65 വര്‍ഷത്തിലേറെ കൊല്ലപ്പണി ചെയ്ത സുബ്രയ്യ ആചാര്യ വിശ്രമത്തില്‍; തൊഴില്‍ പാരമ്പര്യം നിലനിര്‍ത്താന്‍ മകന്‍ തിരുമലേഷ്

കുമ്പള: 65 വര്‍ഷത്തിലേറെക്കാലം കൊല്ലപ്പണി ചെയ്ത സുബ്രയ്യ ആചാര്യ ഇപ്പോള്‍ വിശ്രമത്തിലാണ്. അച്ഛന്റെ തൊഴില്‍പാരമ്പര്യം നിലനിര്‍ത്താന്‍ മകന്‍ തിരുമലേഷ് കൊല്ലപ്പണിയില്‍ സജീവമാകുന്നു. 84കാരനായ കഞ്ചിക്കട്ട കോട്ടക്കാറിലെ സുബ്രയ്യ ആചാര്യ 12-ാംമത്തെ വയസിലാണ് പണി പഠിച്ചത്. സുബ്രയ്യയുടെ അച്ഛന്‍ രാമയ്യ ആചാര്യയും കൊല്ലപ്പണിക്കാരനായിരുന്നു. ഇദ്ദേഹത്തില്‍ നിന്നുമാണ് സുബ്രയ്യ തൊഴില്‍ പഠിച്ചത്. നാലാം ക്ലാസുവരെയായിരുന്നു പഠനം. 65 വര്‍ഷം മുമ്പ് കഞ്ചിക്കട്ട ഗോളിത്തടുക്കയില്‍ വാടകക്ക് ചെറിയ ഓലമേഞ്ഞ മുറി വാങ്ങിയാണ് സുബ്രയ്യ കത്തി, മഴു, പിക്കാസ്, കൈക്കോട്ട് നിര്‍മ്മിച്ചുകൊടുക്കുകയും നന്നാക്കുകയും […]

