തലശേരിയില്‍ നിന്ന് സ്റ്റീല്‍ബോംബും നാടന്‍ബോംബും പിടികൂടി

തലശേരി: തലശേരിയില്‍ നിന്ന് സ്റ്റീല്‍ബോംബും നാടന്‍ ബേംബും പിടികൂടി. തലശേരി ഇല്ലത്ത് താഴെ പുല്ലമ്പില്‍ താഴെയില്‍ ആളൊഴിഞ്ഞ പറമ്പില്‍ നിന്നാണ് ഒരു സ്റ്റീല്‍ ബോംബും ഒരു നാടന്‍ ബോംബും പൊലീസ് പിടികൂടിയത്. പൊലീസും ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും നടത്തിയ പരിശോധനയിലാണ് മരത്തിന്റെ പൊത്തില്‍ സൂക്ഷിച്ച നിലയില്‍ ബോംബുകള്‍ കണ്ടെത്തിയത്. തിരഞ്ഞെടുപ്പിന്റെ ഭാഗമായാണ് പൊലീസ് വ്യാപകമായി റെയ്ഡ് നടത്തിയത്. കഴിഞ്ഞ ദിവസം മാടപ്പീടികയില്‍ നടത്തിയ പരിശോധനയില്‍ ഒരു വടിവാളും ബോംബും കണ്ടെത്തിയിരുന്നു. വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്ന് […]

തലശേരി: തലശേരിയില്‍ നിന്ന് സ്റ്റീല്‍ബോംബും നാടന്‍ ബേംബും പിടികൂടി. തലശേരി ഇല്ലത്ത് താഴെ പുല്ലമ്പില്‍ താഴെയില്‍ ആളൊഴിഞ്ഞ പറമ്പില്‍ നിന്നാണ് ഒരു സ്റ്റീല്‍ ബോംബും ഒരു നാടന്‍ ബോംബും പൊലീസ് പിടികൂടിയത്. പൊലീസും ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും നടത്തിയ പരിശോധനയിലാണ് മരത്തിന്റെ പൊത്തില്‍ സൂക്ഷിച്ച നിലയില്‍ ബോംബുകള്‍ കണ്ടെത്തിയത്.

തിരഞ്ഞെടുപ്പിന്റെ ഭാഗമായാണ് പൊലീസ് വ്യാപകമായി റെയ്ഡ് നടത്തിയത്. കഴിഞ്ഞ ദിവസം മാടപ്പീടികയില്‍ നടത്തിയ പരിശോധനയില്‍ ഒരു വടിവാളും ബോംബും കണ്ടെത്തിയിരുന്നു. വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം സെന്‍ട്രല്‍ പൊയിലൂരില്‍ നിന്നും 2 കിലോ ഗ്രാം വെടിമരുന്ന് പൊലീസ് പിടികൂടിയിരുന്നു. ആള്‍താമസമില്ലാത്ത വീടിന്റെ പിന്നിലെ കുറ്റിക്കാട്ടില്‍ നിന്നാണ് കൊളവല്ലൂര്‍ പൊലീസ് വെടിമരുന്ന് പിടികൂടിയത്. സെന്‍ട്രല്‍ പൊയിലൂര്‍ മേപ്പാടെ അബ്ദുല്‍ സലാമിന്റെ വീടിന് പിന്നില്‍ ഒളിച്ചു വെച്ച വെടിമരുന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നത്.

Related Articles
Next Story
Share it