തിരുവനന്തപുരം: ‘സുള്ളി ഡീല്‍സ്’ വിഷയത്തില്‍ ഫെമിനിസ്റ്റ് പൊതുസമൂഹം മൗനം തുടരുന്നതിനെതിരെ ആക്ഷപം. സമൂഹ മാധ്യമങ്ങളില്‍ ‘മുസ്ലിം സ്ത്രീകള്‍ വില്‍പ്പനയ്ക്ക്’ വെച്ചുകൊണ്ടുള്ള ഗുരുതരമായ വിഷയത്തില്‍ ഫെമിനിസ്റ്റ് പൊതുസമൂഹത്തിന്റെ മൗനം സംഘ്പരിവാറിനുള്ള കുഴലൂത്താണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് നജ്ദ റൈഹാന്‍ പ്രതികരിച്ചു.
സമൂഹ മാധ്യമങ്ങളിലെ പെണ്‍കുട്ടികളുടെ അക്കൗണ്ടുകള്‍ പിന്തുടര്ന്ന് മുസ്ലിം പെണ്‍കുട്ടികളുടെ ഫോട്ടോകള്‍ പകര്‍ത്തി ഗിറ്റ്ഹബ്ബ് വെബ്സൈറ്റിലൂടെ മുസ്ലിം സത്രീകള്‍ വില്‍പ്പനയ്ക്ക് എന്ന തലക്കെട്ടോടെ പങ്കുവെക്കുകയായിരുന്നു. സുള്ളി ഡീല്‍സ് എന്ന പേരിലാണ് ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത്.
മുസ്ലിം പെണ്‍കുട്ടികളുടെ ഫോട്ടോ ഉപയോഗിച്ച് സംഘ്പരിവാര്‍ ശക്തികള്‍ നടത്തുന്ന ലൈംഗികവും വംശീയവുമായ അതിക്രമങ്ങള്‍ക്കെതിരെ പൊതുസമൂഹം പുലര്‍ത്തുന്ന മൗനം പരിഹാസ്യമാണ്. മുസ്ലിം സ്ത്രീകള്‍ റേപ്പ് ചെയ്യപ്പെടേണ്ടവരാണെന്ന ഹിന്ദുത്വ ശക്തികളുടെ ആഹ്വാനങ്ങളുടെ തുടര്‍ച്ച തന്നെയാണ് ഇത്തരത്തിലുള്ള നടപടികള്‍. സ്ത്രീ അതിക്രമങ്ങള്‍ക്കെതിരെ നിലകൊള്ളുന്നവരെന്ന് അവകാശപ്പെടുന്ന ലിബറല്‍ സ്ത്രീപക്ഷ പ്രസ്ഥാനങ്ങളും വ്യക്തികളും ഇതൊന്നും അറിഞ്ഞില്ല എന്ന ഭാവത്തിലാണ് മുന്നോട്ട് പോവുന്നത്. ഡെല്‍ഹി പൊലീസ് കേസെടുത്തിട്ട് പോലും ഫെമിനിസ്റ്റ് പൊതുസമൂഹം മൗനം തുടരുകയാണെന്ന് നജ്ദ റൈഹാന്‍ കുറ്റപ്പെടുത്തി.