കുമ്പള: 65 വര്‍ഷത്തിലേറെക്കാലം കൊല്ലപ്പണി ചെയ്ത സുബ്രയ്യ ആചാര്യ ഇപ്പോള്‍ വിശ്രമത്തിലാണ്. അച്ഛന്റെ തൊഴില്‍പാരമ്പര്യം നിലനിര്‍ത്താന്‍ മകന്‍ തിരുമലേഷ് കൊല്ലപ്പണിയില്‍ സജീവമാകുന്നു. 84കാരനായ കഞ്ചിക്കട്ട കോട്ടക്കാറിലെ സുബ്രയ്യ ആചാര്യ 12-ാംമത്തെ വയസിലാണ് പണി പഠിച്ചത്. സുബ്രയ്യയുടെ അച്ഛന്‍ രാമയ്യ ആചാര്യയും കൊല്ലപ്പണിക്കാരനായിരുന്നു. ഇദ്ദേഹത്തില്‍ നിന്നുമാണ് സുബ്രയ്യ തൊഴില്‍ പഠിച്ചത്. നാലാം ക്ലാസുവരെയായിരുന്നു പഠനം. 65 വര്‍ഷം മുമ്പ് കഞ്ചിക്കട്ട ഗോളിത്തടുക്കയില്‍ വാടകക്ക് ചെറിയ ഓലമേഞ്ഞ മുറി വാങ്ങിയാണ് സുബ്രയ്യ കത്തി, മഴു, പിക്കാസ്, കൈക്കോട്ട് നിര്‍മ്മിച്ചുകൊടുക്കുകയും നന്നാക്കുകയും ചെയ്യുന്ന ജോലി ആരംഭിച്ചത്. 10 വര്‍ഷമാണ് ഗോളിത്തടുക്കയില്‍ കൊല്ലപ്പണി ചെയ്തത്. ആരിക്കാടി കടവത്തെ വാടക കെട്ടിടത്തില്‍ 20 വര്‍ഷം ജോലി ചെയ്തു. കുമ്പള പൊലീസ് സ്റ്റേഷന്‍ റോഡില്‍ 40 വര്‍ഷക്കാലമാണ് കൊല്ലപ്പണിയെടുത്തത്. തുടര്‍ന്ന് കുമ്പള പഞ്ചായത്ത് ഓഫീസിന് പിറകില്‍ ജോലി ചെയ്തു. മൂന്ന് വര്‍ഷമായി കൊല്ലപ്പണി നിര്‍ത്തിയ സുബ്രയ്യ ഇപ്പോള്‍ വിശ്രമജീവിതം നയിക്കുകയാണെങ്കിലും മകന്‍ തിരുമലേഷിന് തിരക്കേറുമ്പോള്‍ സഹായിക്കാന്‍ എത്താറുണ്ട്. മൂന്ന് വര്‍ഷം മുമ്പാണ് സുബ്രയ്യ തിരുമലേഷിന് ജോലി കൈമാറിയത്. പണ്ട് പ്രദേശത്ത് ഏക്കര്‍ കണക്കിന് കൃഷിഭൂമികള്‍ സ്വന്തമായുണ്ടായിരുന്ന ജന്മിമാര്‍ മഴു, പിക്കാസ്, കൈക്കോട്ട് തുടങ്ങിയവ നന്നാക്കാന്‍ സുബ്രയ്യയെ സമീപിക്കുമായിരുന്നു. അന്ന് പണത്തിന് പകരം പച്ചക്കറികളാണ് ലഭിച്ചിരുന്നതെന്നും സുബ്രയ്യ പറയുന്നു. പണിയായുധങ്ങള്‍ നിര്‍മ്മിച്ചതിന്റെയും നന്നാക്കിയതിന്റെയും കൂലി പണമായി ചോദിക്കാന്‍ പാടില്ല. ജന്മിമാര്‍ തരുന്ന പച്ചക്കറികള്‍ പരാതി കൂടാതെ സ്വീകരിക്കണം.
പണിയായുധങ്ങള്‍ അവര്‍ എടുത്തുകൊണ്ടുപോകും. ഇതായിരുന്നു അക്കാലത്തെ രീതിയെന്ന് സുബ്രയ്യ ഓര്‍ക്കുന്നു. അന്ന് മഴുവിന് രണ്ട് രൂപയായിരുന്നു വില. ഇന്ന് രണ്ടായിരം രൂപ നല്‍കണം. പിച്ചാത്തി മിനുക്കിയെടുക്കാന്‍ അന്ന് 50 പൈസയായിരുന്നെങ്കില്‍ ഇപ്പോള്‍ 200 രൂപയാണ്. കത്തിക്ക് അന്ന് മൂന്നുരൂപയായിരുന്നെങ്കില്‍ ഇന്ന് 1200 രൂപ. മഴുവിന് മൂര്‍ച്ച കൂട്ടാന്‍ 75 പൈസയായിരുന്നു പണ്ട്. ഇക്കാലത്ത് 500 രൂപ വേണം. വാള്‍, വടിവാള്‍ തുടങ്ങിയവയൊന്നും നാളിതുവരെ നിര്‍മ്മിച്ചുകൊടുത്തിട്ടില്ലെന്നും പണിയായുധങ്ങള്‍ മാത്രമാണ് നിര്‍മ്മിച്ചതെന്നും സുബ്ര്യ ആചാര്യ അഭിമാനത്തോടെ പറയുന്നു. സുബ്രയ്യ ആചാര്യയുടെ മറ്റു മക്കളായ ഹരിശ്ചന്ദ്രന്‍ സ്വര്‍ണ്ണപ്പണിയും വെങ്കിടേഷ് ആശാരിപ്പണിയും ചെയ്തു വരുന്നു. അനുജന്‍ വിഷ്ണു ആചാര്യയും കൊല്ലപ്പണി ചെയ്തുവരികയാണ്.

സീതിക്കുഞ്ഞി കുമ്പള

Related Articles
Next Story
Share it