പാലക്കുന്നില്‍ നാടും റോഡും കയ്യടക്കി തെരുവ് നായ്ക്കള്‍: വാഹന, കാല്‍നട യാത്രക്കാര്‍ ഭീഷണിയില്‍

പാലക്കുന്ന്: വാഹന യാത്രപോലും ദുസ്സഹമാക്കി തെരുവ് നായ്ക്കൂട്ടങ്ങള്‍ പാലക്കുന്നില്‍ ഭീഷണിയാകുന്നു. പാലക്കുന്ന് കവലയിലും സ്റ്റേഷന്‍ റോഡിലും മെയിന്‍ റോഡിലും കല്‍നടയാത്ര പോലും തുടരാനാവാതെ തെരുവ് നായ ശല്യം നാള്‍ക്കുനാള്‍ അതിരൂക്ഷമാകുന്നു. പത്തില്‍ കൂടുതല്‍ സംഘം ചേര്‍ന്നാണ് പാലക്കുന്നില്‍ നായ്ക്കളുടെ യാത്ര. രാത്രിയായാല്‍ കടവരാന്തകളിലും സമീപത്തെ വീട്ടു മുറ്റങ്ങളിലും റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമിലുമാണ് ഈ സംഘത്തിന്റെ അന്തിയുറക്കം. അവിടങ്ങള്‍ മുഴുവന്‍ വൃത്തികേടാക്കുന്നതും പതിവാണ്. കെ.എസ്.ടി.പി റോഡ് സംഘം ചേര്‍ന്ന് സ്വന്തമാക്കുമ്പോള്‍ വാഹനങ്ങളുടെ തുടര്‍യാത്ര ദുഷ്‌കരമാകുന്നുവെന്നാണ് ഡ്രൈവര്‍മാരുടെ പരാതി. ഏതാനും […]

പാലക്കുന്ന്: വാഹന യാത്രപോലും ദുസ്സഹമാക്കി തെരുവ് നായ്ക്കൂട്ടങ്ങള്‍ പാലക്കുന്നില്‍ ഭീഷണിയാകുന്നു. പാലക്കുന്ന് കവലയിലും സ്റ്റേഷന്‍ റോഡിലും മെയിന്‍ റോഡിലും കല്‍നടയാത്ര പോലും തുടരാനാവാതെ തെരുവ് നായ ശല്യം നാള്‍ക്കുനാള്‍ അതിരൂക്ഷമാകുന്നു. പത്തില്‍ കൂടുതല്‍ സംഘം ചേര്‍ന്നാണ് പാലക്കുന്നില്‍ നായ്ക്കളുടെ യാത്ര.
രാത്രിയായാല്‍ കടവരാന്തകളിലും സമീപത്തെ വീട്ടു മുറ്റങ്ങളിലും റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമിലുമാണ് ഈ സംഘത്തിന്റെ അന്തിയുറക്കം. അവിടങ്ങള്‍ മുഴുവന്‍ വൃത്തികേടാക്കുന്നതും പതിവാണ്. കെ.എസ്.ടി.പി റോഡ് സംഘം ചേര്‍ന്ന് സ്വന്തമാക്കുമ്പോള്‍ വാഹനങ്ങളുടെ തുടര്‍യാത്ര ദുഷ്‌കരമാകുന്നുവെന്നാണ് ഡ്രൈവര്‍മാരുടെ പരാതി. ഏതാനും ദിവസം മുമ്പ് വാഹനം തട്ടി ചത്തുപോയ നായ ടൗണില്‍ മൂന്ന് ദിവസം മറവുചെയ്യാനാളില്ലാതെ അളിഞ്ഞു നാറി കിടന്നു. യാദൃശ്ചികമായി ഇത് ശ്രദ്ധയില്‍ പെട്ട മുന്‍ വാര്‍ഡ് അംഗം ചന്ദ്രന്‍ നാലാംവാതുക്കല്‍ സ്വന്തം കീശയില്‍ നിന്ന് പണമെടുത്ത് കുഴി വെട്ടി ഒരു സഹായിയെയും കൂട്ടി അത് മറവ്‌ചെയ്തു.

മാസങ്ങള്‍ക്ക് മുമ്പ് ഒരമ്മയ്ക്കും മകള്‍ക്കും തെരുവ് നായയുടെ ശല്യം മൂലം തെന്നി വീണ് പരുക്ക് പറ്റിയിരുന്നു. പാലക്കുന്ന് ടൗണിലും പരിസരങ്ങളിലും കുറേ നാളുകളായി തെരുവ് നായ്ക്കളുടെ ശല്യം പെരുകി വരികയാണ്. പത്തും പതിനഞ്ചും നായ്ക്കല്‍ സംഘമായാണ് ടൗണില്‍ വിഹരിക്കുന്നത്. നായശല്യം കാരണം പാലക്കുന്ന് ടൗണില്‍ ആളുകള്‍ വരാന്‍ ഭയക്കുന്നത് വ്യാപാരികള്‍ക്കും തിരിച്ചടിയാവുകയാണെന്ന് വ്യാപാരിവ്യവസായി ഏകോപന സമിതി കോട്ടിക്കുളം യൂണിറ്റ് പ്രസിഡണ്ട് ഗംഗാധരന്‍ പള്ളം പറഞ്ഞു. ബന്ധപ്പെട്ടവര്‍ ഇത്രയും വേഗം നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Related Articles
Next Story
Share it