വേനല്‍ ചൂട് കനത്തതോടെ തീ പിടിത്തവും വ്യാപകമാവുന്നു; ഓടിത്തളര്‍ന്ന് അഗ്‌നി രക്ഷാസേന

കാഞ്ഞങ്ങാട്: വേനല്‍ ചൂട് കനത്തതോടെ നാടെങ്ങും തീ പിടിത്തവും വ്യാപകമാവുകയാണ്. തുടരെയുള്ള വിളികള്‍ വരുന്നതോടെ അഗ്‌നി രക്ഷാ സേനാംഗങ്ങള്‍ ഓടിക്കിതക്കുകയാണ്. ഈ നെട്ടോട്ടം തുടങ്ങിയിട്ട് രണ്ട് മാസം പിന്നിടുകയാണ്. അഗ്‌നി രക്ഷാസേനയെ ജനുവരി മുതല്‍ കഴിഞ്ഞദിവസം വരെ മാത്രം തേടിയെത്തിയത് 48 വിളികളാണ്. കാഞ്ഞങ്ങാട് നിലയത്തില്‍ മാത്രമാണ് ഇത്രയേറെ വിളികള്‍ വന്നത്. ഇതില്‍ ഭൂരിഭാഗം വിളികളും തീ കെടുത്തുവാന്‍ സഹായം ആവശ്യപ്പെട്ടുള്ളതാണ്. ആംബുലന്‍സ് ആവശ്യപ്പെട്ടുള്ള വിളികളും കിണറില്‍ വീണ നാല്‍ക്കാലികളെ രക്ഷപ്പെടുത്താനുള്ള വിളികളും തുടങ്ങി മനുഷ്യ ജീവന്‍ […]

