തെരുവ് നായ തല മുതല്‍ കാല്‍പ്പാദം വരെ കടിച്ചുകീറി; നൊമ്പരമായി നിഹാലിന്റെ മരണം

കണ്ണൂര്‍: ഭിന്നശേഷിക്കാരനായ പതിനൊന്നുകാരന്‍ നിഹാല്‍ നൗഷാദിനെ തെരുവുനായ്ക്കള്‍ അക്രമിച്ച് കൊന്ന സംഭവം കേരളത്തിന്റെ തീരാനോവായി മാറി. ഇന്നലെ വൈകിട്ട് ആളൊഴിഞ്ഞ വീട്ടുമുറ്റത്ത് കളിക്കാനെത്തിയപ്പോഴാണ് കണ്ണൂര്‍ മുഴുപ്പിലങ്ങാട് സ്വദേശി നിഹാലിനെ തെരുവ് നായ്ക്കള്‍ അക്രമിച്ചത്. കാണാതായ കുട്ടിയെ ഏറെ തിരച്ചിലിനൊടുവിലാണ് ദേഹമാസകലം കടിയേറ്റ നിലയില്‍ കണ്ടെത്തിയത്. കുട്ടിയുടെ തല മുതല്‍ കാല്‍പ്പാദം വരെ നിരവധി മുറിവുകളുണ്ടെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. കഴുത്തിനും ചെവിക്കും പുറകിലും ഇടത് കണ്ണിന് താഴെയും ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്.ഓട്ടിസം ബാധിച്ച നിഹാലിനെ ഇന്നലെ വൈകിട്ട് അഞ്ചു […]

കണ്ണൂര്‍: ഭിന്നശേഷിക്കാരനായ പതിനൊന്നുകാരന്‍ നിഹാല്‍ നൗഷാദിനെ തെരുവുനായ്ക്കള്‍ അക്രമിച്ച് കൊന്ന സംഭവം കേരളത്തിന്റെ തീരാനോവായി മാറി. ഇന്നലെ വൈകിട്ട് ആളൊഴിഞ്ഞ വീട്ടുമുറ്റത്ത് കളിക്കാനെത്തിയപ്പോഴാണ് കണ്ണൂര്‍ മുഴുപ്പിലങ്ങാട് സ്വദേശി നിഹാലിനെ തെരുവ് നായ്ക്കള്‍ അക്രമിച്ചത്. കാണാതായ കുട്ടിയെ ഏറെ തിരച്ചിലിനൊടുവിലാണ് ദേഹമാസകലം കടിയേറ്റ നിലയില്‍ കണ്ടെത്തിയത്. കുട്ടിയുടെ തല മുതല്‍ കാല്‍പ്പാദം വരെ നിരവധി മുറിവുകളുണ്ടെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. കഴുത്തിനും ചെവിക്കും പുറകിലും ഇടത് കണ്ണിന് താഴെയും ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്.
ഓട്ടിസം ബാധിച്ച നിഹാലിനെ ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയാണ് കാണാതായത്. കുട്ടിക്ക് സംസാര ശേഷിയും ഉണ്ടായിരുന്നില്ല. നാട്ടുകാരും പൊലീസും നടത്തിയ തിരച്ചിലില്‍ അരക്കിലോമീറ്റര്‍ അകലെയുള്ള ആളൊഴിഞ്ഞ പുരയിടത്തില്‍ നിന്നാണ് എട്ടരയോടെ ചലനമറ്റ നിലയില്‍ കുട്ടിയെ കണ്ടെത്തുന്നത്. അരക്ക് താഴെ മാംസം മുഴുവന്‍ നായ്ക്കള്‍ കടിച്ചെടുത്ത നിലയിലായിരുന്നു. ഉടന്‍ തന്നെ തലശ്ശേരി ജനറല്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു

Related Articles
Next Story
Share it