കാസര്‍കോട്: തെരുവരങ്ങിന്റെ സാദ്ധ്യതകള്‍ തുറന്ന് തെരുവ് നാടക സംഗീത ശില്പ പഠനക്കളരി. തെരുവ് നാടകത്തിന്റെ പാഠങ്ങളുമായി പ്രമുഖ നടകപ്രവര്‍ത്തകര്‍ പഠന കളരിയില്‍ ക്ലാസുകളെടുത്തു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 30 കലാകാരന്മാരാണ് പരിശീലനത്തിന്റെ ഭാഗമാകുന്നത്. 5 ദിവസം നീണ്ടു നില്ക്കുന്ന പരിശീലനക്കളരിയില്‍ നിന്നും തെരുവ് നാടക സംഘം രൂപപ്പെടുത്തുകയാണ് ലക്ഷ്യം.
കേരള സംഗീത നാടക അക്കാദമി, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റിയുടെയും കര്‍മ്മംതോടി ഇ.എം.എസ് വായനശാലയുടെയും സഹകരണത്തോടെയാണ് പഞ്ചദിന തെരുവ് നാടക-സംഗീത ശില്പ പഠനക്കളരി-അരങ്ങ് – സംഘടിപ്പിക്കുന്നത്.
തെരുവ് നാടകം-പഠനം പ്രയോഗം എന്ന വിഷയത്തില്‍ എ. വി അജയകുമാറും തെരുവരങ്ങിന്റെ ചരിത്ര വഴികള്‍ എന്ന വിഷയത്തില്‍ ഇ.പി. രാജഗോപാലനും ക്ലാസെടുത്തു.
ക്യാമ്പ് ഡയറക്ടര്‍ മനോജ് നാരായണന്, രാമചന്ദ്രന് വേലേശ്വരം എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്കുന്നു.
നാടകം-നടന്-ശരീരഭാഷ എന്ന വിഷയത്തില്‍ പ്രദീപ് മണ്ടൂരും രചനയുടെ പാഠങ്ങള്‍ എന്ന വിഷയത്തില്‍ രാജ്മോഹന്‍ നീലേശ്വരം, രംഗഭാഷയുടെ വ്യാകരണം വിഷയത്തില്‍ ഇ.വി. ഹരിദാസും ക്ലാസെടുത്തു. നാടും നാടകവും വിഷയത്തില്‍ ഗംഗന് ആയിറ്റിയും തെരുവരങ്ങിന്റെ അനുഭവ പാഠങ്ങള്‍ വിഷയത്തില്‍ പ്രകാശന് ചെങ്ങല്‍ എന്നിവര്‍ ക്ലാസെടുത്തു. 4ന് നടക്കുന്ന സമാപന സമ്മേളനം നാടകകൃത്ത് എന്‍. ശശീധരന് ഉദ്ഘാടനം ചെയ്യും.