സുബി സുരേഷ് വിടവാങ്ങിയപ്പോള്‍...

സിനിമാ ലോകത്തെയും ആരാധകരെയും ഒന്നടങ്കം കണ്ണീരിലാഴ്ത്തിയായിരുന്നു സുബി സുരേഷിന്റെ വിടവാങ്ങല്‍. ആളുകളെ ചിരിപ്പിച്ചും സന്തോഷിപ്പിച്ചും മലയാളികള്‍ക്ക് പ്രിയങ്കരിയായിരുന്നു സുബി.ജനപ്രിയ മലയാള സിനിമകളിലെ അഭിനയത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. ടിവി ഷോകളില്‍ പ്രത്യക്ഷപ്പെടുന്നതിലൂടെയാണ് കൂടുതല്‍ അറിയപ്പെട്ടത്. ഇവയില്‍ ഏറ്റവും ശ്രദ്ധേയമായത് സിനിമാലയാണ്.കൊച്ചിന്‍ കലാഭവന്‍ ട്രൂപ്പിലെ അംഗമായിരുന്നു. മിമിക്രിയില്‍ സ്ത്രീകളുടെ പങ്കാളിത്തം അസാധാരണമായിരുന്ന ഒരു കാലത്ത് ജനപ്രിയ കോമഡി ഷോകളുടെ മുഖമായിരുന്നു സുബി സുരേഷ്.സിനിമാലയിലെ അഭിനയത്തിലൂടെയാണ് സുബി ഏറെ ശ്രദ്ധിക്കപ്പെട്ടത്. കുട്ടിപ്പട്ടാളം എന്ന ടെലിവിഷന്‍ ഷോ കൈകാര്യം ചെയ്തതില്‍ കൂടുതല്‍ ശ്രദ്ധ നേടുകയും […]

സിനിമാ ലോകത്തെയും ആരാധകരെയും ഒന്നടങ്കം കണ്ണീരിലാഴ്ത്തിയായിരുന്നു സുബി സുരേഷിന്റെ വിടവാങ്ങല്‍. ആളുകളെ ചിരിപ്പിച്ചും സന്തോഷിപ്പിച്ചും മലയാളികള്‍ക്ക് പ്രിയങ്കരിയായിരുന്നു സുബി.
ജനപ്രിയ മലയാള സിനിമകളിലെ അഭിനയത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. ടിവി ഷോകളില്‍ പ്രത്യക്ഷപ്പെടുന്നതിലൂടെയാണ് കൂടുതല്‍ അറിയപ്പെട്ടത്. ഇവയില്‍ ഏറ്റവും ശ്രദ്ധേയമായത് സിനിമാലയാണ്.
കൊച്ചിന്‍ കലാഭവന്‍ ട്രൂപ്പിലെ അംഗമായിരുന്നു. മിമിക്രിയില്‍ സ്ത്രീകളുടെ പങ്കാളിത്തം അസാധാരണമായിരുന്ന ഒരു കാലത്ത് ജനപ്രിയ കോമഡി ഷോകളുടെ മുഖമായിരുന്നു സുബി സുരേഷ്.
സിനിമാലയിലെ അഭിനയത്തിലൂടെയാണ് സുബി ഏറെ ശ്രദ്ധിക്കപ്പെട്ടത്. കുട്ടിപ്പട്ടാളം എന്ന ടെലിവിഷന്‍ ഷോ കൈകാര്യം ചെയ്തതില്‍ കൂടുതല്‍ ശ്രദ്ധ നേടുകയും ചെയ്തു. 2001-ല്‍ 'അപരന്മാര്‍ നഗരത്തില്‍' എന്ന ചിത്രത്തിലൂടെയാസുബി മലയാള ചലച്ചിത്ര രംഗത്തേക്ക് എത്തുന്നത്. അതിനുശേഷം ഇരുപതിലധികം സിനിമകളില്‍ സുബി ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തു.

-ഷാഫി തെരുവത്ത്‌

Related Articles
Next Story
Share it