ന്യൂഡെല്‍ഹി: എറണാകുളം എംപി ഹൈബി ഈഡന്റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സരിത എസ് നായര്‍ നല്കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. എറണാകുളത്ത് മത്സരിക്കാന്‍ താന്‍ സമര്‍പ്പിച്ച നാമനിര്‍ദേശപത്രിക തള്ളിയതിനെതിരെയാണ് സരിത ഹര്‍ജി നല്‍കിയത്.
ലോക്സഭ തെരഞ്ഞെടുപ്പില്‍ സരിത എറണാകുളം മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നെങ്കിലും വരണാധികാരി ഇത് തള്ളുകയായിരുന്നു. ക്രിമിനല്‍ കേസില്‍ രണ്ട് വര്‍ഷം ശിക്ഷിക്കപ്പെട്ടതിനാലാണ് വരണാധികാരി പത്രിക തള്ളിയത്. ഇതിനെതിരേ സരിത ആദ്യം ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതിയും ഹര്‍ജി തള്ളിയതോടെയാണ് സുപ്രീംകോടതിയെ സമീപിച്ചത്.
നേരത്തെ വയനാട് ലോക്സഭ മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിയുടെ വിജയം ചോദ്യം ചെയ്ത് സരിത നല്കിയ ഹര്‍ജിയും സുപ്രീംകോടതി തള്ളിയിരുന്നു.
Supreme Court rejects plea of solar scam accused Saritha S Nair against Ernakulam MP Hibi Eden