വീടിന്റെ ടെറസ് കൃഷിയിടമാക്കി തളങ്കരയിലെ സുമയ്യാബി

കാസര്‍കോട്: ഒഴിവുസമയങ്ങളത്രയും വീടിന്റെ ടെറസില്‍ കൃഷിയിലേര്‍പ്പെട്ട് മാതൃകയാവുകയാണ് തളങ്കരയിലെ വീട്ടമ്മ. തളങ്കര നുസ്രത്ത് നഗറില്‍ താമസിക്കുന്ന മൊഗ്രാല്‍ കൊപ്പളം സ്വദേശി കെ.എ. മുഹമ്മദിന്റെ ഭാര്യ സുമയ്യാബിയാണ് ടെറസിലും വീട്ടുമുറ്റത്തും പച്ചക്കറികളും പഴവര്‍ഗങ്ങളും ഷിചെയ്ത് നൂറുമേനി വിളയിക്കുന്നത്. വെറും അഞ്ച് സെന്റ് ഭൂമിയില്‍ കഷ്ടിച്ച് വീടിന് മാത്രമുള്ള സ്ഥലത്താണ് കൃഷി ചെയ്യുന്നത്. വീട്ടുമുറ്റവും ടെറസും പച്ചപ്പണിഞ്ഞിരിക്കുകയാണ്. മാവ്, കവുങ്ങ്, കുരുമുളക്, സീതപഴം, പേരക്ക, റംബുട്ടാന്‍, ചെറി, പ്ലാവ്, മധുരമ്പഴം, പൈലറ്റ് പേരക്ക, നാടന്‍ നെല്ലിക്ക തുടങ്ങിയ മരങ്ങളും തൈകളുമാണ് […]

കാസര്‍കോട്: ഒഴിവുസമയങ്ങളത്രയും വീടിന്റെ ടെറസില്‍ കൃഷിയിലേര്‍പ്പെട്ട് മാതൃകയാവുകയാണ് തളങ്കരയിലെ വീട്ടമ്മ. തളങ്കര നുസ്രത്ത് നഗറില്‍ താമസിക്കുന്ന മൊഗ്രാല്‍ കൊപ്പളം സ്വദേശി കെ.എ. മുഹമ്മദിന്റെ ഭാര്യ സുമയ്യാബിയാണ് ടെറസിലും വീട്ടുമുറ്റത്തും പച്ചക്കറികളും പഴവര്‍ഗങ്ങളും ഷിചെയ്ത് നൂറുമേനി വിളയിക്കുന്നത്. വെറും അഞ്ച് സെന്റ് ഭൂമിയില്‍ കഷ്ടിച്ച് വീടിന് മാത്രമുള്ള സ്ഥലത്താണ് കൃഷി ചെയ്യുന്നത്. വീട്ടുമുറ്റവും ടെറസും പച്ചപ്പണിഞ്ഞിരിക്കുകയാണ്. മാവ്, കവുങ്ങ്, കുരുമുളക്, സീതപഴം, പേരക്ക, റംബുട്ടാന്‍, ചെറി, പ്ലാവ്, മധുരമ്പഴം, പൈലറ്റ് പേരക്ക, നാടന്‍ നെല്ലിക്ക തുടങ്ങിയ മരങ്ങളും തൈകളുമാണ് ഇവരുടെ വീട്ടിലേക്ക് അതിഥികളെ സ്വാഗതം ചെയ്യുന്നത്. 50ല്‍ പരം പഴവര്‍ഗങ്ങള്‍ മൂപ്പെത്തിയതും വിളവെടുക്കാന്‍ പാകമായതുമൊക്കെ ഉണ്ട്. വീടിന്റെ ടെറസ് ഒരു തോട്ടം തന്നെയാണ്. വെണ്ടക്ക, കോവയ്ക്ക, വഴുതന, പയറ്, ചേമ്പ്, മുരിങ്ങ, വിവിധ തരം മുളകുകള്‍, ബസള, കറിവേപ്പില തുടങ്ങിയവയും നിരവധി പൂച്ചെടികളുടെ മനോഹാരിതയും കാണാം. നാടന്‍ കോഴികളും മുട്ട കോഴികളുമൊക്കെ വളര്‍ത്തുന്നുമുണ്ട്. മഴയും വെയിലും വകവയ്ക്കാതെയാണ് മണ്ണിനോടുമല്ലിട്ട്, പ്രാണികളെ തുരത്തി സുമയ്യാബി കൃഷിയിടം സംരക്ഷിച്ചുപോരുന്നത്. വീടിന് ചുറ്റും ഇന്റര്‍ലോക്ക് പാകി മഴവെള്ളം ഭുമിക്കടിയില്‍ ഒഴിച്ച് പോകാന്‍ കഴിയാത്ത രീതിയില്‍ മിക്കവരും മത്സരിക്കുമ്പോള്‍ സുമയ്യാബി അതിനെല്ലാം വിപരീതമാണ്. സുമയ്യ തന്റെ ടെറസില്‍ വിത്ത് പാകി കൊയ്തത് അഭിനന്ദനത്തിന് അര്‍ഹമായ നേട്ടമാണ്. കര്‍ഷക ദിനത്തിന്റെ ഭാഗമായി കാസര്‍കോട് നഗരസഭ ആദരിച്ചിരുന്നു. സുമയ്യാബി കൃഷിയിലൂടെ മാത്രമല്ല തുടര്‍ വിദ്യാഭ്യാസം നേടിയും കഴിവ് തെളിയിച്ചിട്ടുണ്ട്. നേരത്തെ എട്ടാം ക്ലാസില്‍ വെച്ചാണ് പഠനം നിര്‍ത്തിയത്. വിവാഹത്തിന് ശേഷവും പഠിക്കണമെന്ന ആഗ്രഹവും ഉണ്ടായിരുന്നു. നീണ്ട ഇടവേളയ്ക്കു ശേഷം സാക്ഷരതാ മിഷന്‍ തുല്യതാ ക്ലാസില്‍ പഠനം ആരംഭിച്ച സുമയ്യാബി ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കി നിലവില്‍ പ്ലസ്ടു തുല്യതാ വിദ്യാര്‍ഥിനിയാണ്. ഇനിയും പഠനവും കൃഷിയുമായി മുന്നോട്ട് പോകാനാണ് തീരുമാനം. കഠിന പ്രയത്‌നത്തിലൂടെ പലതും നേടാന്‍ പറ്റുമെന്ന് വീട്ടമ്മമാര്‍ക്ക് പഠിപ്പിച്ചുനല്‍കി മുന്നേറുകയാണ് സുമയ്യാബി. ഇതിന് ബംഗളൂരുവില്‍ വ്യാപാരിയായ ഭര്‍ത്താവ് കരുത്തും പിന്തുണയും നല്‍കുന്നു. ഏക മകന്‍ മുഹമ്മദ് ഷമാം ഗള്‍ഫില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തുവരികയാണ്.

Related Articles
Next Story
Share it