ്രതി കെ.എം സുരേഷിന് നേരെ സഹതടവുകാരന്റെ അക്രമണം. ഗുണ്ടാനിയമ പ്രകാരം അറസ്റ്റിലായ എറണാകുളം സ്വദേശി അസീസ് വ്യായമത്തിന് ഉപയോഗിക്കുന്ന ഡംബല്‍ കൊണ്ട് സുരേഷിന്റെ തലക്കടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുരേഷിനെ കണ്ണൂര്‍ ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്ന സുരേഷിനെ രണ്ട് ദിവസം മുമ്പാണ് കണ്ണൂരിലേക്ക് മാറ്റിയത്. രാവിലെ വ്യായാമം ചെയ്യുന്നതിനിടെ സുരേഷും അസീസും വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ഇതിനിടെ അസീസ് ഡംബല്‍ കൊണ്ട് സുരേഷിന്റെ തലയിലിടിക്കുകയായിരുന്നു. […]

കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസിലെ മൂന്നാംപ്രതി കെ.എം സുരേഷിന് നേരെ സഹതടവുകാരന്റെ അക്രമണം. ഗുണ്ടാനിയമ പ്രകാരം അറസ്റ്റിലായ എറണാകുളം സ്വദേശി അസീസ് വ്യായമത്തിന് ഉപയോഗിക്കുന്ന ഡംബല്‍ കൊണ്ട് സുരേഷിന്റെ തലക്കടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുരേഷിനെ കണ്ണൂര്‍ ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്ന സുരേഷിനെ രണ്ട് ദിവസം മുമ്പാണ് കണ്ണൂരിലേക്ക് മാറ്റിയത്. രാവിലെ വ്യായാമം ചെയ്യുന്നതിനിടെ സുരേഷും അസീസും വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ഇതിനിടെ അസീസ് ഡംബല്‍ കൊണ്ട് സുരേഷിന്റെ തലയിലിടിക്കുകയായിരുന്നു. സുരേഷിനെ ആസ്പത്രിയില്‍ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. തലയില്‍ 16ഓളം തുന്നലുകളുണ്ട്. 2019 ഫെബ്രുവരി 17ന് രാത്രി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പെരിയ കല്യോട്ടെ ശരത് ലാലിനേയും കൃപേഷിനേയും വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മൂന്നാംപ്രതിയാണ് സുരേഷ്.