നാടിന്റെ ആഘോഷമായി സുദര്‍ശനന്റെ വിവാഹം

കാസര്‍കോട്: മതത്തിന്റെ പേര് പറഞ്ഞുള്ള അനിഷ്ട സംഭവങ്ങള്‍ പലേടത്തും നടമാടുന്ന കാലത്ത് കഴിഞ്ഞ ദിവസം ആലംപാടി എരിയപ്പാടിയില്‍ നടന്ന ഒരു കല്ല്യാണ സല്‍ക്കാരം മാനവ മൈത്രിയുടെ അപൂര്‍വ്വ മാതൃകയായി. എരിയപ്പാടിയിലെ സുദര്‍ശനന്റെ വിവാഹ സല്‍ക്കാരമാണ് നാട്ടുകാര്‍ ഒന്നടങ്കം ആഘോഷപൂര്‍വ്വം ഏറ്റെടുത്തത്. നാട്ടിലെ പള്ളിയിലെയും മദ്രസയിലെയും ഏത് ആഘോഷത്തിനും അവരിലൊരാളെന്ന പോലെ സുദര്‍ശനന്‍ പങ്കാളിയായിരുന്നു. നബിദിനമായാലും പെരുന്നാളായാലും ആഘോഷിക്കാന്‍ നാട്ടുകാര്‍ക്കൊപ്പം സുദര്‍ശനന്‍ മുന്നിലുണ്ടായിരുന്നു. കിംഗ് സ്റ്റാര്‍ ക്ലബ്ബിന്റെ സജീവ പ്രവര്‍ത്തകനാണ്. നാട്ടിലെ എല്ലാ പരിപാടികളും വിജയിപ്പിക്കാനും അതിനായി പണിയെടുക്കാനും […]

കാസര്‍കോട്: മതത്തിന്റെ പേര് പറഞ്ഞുള്ള അനിഷ്ട സംഭവങ്ങള്‍ പലേടത്തും നടമാടുന്ന കാലത്ത് കഴിഞ്ഞ ദിവസം ആലംപാടി എരിയപ്പാടിയില്‍ നടന്ന ഒരു കല്ല്യാണ സല്‍ക്കാരം മാനവ മൈത്രിയുടെ അപൂര്‍വ്വ മാതൃകയായി. എരിയപ്പാടിയിലെ സുദര്‍ശനന്റെ വിവാഹ സല്‍ക്കാരമാണ് നാട്ടുകാര്‍ ഒന്നടങ്കം ആഘോഷപൂര്‍വ്വം ഏറ്റെടുത്തത്. നാട്ടിലെ പള്ളിയിലെയും മദ്രസയിലെയും ഏത് ആഘോഷത്തിനും അവരിലൊരാളെന്ന പോലെ സുദര്‍ശനന്‍ പങ്കാളിയായിരുന്നു. നബിദിനമായാലും പെരുന്നാളായാലും ആഘോഷിക്കാന്‍ നാട്ടുകാര്‍ക്കൊപ്പം സുദര്‍ശനന്‍ മുന്നിലുണ്ടായിരുന്നു. കിംഗ് സ്റ്റാര്‍ ക്ലബ്ബിന്റെ സജീവ പ്രവര്‍ത്തകനാണ്. നാട്ടിലെ എല്ലാ പരിപാടികളും വിജയിപ്പിക്കാനും അതിനായി പണിയെടുക്കാനും സുദര്‍ശനന് വല്ലാത്ത ആവേശമായിരുന്നു. അതിനാല്‍ തന്നെ സുദര്‍ശനന്റെ വിവാഹാഘോഷം സ്വന്തം വീട്ടിലെ ചടങ്ങെന്ന പോലെയാണ് നാട്ടിലെ ഓരോരുത്തരും കണ്ടത്. സമ്മാനപ്പൊതിയുമായി ജമാഅത്ത് പ്രസിഡണ്ട് അടക്കമുള്ളവര്‍ എത്തി. പള്ളിയിലെയും മദ്രസയിലെയും ഉസ്താദുമാരും ഇവിടെ മുമ്പ് ജോലി ചെയ്തിരുന്ന ഉസ്താദുമാരുമൊക്കെ എത്തിയപ്പോള്‍ അവരെ സ്വീകരിക്കാനുള്ള തിടുക്കത്തിലായിരുന്നു സുദര്‍ശനന്‍. കല്ല്യാണ ചടങ്ങിന്റെ ഫോട്ടോകളും വീഡിയോയുമെല്ലാം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

Related Articles
Next Story
Share it