ബേക്കൽ ടൂറിസത്തിനു പുതുപ്രതീക്ഷ; മുടങ്ങിക്കിടന്ന റിസോർട്ടുകളുടെ പണി പുനരാരംഭിക്കുന്നു
കാസർകോട്: ബേക്കൽ പദ്ധതിയുടെ ഭാഗമായി വർഷങ്ങൾക്ക് നിർമ്മാണം തുടങ്ങിയെങ്കിലും സാമ്പത്തിക പ്രതിസന്ധി കാരണം പൂർത്തീകരിക്കാനാകാതെ വർഷങ്ങളായി മുടങ്ങികിടന്നിരുന്ന നക്ഷത്രഹോട്ടലുകളുടെ പുനരുജ്ജീവനത്തിനു വഴിയൊരുങ്ങുന്നു. ഉദുമ പഞ്ചായത്തിലെ മലാംകുന്നിൽ 70 ശതമാനത്തോളം നിർമ്മാണം പൂർത്തിയായ ഗ്ലോബ് ലിങ്ക് റിസോർട്ട്സ് സൈറ്റിലെ അവശേഷിക്കുന്ന നിർമ്മാണ പ്രവർത്തനം പുനരാരംഭിക്കാൻ തീരുമാനമായി. ഇതിന്റെ മുന്നോടിയായി റിസോർട്ട് നിർമ്മാതാക്കളായ ഗ്ലോബ് ലിങ്ക് ഹോട്ടൽസ് ബി.ആർ.ഡി.സി.ക്ക് നൽകാനുണ്ടായിരുന്ന മുഴുവൻ ലീസ് കുടിശ്ശികയും അടച്ചു തീർത്തു. 4 കോടിയോളം രൂപയാണ് ഇവർ അടച്ചു തീർത്തത്. 150 ഓളം മുറികളുള്ള […]

കാസർകോട്: ബേക്കൽ പദ്ധതിയുടെ ഭാഗമായി വർഷങ്ങൾക്ക് നിർമ്മാണം തുടങ്ങിയെങ്കിലും സാമ്പത്തിക പ്രതിസന്ധി കാരണം പൂർത്തീകരിക്കാനാകാതെ വർഷങ്ങളായി മുടങ്ങികിടന്നിരുന്ന നക്ഷത്രഹോട്ടലുകളുടെ പുനരുജ്ജീവനത്തിനു വഴിയൊരുങ്ങുന്നു.
ഉദുമ പഞ്ചായത്തിലെ മലാംകുന്നിൽ 70 ശതമാനത്തോളം നിർമ്മാണം പൂർത്തിയായ ഗ്ലോബ് ലിങ്ക് റിസോർട്ട്സ് സൈറ്റിലെ അവശേഷിക്കുന്ന നിർമ്മാണ പ്രവർത്തനം പുനരാരംഭിക്കാൻ തീരുമാനമായി. ഇതിന്റെ മുന്നോടിയായി റിസോർട്ട് നിർമ്മാതാക്കളായ ഗ്ലോബ് ലിങ്ക് ഹോട്ടൽസ് ബി.ആർ.ഡി.സി.ക്ക് നൽകാനുണ്ടായിരുന്ന മുഴുവൻ ലീസ് കുടിശ്ശികയും അടച്ചു തീർത്തു. 4 കോടിയോളം രൂപയാണ് ഇവർ അടച്ചു തീർത്തത്. 150 ഓളം മുറികളുള്ള ഈ നക്ഷത്രഹോട്ടൽ സമുച്ചയത്തിൽ കൺവെൻഷൻ സെൻററും സ്പായും ഉൾപ്പെടും.
ഇതോടൊപ്പം നിർമ്മാണം നിലച്ച ചേറ്റുകുണ്ടിലെ എയർ ട്രാവൽസ് എന്റർപ്രൈസസ്, ചെമ്പിരിക്കയിലെ ഹൊളിഡേ ഗ്രൂപ്പ് എന്നീകമ്പനികൾ ഏറ്റെടുത്ത റിസോർട്ടുകൾക്കും പുതുജീവൻ നൽകാൻ നടപടികളായിട്ടുണ്ട്.