കാഞ്ഞങ്ങാട്: വേനല്‍ ചൂട് കനത്തതോടെ നാടെങ്ങും തീ പിടിത്തവും വ്യാപകമാവുകയാണ്. തുടരെയുള്ള വിളികള്‍ വരുന്നതോടെ അഗ്‌നി രക്ഷാ സേനാംഗങ്ങള്‍ ഓടിക്കിതക്കുകയാണ്. ഈ നെട്ടോട്ടം തുടങ്ങിയിട്ട് രണ്ട് മാസം പിന്നിടുകയാണ്. അഗ്‌നി രക്ഷാസേനയെ ജനുവരി മുതല്‍ കഴിഞ്ഞദിവസം വരെ മാത്രം തേടിയെത്തിയത് 48 വിളികളാണ്. കാഞ്ഞങ്ങാട് നിലയത്തില്‍ മാത്രമാണ് ഇത്രയേറെ വിളികള്‍ വന്നത്. ഇതില്‍ ഭൂരിഭാഗം വിളികളും തീ കെടുത്തുവാന്‍ സഹായം ആവശ്യപ്പെട്ടുള്ളതാണ്. ആംബുലന്‍സ് ആവശ്യപ്പെട്ടുള്ള വിളികളും കിണറില്‍ വീണ നാല്‍ക്കാലികളെ രക്ഷപ്പെടുത്താനുള്ള വിളികളും തുടങ്ങി മനുഷ്യ ജീവന്‍ രക്ഷപ്പെടുത്താനുള്ള വിളികളും സേനാംഗങ്ങള്‍ക്ക് വിശ്രമമില്ലാത്ത ഓട്ടമാണുണ്ടാക്കുന്നത്. ഒരാഴ്ച മുമ്പ് കരിന്തളത്ത് ഒരേ സ്ഥലത്തു തന്നെ മൂന്ന് തവണ തീപിടിച്ച സംഭവമുണ്ടായിരുന്നു. ഒരു സ്ഥലത്തെ തീ അണക്കുവാന്‍ തന്നെ മണിക്കൂറുകളോളം വേണ്ടിവരുന്നു. വാഹനങ്ങള്‍ക്ക് പോലും എത്തിപ്പെടാന്‍ കഴിയാത്ത സ്ഥലങ്ങളിലെ തീ അണക്കാന്‍ കടുത്ത പ്രയാസമുണ്ടാക്കാറുണ്ട്. അത്തരം സ്ഥലങ്ങളില്‍ പച്ചില കമ്പുകള്‍ കൊണ്ട് അടിച്ചാണ് തീ കെടുത്തുന്നത്. ഇത് വലിയ പ്രയാസമാണുണ്ടാക്കുന്നത്. ഇന്നലെ പറക്കളായിയില്‍ തീ പിടിത്തമുണ്ടായിരുന്നു. വാഹനങ്ങള്‍ എത്തുവാന്‍ കഴിയാത്ത പ്രദേശത്താണ് തീ പടര്‍ന്നത്. സ്ഥലത്ത് നടന്നെത്തിയ അഗ്‌നിശമന സേന പച്ചിലകള്‍ ഉപയോഗിച്ച് മണിക്കൂറുകളെടുത്താണ് തീ അണച്ചത്. അതേ സമയം കാഞ്ഞങ്ങാട് അഗ്‌നി നിലയത്തിന്റെ പരിധി വലുതാണ്. കാഞ്ഞങ്ങാടിന്റെ കിഴക്കന്‍ മേഖലയിലെ നിരവധി പഞ്ചായത്തുകള്‍ കാഞ്ഞങ്ങാട് നിലയത്തിന്റെ പരിധിയില്‍ വരുന്നതാണ് സേനാംഗങ്ങള്‍ക്ക് വിശ്രമമില്ലാത്ത ഓട്ടമുണ്ടാക്കുന്നത്. വെള്ളരിക്കുണ്ട് ഭാഗങ്ങളില്‍ അനിഷ്ട സംഭവങ്ങളുണ്ടായാല്‍ കാഞ്ഞങ്ങാട് നിന്ന് നാല്‍പ്പത് കിലോ മീറ്റര്‍ താണ്ടി വേണം സ്ഥലത്തെത്താന്‍. ഇത്രയും ദൂരം ഓടിയെത്തുമ്പോഴേക്കും അപകടത്തില്‍പ്പെട്ടവര്‍ രക്ഷപ്പെടുവാന്‍ പോലും സാധ്യത കുറവാണ്. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കുവാന്‍ വെള്ളരിക്കുണ്ടില്‍ ഒരു അഗ്‌നി രക്ഷാ നിലയം അത്യാവശ്യമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.

കരുതല്‍ വേണം
വേനല്‍ക്കാലത്തെ തീപിടിത്തം ഒഴിവാക്കുവാന്‍ ഉണക്ക പുല്ലുകളും ഉണങ്ങിയ കാടുകളും തീയിട്ട് നശിപ്പിക്കുന്നത് നല്ലതായിരിക്കുമെന്നാണ് അഗ്‌നിശമനസേനാംഗങ്ങള്‍ പറയുന്നത്. രാവിലെയും വൈകുന്നേരവും മാത്രമേ തീയിടാന്‍ പാടുള്ളൂ. നട്ടുച്ച നേരത്ത് ഒരു കാരണവശാലും തീയിടരുത്. ഇത് അപകടം വിളിച്ചു വരുത്തും. തീയിടുമ്പോള്‍ തന്നെ വെള്ളം കരുതി വെക്കുന്നത് നല്ലതായിരിക്കും. പെട്ടെന്ന് തീ പടര്‍ന്നാല്‍ ഇത് ഉപയോഗിച്ച് കെടുത്താം. എന്നാല്‍ ഈ മുന്‍കരുതല്‍ എടുത്തില്ലെങ്കില്‍ ഒരു ബക്കറ്റ് കൊണ്ട് കെടുത്താവുന്ന തീ നിയന്ത്രിക്കുവാന്‍ കഴിയാത്ത അവസ്ഥയിലേക്ക് എത്തും.

Related Articles
Next Story
Share it