ചുറ്റുവട്ട വാര്‍ത്തയുമായി നെല്ലിക്കുന്ന് എ.യു.എ.യു.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍
കാസര്‍കോട്: കോവിഡ് ഭീതിയില്‍ അടച്ചുപൂട്ടിയ ദിനങ്ങളെ മനോഹരമാക്കി തീര്‍ക്കുകയാണ് നെല്ലിക്കുന്ന് എ.യു. എ.യു.പി സ്‌കൂളിലെ മിടുക്കികളും മിടുക്കന്‍മാരും. ലോക് ഡൗണ്‍ കാലം കുട്ടികളില്‍ ഏറെ മാനസിക പ്രയാസം നേരിട്ടപ്പോഴാണ് അതിലൊന്നും തളരാതെ തങ്ങളുടെ കഴിവ് പിഞ്ചു കുട്ടികള്‍ ഉപയോഗപ്പെടുത്തുന്നത്. ന്യൂസ് ചാനലിലെ വായനാ ശൈലിയില്‍ ഓരോ ദിവസവും രാവിലെ പത്രവാര്‍ത്തകള്‍ വായിച്ച് വേറിട്ട വിരുന്നൊരുക്കുകയാണ് വിദ്യാര്‍ത്ഥികള്‍. നേരം പുലര്‍ന്നാല്‍ കുട്ടികളുടെ വാര്‍ത്തയ്ക്കായുള്ള കാത്തിരിപ്പിലാണ് നെല്ലിക്കുന്ന് പ്രദേശം. ഫേസ്ബുക്കിലും വാട്സ് ആപ്പിലും സമയം തള്ളി നീക്കുന്നവരില്‍ നിന്ന് മാറി […]

കാസര്‍കോട്: കോവിഡ് ഭീതിയില്‍ അടച്ചുപൂട്ടിയ ദിനങ്ങളെ മനോഹരമാക്കി തീര്‍ക്കുകയാണ് നെല്ലിക്കുന്ന് എ.യു. എ.യു.പി സ്‌കൂളിലെ മിടുക്കികളും മിടുക്കന്‍മാരും. ലോക് ഡൗണ്‍ കാലം കുട്ടികളില്‍ ഏറെ മാനസിക പ്രയാസം നേരിട്ടപ്പോഴാണ് അതിലൊന്നും തളരാതെ തങ്ങളുടെ കഴിവ് പിഞ്ചു കുട്ടികള്‍ ഉപയോഗപ്പെടുത്തുന്നത്. ന്യൂസ് ചാനലിലെ വായനാ ശൈലിയില്‍ ഓരോ ദിവസവും രാവിലെ പത്രവാര്‍ത്തകള്‍ വായിച്ച് വേറിട്ട വിരുന്നൊരുക്കുകയാണ് വിദ്യാര്‍ത്ഥികള്‍.
നേരം പുലര്‍ന്നാല്‍ കുട്ടികളുടെ വാര്‍ത്തയ്ക്കായുള്ള കാത്തിരിപ്പിലാണ് നെല്ലിക്കുന്ന് പ്രദേശം. ഫേസ്ബുക്കിലും വാട്സ് ആപ്പിലും സമയം തള്ളി നീക്കുന്നവരില്‍ നിന്ന് മാറി പത്രവായനയ്ക്ക് കൂടുതല്‍ സമയം കണ്ടെത്തി വാര്‍ത്താ വായനയിലേക്കാണ് ഈ കൊച്ചുമിടുക്കര്‍ തിരിഞ്ഞത്. ഇതിന് പ്രചോദനമായത് സ്‌കൂളില്‍ രൂപീകരിച്ച ചുറ്റുവട്ടം വാര്‍ത്താ വാട്‌സ് ആപ്പ് ഗ്രുപ്പും. ഓണ്‍ലൈന്‍ വിദ്യാഭ്യാസം ആരംഭിച്ചതു മുതല്‍ കുട്ടികളില്‍ സോഷ്യല്‍ മീഡിയ ഉണ്ടാക്കിയ ദോഷവശങ്ങള്‍ പത്രങ്ങളിലൂടെ അറിഞ്ഞ് അതിന്റെ നല്ല വശങ്ങള്‍ ആവേശപൂര്‍വ്വം സ്വീകരിക്കുന്ന കാഴ്ചയാണ് നെല്ലിക്കുന്ന് സ്‌കൂളിലെ ചുറ്റുവട്ടം വാര്‍ത്താ ഗ്രൂപ്പ്. കോവിഡ് കാലത്ത് വേറിട്ട വഴിതെളിച്ച് മാതൃക കാട്ടി സ്‌കൂളിലെ യു.പി. വിഭാഗം കുട്ടികളായ കെ.ടി. തമീം, സഹോദരി കെ.ടി. ആയിഷ തന്‍സിഹ, ഫാത്തിമത്ത് നസ്‌നന്‍, മറിയം നുഹ, സൈനബ സിയാദ്, ആയിഷത്ത് ഷാനിബ, ഫാത്തിമറാലിയാ, മിക്ദാദ് റമീസ്, വിസ്മയ, അസ സൈനബ്, ഷിഫാഷിറിന്‍, ശിവദ, ലുബ്‌ന, സഫാഫ, സൈനബ ഷാഹിബ, മുഹമ്മദ് ഇര്‍ഷാദ് തുടങ്ങിയ കുട്ടി ജേര്‍ണലിസ്റ്റുമാരാണ് മലയാളത്തില്‍ കൂടാതെ ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിലും വാര്‍ത്തകള്‍ വായിക്കുന്നത്. വീട്ടിലിരുന്ന് വാര്‍ത്തകള്‍ വായിച്ച് വിവിധ ആപ്പുകള്‍ ഉപയോഗിച്ച് എഡിറ്റ് ചെയ്താണ് കുട്ടികള്‍ വാര്‍ത്തകള്‍ വായിക്കുന്നത്. സ്‌കൂളിലെ ചുറ്റുവട്ടം വാര്‍ത്താ ഗ്രൂപ്പിന്റെ യൂട്യൂബ് ചാലനുകളില്‍ നിരവധി സബ്‌സ്‌ക്രൈബര്‍മാരുണ്ട്. രക്ഷിതാക്കളുടേയും പ്രധാനധ്യാപകന്‍ എ.കെ മുഹമ്മദ് കുട്ടി, അധ്യാപകരായ കെ.പി. ശ്രീലേഖ, കെ. ഗോപിനാഥന്‍, വിനോദ് കുമാര്‍, കെ.എ. മൊയ്തീന്‍ കുഞ്ഞി, പി.എ, മുനീര്‍, മുഹമ്മദ് നാസിം, കെ. വേണുഗോപാലന്‍, ദീപ്തിജോണ്‍, ജയശ്രീ, സുജിത്ത് കുമാര്‍, അഷറഫ്, ശരണ്യ, പ്രസന്ന, സുനിത പ്രവീണ്‍, രമ്യ, ഓഫീസ് അസിസ്റ്റന്റ് മുഹമ്മദ് ബഷീര്‍ എന്നിവരുടെ നേതൃത്വത്തില്‍ മുഴുവന്‍ അധ്യാപകരുടെ പിന്തുണയും ഇവര്‍ക്കുണ്ട്.