1992 ൽ കേന്ദ്ര സർക്കാർ ബേക്കലിനെ ബീച്ച് ഡെസ്റ്റിനേഷനാക്കി മാറ്റാൻ പ്രത്യേക ടൂറിസം മേഖലയായിപ്രഖ്യാപിച്ചതോടെയാണ് ബേക്കൽ ആഗോളതലത്തിൽ ശ്രദ്ധയാകർഷിക്കപ്പെട്ടത്. ബേക്കലിൽ ടൂറിസംഅടിസ്ഥാന സൗകര്യമൊരുക്കാനും ലോകോത്തര നിലവാരമുള്ള താമസ സൗകര്യമൊരുക്കാനുമാണ് 1995 ൽ സംസ്ഥാന സർക്കാർ ബേക്കൽ റിസോർട്ട് ഡവലപ്മെന്റ് കോർപറേഷൻ രൂപീകരിച്ചത്. 235 ഏക്കർഏറ്റെടുത്ത് ഏകദേശം 40 ഏക്കർ വീതമാണ് പള്ളിക്കര, ചെമ്മനാട്, ഉദുമ, അജാനൂർ എന്നീ 4 പഞ്ചായത്തുകളിലായി 6 കമ്പനികൾക്ക് ലീസിന് നൽകിയത്. റിസോർട്ടുകളിലേക്കും മറ്റുമായി നിരവധി റോഡുകളാണ് സർക്കാർ ഇതിന്റെ ഭാഗമായി നിർമ്മിച്ചത്. അതോടൊപ്പം 4 പഞ്ചായത്തുകളിലേക്ക് പൊതുജനങ്ങൾക്കും റിസോർട്ടുകളിലേക്കും കുടിവെള്ളമെത്തിക്കാൻ ചെയ്ത 7 എം എൽ ഡി വാട്ടർ പ്രൊജക്ട് ഈ ആസൂത്രിത ടൂറിസത്തിൻ്റെ സംഭാവനയായിരുന്നു. അജാനൂർ പഞ്ചായത്തിലെ കൊളവയൽ റിസോർട്ട് പദ്ധതി മാത്രമാണ് തീരദേശ നിയമം മൂലം ഏറ്റെടുത്ത സംരഭകൻ ഉപേക്ഷിച്ചത്.
മലാംകുന്നിലെ റിസോർട്ട് പദ്ധതി പുനരാംരഭിക്കുന്നതോടെ മറ്റ് റിസോർട്ട് ഏറ്റെടുത്ത കമ്പനികളും പണിപുനരാരംഭിച്ച് റിസോർട്ട് പ്രവർത്തന സജ്ജമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് BRDC എം.ഡി ഡി. സജിത്ബാബു അറിയിച്ചു. പാതി വഴിയിലായ റിസോർട്ടുകൾ പ്രവർത്തിച്ച് തുടങ്ങിയാൽ നല്ല നിലയിൽ പ്രവർത്തിക്കുന്നതാജ്, ലളിത് തുടങ്ങിയ റിസോർട്ടുകളിൽ നിന്നും ലഭിക്കുന്ന പോലെ ബി.ആർ.ഡി സിക്ക് മുടങ്ങാതെ ലീസ് തുക ലഭിച്ച് തുടങ്ങും. പഞ്ചായത്തുകൾക്ക് നികുതിയിനത്തിലും കേന്ദ്ര സംസ്ഥാന സർക്കാറുകൾക്ക് GST യുമടക്കം കോടികളാണ് റിസോർട്ടുകളിൽ നിന്നും വിവിധ വരുമാനമായി ലഭിക്കുക. മുഴുവൻ റിസോർട്ടുകളും പ്രവർത്തിച്ച് തുടങ്ങിയാൽ 600 നക്ഷത്ര റിസോർട്ട് മുറികളാണ് ജില്ലയിൽ സജ്ജമാവുക.