ഒപ്പം നടക്കുന്നതിനിടെ തോളില്‍ കൈ വെച്ച പാര്‍ട്ടി പ്രവര്‍ത്തകന്റെ കരണത്തടിച്ച് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍
ബംഗളൂരു: ഒപ്പം നടക്കുന്നതിനിടെ തോളില്‍ കൈ വെച്ച പാര്‍ട്ടി പ്രവര്‍ത്തകന്റെ കരണത്തടിച്ച് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍. ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സംഭവം വിവാദമായി. വെള്ളിയാഴ്ച മണ്ഡ്യയില്‍ വെച്ചാണ് സംഭവം. ആശുപത്രിയില്‍ കഴിയുന്ന മുന്‍ എം.പി മാദേഗൗഡയെ സന്ദര്‍ശിച്ച് ശിവകുമാറും പ്രവര്‍ത്തകരും മടങ്ങുന്നതിനിടെ ആയിരുന്നു വിവാദ സംഭവം ഉണ്ടായത്. കൂട്ടത്തോടെ നടന്നുപോകുന്നതിനിടെ ഒരു പ്രവര്‍ത്തകന്‍ ശിവകുമാറിന്റെ തോളില്‍ കൈവെക്കുകയായിരുന്നു. ഉടന്‍ തന്നെ അദ്ദേഹം കൈ തട്ടിമാറ്റുകയും ഇടതുകൈ കൊണ്ട് പ്രവര്‍ത്തകന്റെ കരണത്തടിക്കുകയുമായിരുന്നു. ശിവകുമാര്‍ […]

ബംഗളൂരു: ഒപ്പം നടക്കുന്നതിനിടെ തോളില്‍ കൈ വെച്ച പാര്‍ട്ടി പ്രവര്‍ത്തകന്റെ കരണത്തടിച്ച് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍. ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സംഭവം വിവാദമായി. വെള്ളിയാഴ്ച മണ്ഡ്യയില്‍ വെച്ചാണ് സംഭവം. ആശുപത്രിയില്‍ കഴിയുന്ന മുന്‍ എം.പി മാദേഗൗഡയെ സന്ദര്‍ശിച്ച് ശിവകുമാറും പ്രവര്‍ത്തകരും മടങ്ങുന്നതിനിടെ ആയിരുന്നു വിവാദ സംഭവം ഉണ്ടായത്.
കൂട്ടത്തോടെ നടന്നുപോകുന്നതിനിടെ ഒരു പ്രവര്‍ത്തകന്‍ ശിവകുമാറിന്റെ തോളില്‍ കൈവെക്കുകയായിരുന്നു. ഉടന്‍ തന്നെ അദ്ദേഹം കൈ തട്ടിമാറ്റുകയും ഇടതുകൈ കൊണ്ട് പ്രവര്‍ത്തകന്റെ കരണത്തടിക്കുകയുമായിരുന്നു. ശിവകുമാര്‍ പ്രവര്‍ത്തകനെ അടിക്കുന്നത് വീഡിയോയില്‍ വ്യക്തമായി കാണാം. 'ഈ സ്ഥലത്ത് എന്തിനാണ് ഇങ്ങനെ പെരുമാറിയത്, നിങ്ങള്‍ക്ക് ഞാന്‍ എല്ലാ സ്വാതന്ത്ര്യവും നല്‍കിയിട്ടുണ്ട്. പക്ഷേ, ഇങ്ങനെ ചെയ്യാമെന്ന് അതിനര്‍ഥമില്ല' എന്ന് പറഞ്ഞാണ് ശിവകുമാര്‍ അടിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വീഡിയോ നീക്കം ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
സംഭവത്തിന് പിന്നാലെ ശിവകുമാറിനെതിരെ ബിജെപി രംഗത്തെത്തി. സ്വന്തം പ്രവര്‍ത്തകരോട് പോലും ഡി കെ ശിവകുമാറിന്റെ പെരുമാറ്റം നിന്ദ്യമാണെന്നും അഹങ്കാരത്തോടെയാണ് അദ്ദേഹം പെരുമാറുന്നതെന്നും ബി.ജെ.പി വക്താവ് എസ് പ്രകാശ് കുറ്റപ്പെടുത്തി. പൊതുജീവിതത്തില്‍ പുലര്‍ത്തേണ്ട യാതൊരു മാന്യതയും പാലിക്കാത്ത ഇത്തരത്തിലുള്ള വ്യക്തിയാണ് കോണ്‍ഗ്രസ് പാര്‍ട്ടിയെ നയിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.