വൈറലായി വിദ്യാര്‍ത്ഥിയുടെ ഗാനം

കാസര്‍കോട്: തിരഞ്ഞെടുപ്പ് ചൂടില്‍ സ്ഥാനാര്‍ത്ഥികളും പാര്‍ട്ടിക്കാരും നെട്ടോട്ടമോടുന്ന വേളയിലാണ് പൈക്കയിലെ മുഹമ്മദ് റഫാന്‍ എന്ന വിദ്യാര്‍ത്ഥിയുടെ രണ്ടു മിനിറ്റ് നീണ്ട ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലായത്. എല്ലാ കാലത്തും പുഞ്ചിരി തൂകിയ മുഖവുമായി വരുന്ന സ്ഥാനാര്‍ത്തിക്കും കൂട്ടാളികള്‍ക്കും ചുട്ടമറുപടിയാണ് ഇതിലെ പ്രമേയം. 'അതുതരാം ഇതുതരാം എന്നു മൊഴിഞ്ഞ്, അതിനു ശേഷം ആ വഴിയും പോയ് മറന്നു... അത്തരാക്കാരിത്തരത്തില്‍ ഓര്‍ത്തീടേണം, വോട്ടുകള്‍ ചോരാതെ നമ്മള്‍ നോക്കീടേണം... ' ഈ പാട്ടിലെ ശ്രദ്ധേയമായ വരികളാണിത്. വാട്‌സാപ്പ് വഴി പോസ്റ്റ് ചെയ്ത […]

കാസര്‍കോട്: തിരഞ്ഞെടുപ്പ് ചൂടില്‍ സ്ഥാനാര്‍ത്ഥികളും പാര്‍ട്ടിക്കാരും നെട്ടോട്ടമോടുന്ന വേളയിലാണ് പൈക്കയിലെ മുഹമ്മദ് റഫാന്‍ എന്ന വിദ്യാര്‍ത്ഥിയുടെ രണ്ടു മിനിറ്റ് നീണ്ട ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലായത്. എല്ലാ കാലത്തും പുഞ്ചിരി തൂകിയ മുഖവുമായി വരുന്ന സ്ഥാനാര്‍ത്തിക്കും കൂട്ടാളികള്‍ക്കും ചുട്ടമറുപടിയാണ് ഇതിലെ പ്രമേയം.
'അതുതരാം ഇതുതരാം എന്നു മൊഴിഞ്ഞ്, അതിനു ശേഷം ആ വഴിയും പോയ് മറന്നു... അത്തരാക്കാരിത്തരത്തില്‍ ഓര്‍ത്തീടേണം, വോട്ടുകള്‍ ചോരാതെ നമ്മള്‍ നോക്കീടേണം... '
ഈ പാട്ടിലെ ശ്രദ്ധേയമായ വരികളാണിത്. വാട്‌സാപ്പ് വഴി പോസ്റ്റ് ചെയ്ത ഗാനം നിരവധി ആളുകള്‍ ഷെയര്‍ ചെയ്യുകയായിരുന്നു. ജയിച്ചു കഴിഞ്ഞിട്ടു ആ വഴി തിരിഞ്ഞു നോക്കാത്തവര്‍ക്കും കുന്നോളം വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ പറ്റിച്ചവര്‍ക്കും ഈ പാട്ടില്‍ ഇടമുണ്ട്. മാപ്പിളപ്പാട്ടിന്റെ ശൈലിയിലാണ് ഗാനം കോര്‍ത്തിണക്കിയിരിക്കുന്നത്. യുവ എഴുത്തുകാരന്‍ റഹീം കല്ലായത്തിന്റെ മകനായ റഫാന്‍, ഇടനീര്‍ വിദ്യാമന്ദിര്‍ ഇംഗ്ലീഷ് മീഡിയം സ്‌ക്കൂളില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

Related Articles
Next Story
Share it